Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പിയിൽ ചിയ വിത്ത് ചേർത്ത് കഴിച്ചാൽ തടി എളുപ്പം കുറയും? സോഷ്യൽ മീഡിയയിൽ ട്രെന്റിങ്

ശരീരഭാരം കുറക്കാൻ സഹായിക്കുന്ന വിത്തുകളാണ് ചിയ. ചിയ തലേന്ന് കുതിർത്ത് വെച്ച് ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നവരുണ്ട്, സ്മൂത്തികളിലും സാലഡുകളിലും ചിയ ചേർത്ത് കഴിക്കുന്നവരുണ്ട്. ഇതെല്ലാം ഗുണപ്രദമാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇന്റർനെറ്റിൽ ഇപ്പോൾ ഇതൊന്നുമല്ല ചർച്ച, കാപ്പിയിൽ ചിയ വിത്ത് ചേർത്ത് കഴിക്കുന്നതാണ്. ഇങ്ങനെ കഴിക്കുന്നത് തടി കുറക്കാൻ വളരെ അധികം സഹായിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത് ഫലപ്രദമാണോ? വിശദമായി നോക്കാം

ചിയ വിത്തുകൾ പോഷകസമ്പുഷ്ടമാണ്. ഇവയിൽ ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചിയ വെള്ളത്തിൽ കുതിർത്ത് മാത്രമേ കഴിക്കാവൂ. ഇല്ലെങ്കിൽ ഇത് വയറ്റിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കാപ്പിയിൽ ചേർത്ത് കഴിക്കുമ്പോൾ കാപ്പി ഏകദേശം സ്മൂത്തി പോലെയാകും. കാപ്പിയുടെ കാര്യമെടുത്താൽ ഇതിലടങ്ങിയിരിക്കുന്ന കഫിൻ ഊർജം വർധിപ്പിക്കുകയും ഉപാപയ പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യും. ചിയ വിത്തുകളിൽ അടങ്ങിയ ഫൈബർ ആകട്ടെ വയർ ഏറെ നേരം നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാക്കില്ല, തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കുകയും ചെയ്യും. മറ്റ് ആരോഗ്യഗുണങ്ങൾ നോക്കാം

chiacoffee-1

ചിയ വിത്തുകൾ നന്നായി വെള്ളം ആഗിരണം ചെയ്യും. ഇത് വയറിലെത്തിയാൽ കുറച്ച്കൂടി വികസിക്കും. സ്വാഭാവികമായും വയറിന് പൂർണത അനുഭവപ്പെടും. തടി കുറക്കാനുള്ള ശ്രമത്തിൽ പലരേയും അലട്ടുന്ന പ്രശ്നം ഇടയ്ക്കിടെയുള്ള വിശപ്പാണ്. ചിയ വിത്ത് കഴിച്ചാൽ എപ്പോഴും വിശക്കുന്നുവെന്ന തോന്നൽ ഉണ്ടാകില്ല. അപ്പോൾ പലതും വെറുതെ കൊറിച്ചുകൊണ്ടിരിക്കുന്ന ശീലം അവിടെ അവസാനിക്കും. കലോറി നിയന്ത്രണം നിങ്ങളെ സംബന്ധിച്ച് കൂടിതൽ എളുപ്പമാകും.

തടി കുറക്കാനുള്ള യാത്രയിൽ ഉപാപചയ പ്രവർത്തനങ്ങൾക്ക് വളരെ അധികം പ്രാധാന്യമുണ്ട്. മെറ്റബോളിസം കൂടുമ്പോൾ കൊഴുപ്പ് കൂടുതൽ എരിയും. ഉപാപയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ഘടകങ്ങൾ കാപ്പിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കഫിൻ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ കൊഴുപ്പിനെ എളുപ്പത്തിൽ കത്തിച്ച് കളയും. ചിയ വിത്തുകളിൽ പ്രോട്ടീനും നാരുകളും കൂടിയാകുമ്പോൾ ശരീരഭാരം കൂടുതൽ ഫലപ്രദമായി കുറയും.

വിത്തുകളിൽ അടങ്ങിയിരിക്കുന്നത് ലയിക്കുന്ന നാരുകളാണ്. ഇത് മലവിസർജനം കൂടുതൽ സുഖമമാക്കും. അതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തം. ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അതിരാവിലെ കാപ്പിയിൽ ചിയ വിത്ത് ചേർത്ത് കഴിക്കുന്നത് മികച്ച അനുഭവം പ്രധാനം ചെയ്യും.

കാപ്പി കുടിക്കുന്നത് എപ്പോഴും ഊർജം നൽകണമെന്നില്ല. എന്നാൽ ചിയ വിത്തിട്ട കാപ്പി അങ്ങനെയല്ല, അത് നിങ്ങളുടെ ഊർജം വർധിപ്പിക്കും. ചിയയിലെ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും കഫിൻ ശരീരത്തിലുണ്ടാക്കുന്ന ഫലങ്ങളെ ബാലൻസ് ചെയ്യാൻ സഹായിക്കും. അതിനാൽ ഏറെ നേരം ഊർജത്തോടെ നിൽക്കാൻ നിങ്ങളെ സഹായിക്കും.

ഹൃദയാരോഗ്യത്തിനും ചിയ വിത്ത് വളരെ ഫലപ്രദമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റേയും തലച്ചോറിന്റെ പ്രവർത്തനത്തേയും സഹായിക്കും. കാപ്പി മാനസിക ഉത്തേജനത്തിന് സഹായിക്കുമ്പോൾ ചിയ വിത്തുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+