തടി കുറക്കണോ? കടലയുണ്ടോ വീട്ടിൽ? ഇനി മുതൽ രാവിലെ കഴിച്ച് തുടങ്ങിക്കോളൂ, അറിയാം ഗുണം
പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്ന വലിയ മണ്ടത്തരമായിരിക്കും അത്. കാരണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. നമ്മുടെ ഒരു ദിവസത്തെ ഊർജം തന്നെ നിശ്ചയിക്കുന്നത് നമ്മുടെ പ്രഭാതഭക്ഷണമാണ്. എന്ത് കഴിക്കുന്നുവെന്നതും പ്രധാനമാണ്. ആരോഗ്യപ്രദമായ സമീകൃതാഹാരം അതിരാവിലെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.
അത്തരത്തിലൊരു ഭക്ഷണത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. എന്താണെന്നല്ലേ? കടല. അത്ഭുതപ്പെടേണ്ട ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ് കടല. വിറ്റാമിനുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കടല കഴിക്കുന്നത് ദഹനം പ്രോത്സാഹിപ്പിക്കാനും പേശികളുടെ ബലം കൂട്ടാൻ സഹായിക്കുകയും ചെയ്യും. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിൽക്കാനും കടല സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതോടൊപ്പം വയർ നിറഞ്ഞിരിക്കാനും സഹായിക്കുന്നു. കടലയിലെ ഇരുമ്പും മറ്റ് ധാതുക്കളും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കടല കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ക്യാൻസർ തടയുന്നു
കടലയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ബാക്ടീരിയയെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളായി വിഘടിപ്പിച്ച് ഊർജ്ജ ആഗിരണം മെച്ചപ്പെടുത്തുന്നു. വൻകുടലിലെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും മികച്ചത്
നാരുകളാൽ സമ്പന്നമായ കടല ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. നാരുകൾ വയറിന് പൂർണത നൽകുന്നു. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കും. അത്തരത്തിൽ ശരീരഭാരം കുറക്കാനും ഇവ ഉത്തമമാണ്. കടല പുഴപങ്ങിയ വെള്ളം കുടിക്കുന്നതും വിശപ്പ് കുറക്കാൻ സഹായിക്കും.
കൊളസ്ട്രോൾ കുറക്കും
നാരുകളാൽ സമ്പുഷ്ടമായ കടല കൊളസ്ട്രോൾ കുറക്കുന്നു. അതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ, എഎൽഎ എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കടലയിൽ മഗ്നീഷ്യം, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
പ്രമേഹം തടയുന്നു
കടലയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.












Click it and Unblock the Notifications