Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഷിംഗ് മെഷീനിൽ അലക്കിയിട്ട് തുണികൾ വൃത്തിയാകുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പണ്ട് കാലത്തെ അലക്ക് കല്ലുകളുടെ സ്ഥാനം ഇന്ന് എല്ലാ വീടുകളിലും വാഷിംഗ് മെഷീനുകള്‍ക്കാണ്. എല്ലാ ദിവസവും വസ്ത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും വാഷിംഗ് മെഷീനുകള്‍ വൃത്തിയാക്കുന്നത് പലരുടേയും ശീലമല്ല.

കുറെക്കാലം കഴിയുമ്പോള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകുന്ന തുണികള്‍ക്ക് അത്ര വൃത്തിയുണ്ടാകില്ല. ചിലപ്പോള്‍ തുണികളില്‍ കറയോ ദുര്‍ഗന്ധമോ അതല്ലെങ്കില്‍ ഡിറ്റര്‍ജെന്റോ ഒക്കെ അവശേഷിക്കാറുണ്ട്. വാഷിംഗ് മെഷീന്‍ തകരാറിലായോ എന്നാവും ആദ്യത്തെ സംശയം. മെക്കാനിക്കിനെ വിളിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

''അന്ന് ദിലീപാണ് ധൈര്യത്തോടെ മുന്നോട്ട് വന്നത്, ഒന്നരക്കോടി കൊടുത്തു, അദ്ദേഹത്തിന്റെ കണ്ണീരായിരിക്കാം''
''അന്ന് ദിലീപാണ് ധൈര്യത്തോടെ മുന്നോട്ട് വന്നത്, ഒന്നരക്കോടി കൊടുത്തു, അദ്ദേഹത്തിന്റെ കണ്ണീരായിരിക്കാം''

മെഷീനില്‍ തുണികള്‍ കുത്തിനിറച്ച് കഴുകുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. ഓരോ വാഷിംഗ് മെഷീനും ഓരോ കപ്പാസിറ്റിയാണ് ഉളളത്. അതിന് അനുസരിച്ച് തുണികള്‍ ഇട്ടാല്‍ മാത്രമേ കൃത്യമായി അത് പ്രവര്‍ത്തിക്കുകയുളളൂ. എപ്പോഴും കുറഞ്ഞ അളവില്‍ മാത്രം തുണികളിടുക.

washing machine

മറ്റൊന്ന് അളവിലും കൂടുതല്‍ സോപ്പ് പൊടിയോ ലിക്വിഡോ ഉപയോഗിക്കുന്നതാണ്. കൂടുതല്‍ സോപ്പ് പൊടി ഇട്ടാല്‍ കൂടുതല്‍ വൃത്തിയാകും എന്നുളളത് ഒരു തെറ്റായ ധാരണയാണ്. നിങ്ങള്‍ തുണി മെഷീനിലിട്ട ശേഷം കാണിക്കുന്ന അളവില്‍ മാത്രം സോപ്പ് ഉപയോഗിക്കുക.

വിവാദങ്ങളിൽ മോഹൻലാൽ വളരെ വിഷമയത്തിൽ, അമ്മ നശിച്ച് പോകുന്നത് ലാലിന് സഹിക്കില്ലെന്ന് മണിയൻപിളള
വിവാദങ്ങളിൽ മോഹൻലാൽ വളരെ വിഷമയത്തിൽ, അമ്മ നശിച്ച് പോകുന്നത് ലാലിന് സഹിക്കില്ലെന്ന് മണിയൻപിളള

വാഷിംഗ് മെഷീന്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഏറെക്കാലം ഉപയോഗിക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ സോപ്പുപൊടിയുടെ അവശിഷ്ടങ്ങളും തുണിയുടെ നൂലുകളും മുതല്‍ ബാക്ടീരിയകള്‍ വരെ ഡ്രമ്മിലും സോപ്പ് ബോക്‌സിലും അടക്കം അടിഞ്ഞ് കൂടും. ഇതും തുണികള്‍ വൃത്തിയാകാതിരിക്കാനുളള കാരണമാകാം.

അത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മെഷീനിലെ ഫില്‍ട്ടര്‍ വൃത്തിയാക്കുക എന്നത്. ഫില്‍ട്ടര്‍ അടഞ്ഞ് പോയാല്‍ മെഷീനില്‍ നിന്ന് വെള്ളം ശരിയായി പുറത്തേക്ക് പോകില്ല. ഇത് തുണികളില്‍ അഴുക്കും വെള്ളവും പറ്റിപ്പിടിക്കാന്‍ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+