Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം വെയിലേറ്റ് കരുവാളിച്ചോ? ഒരു മുറി തക്കാളി മതി, മുഖം തിളങ്ങും

ജോലിക്കായി സഞ്ചരിക്കുന്നവരും, പുറം ജോലികളിൽ ഏർപ്പെടുന്നവരുടെയും പ്രധാന പ്രശ്നമാണ് മുഖവും ചർമ്മവും വെയിലേറ്റ് കരുവാളിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.

കറിയിൽ രുചി നിറയ്ക്കാൻ മാത്രമല്ല ചർമ്മ പരിചരണത്തിനും തക്കാളി ഉപയോഗിക്കാം. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. വിറ്റാമിൻ സി, ലൈക്കോപ്പിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ തക്കാളി, ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാനും തിളക്കം നൽകാനും മികച്ചതാണ്.

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍,എന്നിവ തക്കാളി യില്‍ അടങ്ങിയിരിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും തക്കാളി സഹായിക്കുന്നു.

tomato-1768542621 jpg

തക്കാളി പഞ്ചസാര സ്ക്രബ്
ഇതിനായി തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

തക്കാളി നാരങ്ങാനീര് പാക്ക്
രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

തക്കാളി മഞ്ഞൾപ്പൊടി പാക്ക് പാക്ക്
തക്കാളി തൊലിയിലേയ്ക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയം ചേർത്ത് അരച്ചെടുക്കാം.​ ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം.

തക്കാളിയും തൈരും
തക്കാളി തൊലി ഒരു ബൗളിൽ എടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കടലമാവ് പാൽ പാക്ക്
തക്കാളി നീര്, കടലമാവ് (അല്ലെങ്കിൽ പയർപൊടി/മുൾട്ടാനി മിട്ടി), അല്പം പാൽ എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കാം. ഉണങ്ങിത്തുടങ്ങുമ്പോൾ അല്പം വെള്ളം നനച്ച് 2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാച്ച് ടെസ്റ്റ്: ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് ചർമ്മത്തിൻ്റെ ഒരു ചെറിയ ഭാഗത്ത് പുരട്ടി അലർജിയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
സൺസ്ക്രീൻ ഉപയോഗിക്കുക: പ്രകൃതിദത്തമായ വഴികൾ ടാൻ മാറ്റാൻ സഹായിക്കുമെങ്കിലും, പുറത്തുപോകുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+