Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര ബ്ലാങ്കറ്റുകള്‍ വാഷിങ് മെഷീനില്‍ അലക്കാം; പുതപ്പുകള്‍ കഴുകുമ്പോഴുള്ള ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം

വീടുകളില്‍ എസി ഉപയോഗം വര്‍ധിച്ചതോടെ ബ്ലാങ്കറ്റ് പുതച്ച് ഉറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തണുപ്പുള്ള അന്തരീക്ഷത്തില്‍ മൃദുലമായ ബ്ലാങ്കറ്റ് സുഖകരമായ ഉറക്കം നല്‍കും, പ്രത്യേകിച്ച് മഴക്കാലത്ത്. എന്നാല്‍ ഈ ഭാരമുള്ള ബ്ലാങ്കറ്റുകള്‍ കഴുകുന്നത് വലിയൊരു ടാസ്‌ക്കാണ്. ഇവ കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ബ്ലാങ്കറ്റുകള്‍ മറ്റു തുണികള്‍ അലക്കുന്നതു പോലെ കഴുകിയാല്‍ പുതപ്പിന്റെ നാരുകള്‍ നശിക്കാനിടയാകും. അമിതഭാരം കൊണ്ട് വാഷിങ് മെഷീനും തകരാറിലാകാന്‍ സാധ്യതയുണ്ട്. വീട്ടില്‍ തന്നെ ബ്ലാങ്കറ്റുകള്‍ സുരക്ഷിതമായി കഴുകാനുള്ള ചില ടിപ്പുകള്‍ ഇതാ.

ബ്ലാങ്കറ്റുകള്‍ എങ്ങനെ കഴുകണം എന്നുള്ളത് ലേബലില്‍ പരിശോധിച്ചു നോക്കുക. മെഷീന്‍ വാഷ് അനുവദനീയമാണോ എന്ന് പരിശോധിക്കുക. തുണിയുടെ തരം, വെള്ളത്തിന്റെ ഊഷ്മാവ് എന്നിവ മനസിലാക്കുക. വാഷിങ് മെഷീന്റെ മാനുവല്‍ പരിശോധിച്ച് ഡ്രമ്മിന്റെ ശേഷി കണ്ടെത്തുക. വലിയ ഭാരമുള്ള പുതപ്പുകള്‍ക്ക് കുറഞ്ഞത് 7 കിലോഗ്രാം ശേഷിയുള്ള മെഷീന്‍ ആവശ്യമാണ്.

washing blankets

കഴുകുന്നതിന് മുന്‍പ് പുതപ്പ് പുറത്ത് വെച്ച് നന്നായി കുടയുക. ഇത് പൊടിയും മുടിയും രോമങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. കറകളോ ഭക്ഷണത്തിന്റെ പാടുകളോ എണ്ണക്കറകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. നേരിയ ഡിറ്റര്‍ജന്റും വെള്ളവും ഉപയോഗിച്ച് കറകള്‍ ശ്രദ്ധാപൂര്‍വം കൈ കൊണ്ട് നീക്കം ചെയ്യുക.

വാഷിങ് മെഷീനില്‍ 'ജെന്റില്‍' അല്ലെങ്കില്‍ 'ഡെലിക്കേറ്റ്' മോഡ് തിരഞ്ഞെടുക്കുക. മെഷീന്‍ ശക്തമായി കറക്കുന്നത് ഒഴിവാക്കുക. തണുത്തതോ സാധാരണ ഊഷ്മാവിലുള്ളതോ ആയ വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളം നാരുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. പുതപ്പ് കഴുകാന്‍ ബ്ലീച്ചോ മറ്റ് ശക്തമായ രാസവസ്തുക്കളോ ഉപയോഗിക്കരുത്. നേരിയ ലിക്വിഡ് ഡിറ്റര്‍ജന്റ് ആണ് ഉത്തമം.

രണ്ടും മൂന്നും പുതപ്പുകള്‍ ബലം പ്രയോഗിച്ച് കുത്തി നിറയ്ക്കാതിരിക്കുക. വാഷിങ് മെഷീനില്‍ പുതപ്പിന് കറങ്ങാന്‍ ആവശ്യമായ ഇടം ഉണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ലോഡ് മെഷീനുകളില്‍ പുതപ്പുകള്‍ അമര്‍ത്തി വെക്കുന്നത് ഒഴിവാക്കുക. ഒരു സമയം ഒരു പുതപ്പ് മാത്രം കഴുകുക.

'ജെന്റില്‍' വാഷ് തിരഞ്ഞെടുക്കുക. ആദ്യത്തെ മിനിറ്റുകളില്‍ മെഷീന്റെ അടുത്തായി നില്‍ക്കുക. മെഷീന്‍ കുലുങ്ങുകയാണെങ്കില്‍, താല്‍കാലികമായി നിര്‍ത്തി പുതപ്പ് പുനഃക്രമീകരിക്കുക. ആദ്യത്തെ കഴുകലിനു ശേഷം ഒരു അധിക തവണ കൂടി റിന്‍സ് ചെയ്യുക. ഇത് പുതപ്പില്‍ അവശേഷിക്കുന്ന ഡിറ്റര്‍ജന്റ് നീക്കം ചെയ്യാന്‍ സഹായിക്കും.

വെള്ളം കളയാനായി കുറഞ്ഞ സ്പിന്‍ വേഗത തിരഞ്ഞെടുക്കുക. ഉയര്‍ന്ന വേഗത ഒഴിവാക്കണം, കാരണം ഇത് തുണിക്ക് കേടുപാട് വരുത്തും. സ്പിന്‍ ചെയ്ത ശേഷം പുതപ്പ് രണ്ട് കൈകൊണ്ടും ശ്രദ്ധയോടെ ഉയര്‍ത്തുക. പിഴിയരുത്.

പുതപ്പ് തണലിലോ ശക്തി കുറഞ്ഞ സൂര്യപ്രകാശത്തിലോ ഉണക്കുക. കൂടുതല്‍ നേരം കഠിനമായ വെയിലത്ത് ഉണക്കാനിടുന്നത് നിറം മങ്ങാന്‍ ഇടയാക്കും. വൃത്തിയുള്ള കട്ടിലിലോ സ്റ്റാന്‍ഡിലോ വിരിച്ചിടുക. മണിക്കൂറുകള്‍ ഇടവിട്ട് മറിച്ചിട്ട് രണ്ട് ഭാഗവും നന്നായി ഉണങ്ങാന്‍ അനുവദിക്കുക. ദുര്‍ഗന്ധം വരാതിരിക്കാന്‍ പൂര്‍ണമായും ഉണങ്ങിയെന്ന് ഉറപ്പാക്കുക.

പുതപ്പ് ഉണങ്ങിയ ശേഷം സാവധാനം കുടയുക. ഇത് എന്തെങ്കിലും പൊടി ഉണ്ടെങ്കില്‍ പോകാന്‍ നല്ലതാണ്. ആവശ്യമെങ്കില്‍ മൃദലമായ ക്ലോത്ത് ബ്രഷ് ഉപയോഗിച്ച് പതിയെ ബ്രഷ് ചെയ്യാം. പുതപ്പ് അലമാരയില്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം വായുസഞ്ചാരമുള്ള കോട്ടണ്‍ ബാഗുകള്‍ ഉപയോഗിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+