തടിയൻമാരെന്ന പരിഹാസച്ചിരി കേട്ട് മടുത്തോ?; ഈ ജ്യൂസ് ഒന്ന് കുടിച്ച് നോക്കൂ, ശരീരഭാരം എളുപ്പം കുറയും
മുള്ളങ്കി തോരനായും കറിവെച്ചുമെല്ലാം നമ്മൾ ധാരാളം കഴിച്ചിട്ടുണ്ടാകും. ജലാംശം, വിറ്റാമിൻ എ, ഇ, സി, ബി6, കെ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കാൽസ്യം തുടങ്ങിയ ധാതുക്കളാലും സമ്പുഷ്ടമാണ് മുള്ളങ്കി. ഭാരം കുറക്കാനും മുള്ളങ്കി നല്ലതാണത്രേ. പക്ഷേ കറിവെച്ചല്ല, മുള്ളങ്കി ജ്യൂസായി കുടിക്കുകയാണ് വേണ്ടത്. മുള്ളങ്കിയുടെ ഗുണങ്ങളും ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നും വിശദമായി അറിയാം.
മുള്ളങ്കിയിൽ ആൻ്റിഓക്‌സിഡൻ്റുകളും സൾഫർ അടങ്ങിയ സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. മാത്രമല്ല കരളിന്റേയും വൃക്കളുടേയും ശരിയായ പ്രവർത്തനത്തിനും ഇവ മികച്ചതാണത്രേ. മുള്ളങ്കി ജ്യൂസിൽ അടങ്ങിയ എൻസൈമുകൾ ദഹനത്തെ പ്രത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുള്ളങ്കിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവയിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്. കലോറിയും കാർബോഹൈഡ്രേറ്റും മുള്ളങ്കിയിൽ കുറവാണെന്നതാണ് മറ്റൊരു ആശ്വാസം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ റിപ്പോർട്ട് പ്രകാരം ഏകദേശം 100 ഗ്രാം മുള്ളങ്കിയിൽ ഏകദേശം 3.4 ഗ്രാം മാത്രമാണ് കാർബോഹൈഡ്രേറ്റുകൾ. മുള്ളങ്കിയിലെ വിറ്റാമിൻ എ, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഫ്രീ റാഡിക്കലുകളെ ചെറുക്കും. അതോടൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും. അതായത് നല്ല തിളങ്ങുന്ന ചർമ്മത്തിന് മുള്ളങ്കി ജ്യൂസ് ധാരാളം കുടിക്കാമെന്ന് സാരം.
മുള്ളങ്കി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെ?
അരക്കപ്പ് മുള്ളങ്കി, അരകഷ്ണം ആപ്പിൾ, അൽപം ചെറുനാരങ്ങ നീര്, അരക്കപ്പ് വെള്ളം എന്നിവയാണ് ജ്യൂസ് തയ്യാറാക്കുന്നതിന് ആവശ്യം. ഇവയെല്ലാം ഒരുമിച്ച് ചേർത്ത് അടിച്ചെടുക്കാം. ഇനി നന്നായി അരിച്ചെടുത്ത് ജ്യൂസ് കുടിക്കാം.
മുള്ളങ്കി ജ്യൂസിനൊപ്പം ആവശ്യമെങ്കിൽ ഇഞ്ചി, മഞ്ഞൾ , ചീര, ബീട്ടുറൂട്ട്, സെലറി, ചിയ വിത്തുകൾ എന്നിവയെല്ലാം ചേർക്കാം കേട്ടോ. ദഹന ഗുണം ഉള്ളവയാണ് ഇഞ്ചി, മഞ്ഞളിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ചീരയിലാകട്ടെ അയണും വിറ്റാമിനുകളും ധാരാളമാണ്. ബീട്ടുറൂട്ട് മുളങ്കി ജ്യൂസിന് മധുരം ലഭിക്കാനും രക്തം ശുദ്ധീകരിക്കാനുമൊക്കെ സഹായിക്കും. ചിയ വിത്തുകൾ ചേർക്കുന്നത് വയറിന് പൂർണത നൽകുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ശരീരഭാരം കുറക്കാൻ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം തീർച്ചയായും തേടാൻ മറക്കരുത് കേട്ടോ.












Click it and Unblock the Notifications