തടി കുറക്കാൻ തുനിഞ്ഞിറങ്ങിയോ?; പട്ടിണി കിടക്കേണ്ട, 'പനീർ' നിങ്ങളെ സഹായിക്കും
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമം വളരെ പ്രധാനമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്ത് കഴിക്കണം ,കഴിക്കരുത് എന്നത് സംബന്ധിച്ച് അതുകൊണ്ട് തന്നെ കൃത്യമായ ധാരണയും ആവശ്യമാണ്. തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. പനീർ, എന്തുകൊണ്ട് പനീർ എന്ന് കൂടുതൽ അറിയാം
പോഷകങ്ങളുടെ കലവറയായ പനീർ ശരീരഭാരം കുറക്കാൻ വളരെ അധികം സഹായിക്കുന്നു. ഉയർന്ന പോഷകഗുണമുള്ള പനീറിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി 12, സെലിനിയം, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എങ്ങനെയെന്നല്ലേ, വിശദമായി നോക്കാം

1.പ്രോട്ടീൻ സമ്പുഷ്ടമാണ് പനീർ. ഇവയിൽ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റി ആൻഡ് റിലേറ്റഡ് മെറ്റബോളിക് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്.
പേശികളുടെ ബലം നിലനിർത്താൻ പ്രോട്ടീൻ ആവശ്യമാണ്. മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വെറുതെ ഇരിക്കുമ്പോൾ പോലും ശരീരത്തിലെ കലോറി എരിച്ച് കളയാൻ പനീർ സഹായിക്കും. പനീർ കഴിക്കുന്നത് വിശപ്പിനെ കുറക്കുകയും ചെയ്യും.
2.ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കലോറി കുറവുള്ള ഭക്ഷണക്രമം. പനീറിൽ കലോറിയും കൊഴുപ്പും കുറവാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു കപ്പ് കോട്ടേജ് ചീസിൽ ഏകദേശം 163 ഗ്രാം കലോറിയും 2 ഗ്രാം കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല കാർബോഹ്രൈഡ്രേറ്റും കുറവാണ്.
3. പനീറിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. കാൽസ്യം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
പനീർ അത്ഭുത ഭക്ഷണം അല്ല
ഒരു ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം ശരീരഭാരം കുറക്കാമെന്ന തെറ്റിധാരണ അരുത്. ആരോഗ്യകരമായ ഭക്ഷണവും ഒപ്പം വ്യായാമവും ചെയ്ത് മാത്രമേ തടി കുറക്കാൻ സാധിക്കുകയുള്ളൂ. കലോറി കുറവുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിങ്ങനെ പോഷക സമ്പന്നമായ ഭക്ഷണങ്ങളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം. എന്ത് കഴിക്കണം, ഒഴിവാക്കണമെന്നത് സംബന്ധിച്ച് വിദഗ്ദോപദേശം തേടുമല്ലോ?












Click it and Unblock the Notifications