Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മുട്ടറ്റം വളരണോ? കറിവേപ്പിലയും കടുക് എണ്ണയും ഉലുവയും മതി; വീട്ടിൽ തന്നെ തയ്യാറാക്കാം ഈ എണ്ണ

കട്ടിയുള്ള നീണ്ട മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അങ്ങനെയുള്ളവർ പലപ്പോഴും ചെന്നെത്താറുള്ള വിപണിയിലെ വിലകൂടിയ ഹെയർ പ്രൊഡക്ടുകളിലാണ്. എന്നാൽ ഇതിന് വീട്ടിൽ തന്നെ പരിഹാരമുള്ളപ്പോൾ പണം കൊടുത്ത് മുടി വളർത്തേണ്ട കാര്യമുണ്ടോ?

മുടി വളരാർ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു എണ്ണക്കൂട്ടിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. എണ്ണ തയ്യാറാക്കാനായി കടുകെണ്ണയും കറിവേപ്പിലയും ഉലുവയുമാണ് ആവശ്യം.

hair2-

കടുകെണ്ണയും മുടി വളർച്ചയും

മുടിയുടെ ആരോഗ്യത്തിന് അവശ്യ വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്.കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും ഇവയിൽ ഉണ്ട്, ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.എണ്ണയുടെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. താരൻ കുറയ്ക്കാനും മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന അണുബാധ തടയാനും ഇതിന് കഴിയും. സ്ഥിരമായ ഉപയോഗം തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. കടുകെണ്ണ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തും. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.

കറിവേപ്പില

കറിവേപ്പിലയിൽ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.ബീറ്റാ കരോട്ടിൻ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു, അതേസമയം പ്രോട്ടീനുകൾ മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുന്നു.താരൻ, ചൊറിച്ചിൽ എന്നിവയ്‌ക്കെതിരെ പോരാടാനും കറിവേപ്പില സഹായിക്കുന്നു. ഇവയുടെ ആൻ്റിഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധയെ തുരത്തുന്നു. വിറ്റാമിൻ എ, ബി, സി, ഇ എന്നിവയും കറിവേപ്പിലയിൽ ഉണ്ട് .

ഉലുവ

ഉലുവയിൽ വിറ്റാമിൻ എ, ബി6, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക Copied to Clip യും ചെയ്യുന്നു. കൂടാതെ, വിത്തുകളിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് ജലാംശം നൽകുകയും തിളക്കം നൽകുകയും ചെയ്യുന്നു

ബദാം ഓയിൽ

വിറ്റാമിനുകൾ ഇ, ഡി, മഗ്നീഷ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് ബദാം ഓയിൽ.അവശ്യ ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ബയോട്ടിൻ എന്നിവയും ഇവയിൽ ഉണ്ട്. ഇത് മുടി വളർച്ചയ്ക്ക് ഏറെ നിർണായകമായ പോഷകങ്ങളാണ്.

തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

ഇതിനായി കടുക് എണ്ണ,കറിവേപ്പില, റോസ്മേരി ഇലകൾ, ഉലുവ, ബദാം എണ്ണ, ആവണക്കെണ്ണ എന്നിവയെടുക്കാം. ഇനി ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് കടുകെണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് റോസ്മേരി , കറിവേപ്പില, ഉലുവ എന്നിവ ചേർത്ത് കൊടുക്കാം. നിറം അൽപം മാറുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം ബദാം ഓയിലും ആവണക്കെണ്ണയും ഒരേ അളവിൽ ചേർത്ത് കൊടുക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+