Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടുവെള്ളം കൊണ്ട് കഴുകിയാൽ പണിയാകും, ചൂടുവെള്ളം ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത 7 കാര്യങ്ങൾ

പാത്രങ്ങൾ അടക്കമുളളവയ്ക്ക് കൂടുതൽ ശുചിത്വവും സുരക്ഷിതത്വവും നൽകാൻ നമ്മൾ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക പതിവാണ്. അണുക്കളെ നശിപ്പിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ചൂടുവെള്ളം മികച്ചത് തന്നെയാണ്.

എന്നാൽ എല്ലാ വസ്തുക്കളും ചൂടുവെള്ളം ഉപയോഗിച്ച് കഴുകാനാകില്ല. ചിലത് വിപരീത ഫലങ്ങൾ ആവും സൃഷ്ടിക്കുക എന്നത് പലർക്കും അറിയാനിടയില്ല. ചുരുക്കി പറഞ്ഞാൽ എല്ലാ ശുചീകരണ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയല്ല ചൂടുവെള്ളം. ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കാൻ പാടില്ലാത്ത 7 കാര്യങ്ങൾ ഇതാ:

1. കല്ലുകൾ പതിച്ച ആഭരണങ്ങൾ: മുത്തുകൾ, ഓപ്പലുകൾ, മറ്റ് അതിലോലമായ രത്നക്കല്ലുകൾ എന്നിവ പതിച്ച ആഭരണങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉയർന്ന താപനിലയിലുള്ള വെള്ളത്തിൽ ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കാനും നിറം മങ്ങാനും വിള്ളലുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം ആഭരണങ്ങൾ വൃത്തിയാക്കാൻ അവയ്ക്ക് ദോഷകരമല്ലാത്ത പ്രത്യേക ക്ലീനിംഗ് ഏജന്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

Hot Water

2. ഗ്ലാസ് പാത്രങ്ങളും സെറാമിക്സും: തണുത്ത ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുന്നത് തെർമൽ ഷോക്കിന് വഴിയൊരുക്കും. താപനിലയിലുണ്ടാകുന്ന പെട്ടന്നുള്ള ഈ വ്യതിയാനം കാരണം പാത്രങ്ങളിൽ വിള്ളലുകൾ ഉണ്ടാകാനും അവ ദുർബലമാകാനും സാധ്യതയുണ്ട്. ഇത്തരം വസ്തുക്കൾ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

3. വെൽവെറ്റും സ്വീഡും: വെൽവെറ്റ്, സ്വീഡ് എന്നിവ അതിലോലമായ തുണിത്തരങ്ങളാണ്. ഈർപ്പത്തോടും ചൂടിനോടും ഇവ ശക്തമായി പ്രതികരിക്കും. ചൂടുവെള്ളം ഉപയോഗിക്കുന്നത് ഈ തുണിത്തരങ്ങളിൽ കറ വീഴാനും ചുരുങ്ങാനും മൃദുത്വം നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരം വസ്ത്രങ്ങൾ വൃത്തിയാക്കാൻ ബ്രഷോ പ്രത്യേക ക്ലീനറോ ഉപയോഗിക്കുന്നതാണ് ഉചിതം.

4. ലോലമായ തുണിത്തരങ്ങൾ (പട്ട്, കമ്പിളി, ലേസ്): പട്ട്, കമ്പിളി, ലേസ് തുടങ്ങിയ അതിലോലമായ തുണിത്തരങ്ങളിലെ നാരുകൾക്ക് ചൂടുവെള്ളം ദോഷകരമാണ്. ഇത് തുണികൾ ചുരുങ്ങാനും നിറം നഷ്ടപ്പെടാനും അവയുടെ ഘടനയ്ക്ക് മാറ്റം വരുത്താനും കാരണമാകും. ഇത്തരം തുണിത്തരങ്ങൾ തണുത്ത വെള്ളത്തിലോ മൃദവായ വാഷിലോ കഴുകാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

5. മരത്തിന്റെ പാത്രങ്ങളും കട്ടിംഗ് ബോർഡുകളും: മരത്തിൽ നിർമ്മിച്ച അടുക്കള ഉപകരണങ്ങൾ വെള്ളം വേഗത്തിൽ വലിച്ചെടുക്കും. ചൂടുവെള്ളം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഇത് പാത്രങ്ങൾ വീർക്കാനും വിള്ളലുകൾ ഉണ്ടാകാനും സൂക്ഷ്മമായ വിടവുകളിൽ ബാക്ടീരിയകൾ വളരാനും ഇടയാക്കാം. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫുഡ് സേഫ്റ്റി നിർദ്ദേശിക്കുന്നത് ഇത്തരം പാത്രങ്ങൾ ചെറുചൂടുവെള്ളത്തിൽ വേഗത്തിൽ കഴുകണമെന്നാണ്.

6. മാർബിൾ, കല്ല് കൗണ്ടർടോപ്പുകൾ: മാർബിൾ പോലുള്ള പ്രകൃതിദത്ത പ്രതലങ്ങൾ വെള്ളത്തെ ആഗിരണം ചെയ്യുകയും ചൂടിന് എളുപ്പത്തിൽ വിധേയമാകുകയും ചെയ്യും. ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് പ്രതലങ്ങളിലെ സീലന്റുകളെ നശിപ്പിക്കുകയും അവയെ നിറം മങ്ങുന്നതിനും പോറലുകൾക്കും ഇരയാക്കുകയും ചെയ്യും. വൃത്തിയുള്ള തുണിയും അനുയോജ്യമായ ഡിറ്റർജന്റും ഉപയോഗിച്ച് ഇവ തിളക്കത്തോടെ നിലനിർത്താം.

7. തടി കൊണ്ടുളള നിലങ്ങൾ : തടി കൊണ്ടുളള തറകൾ തുടയ്ക്കാൻ ചൂടുവെള്ളം നല്ലതാണെന്ന് തോന്നാമെങ്കിലും ഇത് ഗുരുതരമായ കേടുപാടുകൾ വരുത്തും. ചൂട് കാരണം തടി സുഷിരങ്ങളുള്ളതായി മാറുകയും വെള്ളം ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്യും. ഇത് നിലകൾക്ക് രൂപഭേദം വരാനും വീർക്കാനും അവയുടെ യഥാർത്ഥ നിറം നഷ്ടപ്പെടുത്താനും കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+