ശരീരഭാരം കുറക്കാൻ പട്ടിണി കിടന്ന് മടുത്തോ? വയറ് നിറച്ച് തന്നെ ഇനി തടി കുറക്കാം.. എളുപ്പ വഴി ഇതാ
പട്ടിണി കിടന്ന് തടി കുറക്കാമെന്നൊക്കെ കരുതുമെങ്കിലും ഒരുപരിധി കഴിഞ്ഞാൽ വിശപ്പിനെ പിടിച്ച് നിറുത്താൻ സാധിക്കില്ല. അപ്പോൾ വാരിവലിച്ച് കഴിച്ചാലോ, അതുവരെ ചെയ്തതിനൊന്നും ഫലമില്ലാതെ പോകുകയും ചെയ്യും. എന്നാൽ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടി കുറക്കാൻ സാധിച്ചാലോ? ഡയറ്റ് തെറ്റിക്കാതെ വിശപ്പും ദാഹവും ഒരേ പോലെ മാറ്റുകയും ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ വേഗത്തിൽ സഹായിക്കുകയും ചെയ്യുന്ന സ്മൂത്തികളെ കുറിച്ചാണ് പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കിയാലോ?

ഓറഞ്ച്-ബ്ലൂബെറി സ്മൂത്തി
ഈ സ്മൂത്തി രുചികരമാണെന്നത് മാത്രമല്ല, ആൻ്റിഓക്‌സിഡന്റുകളാലും വിറ്റാമിൻ സി കൊണ്ടും സമ്പുഷ്ടമാണ് . ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.ഇത് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാനും നമ്മളെ സഹായിക്കുന്നു. ബ്ലൂബറി, ഓറഞ്ച്, ബദാം മിൽക്ക്, ഐസ് എന്നിവ ഒരുമിച്ച് ചേർത്താണ് സ്മൂത്തി തയ്യാറാക്കേണ്ടത്.
ഓറഞ്ച്- ഡയറ്ററി ഫൈബറും വൈറ്റമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ബ്ലൂബെറി-വിറ്റാമിൻ സി, ഫൈബർ, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ് ബ്ലൂബെറി. ഇവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
പീനട്ട് ബട്ടർ സ്മൂത്തി
പഴുത്ത വാഴപ്പഴം, പീനട്ട് ബട്ടർ, ബാദം മിൽക്ക്, ഐസ് എന്നിവ ചേർത്താണ് ഇവ തയ്യാറാക്കേണ്ടത്. ഈ സ്മൂത്തി കഴിക്കുന്നത് മണിക്കൂറുകളോളം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും. പീനട്ട് ബട്ടറിലെ ആരോഗ്യകരമായ കൊഴുപ്പുകളും വാഴപ്പഴത്തിന്റെ സ്വാഭാവിക മധുരവുമെല്ലാം രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ സ്മൂത്തി കഴിക്കാൻ നിങ്ങളെ സഹായിക്കുന്നു.
പീനട്ട് ബട്ടർ-ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണമാണ് പീനട്ട് ബട്ടർ. ഇത് പെട്ടെന്ന് തന്നെ വയർ നിറയുന്നതായി തോന്നാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ അധിക ഭക്ഷണം കഴിക്കുന്നത് തടയും. ഉപാപചയ പ്രവർത്തനങ്ങളേയും ഉത്തേജിപ്പിക്കുന്നു.
വാഴപ്പഴം-കുറഞ്ഞ കലോറിയും നാരുകളും അടങ്ങിയ പഴം തടി കുറക്കാൻ മികച്ചതാണ്.
മാംഗോ പ്രോട്ടീൻ സ്മൂത്തി
മിഡ് ഡേ സ്നേക്കായും വർക്കൗട്ടിന് ശേഷവും കഴിക്കാൻ മികച്ചൊരു സ്മൂത്തിയാണ് ഇത്. മാമ്പഴം, വാനില പ്രോട്ടീൻ പൊടി, തേങ്ങാവെള്ളം, ഐസ് എന്നിവ ചേർത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. വിറ്റാമിൻ എ, ഇലക്‌ട്രോലൈറ്റ് സമ്പുഷ്ടമായ തേങ്ങാവെള്ളം എന്നിവ സ്മൂത്തിയെ പോഷക സമൃദ്ധമാക്കുന്നു.
മാമ്പഴം-നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മാമ്പഴം.മാമ്പഴങ്ങളിൽ വിറ്റാമിൻ സി ,കെ, ഇ, ബി എന്നിവയ്‌ക്കൊപ്പം കോപ്പർ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. മാങ്ങ കഴിക്കുന്നത് വിശപ്പിനെ കുറയ്ക്കുന്നു. അതുവഴി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.












Click it and Unblock the Notifications