Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കില്ല, ഈ രണ്ട് പാനീയങ്ങൾ നിർബന്ധം; ശ്രുതിഹാസന്റെ സൗന്ദര്യരഹസ്യം

തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ ലഭിച്ച നടിയാണ് ശ്രുതി ഹാസൻ. കുറഞ്ഞകാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ശ്രുതിക്ക് ഒരു പ്രത്യേക ഭം​ഗിയാണ്.

മൃദുലവും തിളക്കമുള്ള ചർമ്മവും മെലിഞ്ഞ ശരീരവും തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒട്ടും കുറയുകയും കൂടുകയും ചെയ്യാതെയാണ് ശ്രുതി ശരീരഭാരം നിയന്ത്രിക്കുന്നത്. എങ്ങനെയാണ് ശ്രുതി സൈന്ദര്യവും ശരീരവും ശ്രദ്ധിക്കുന്നത് എന്ന് നോക്കാം

tips health

ട്രെഡ്‌മിൽ: ശ്രുതിക്ക് ജിമ്മിൽ സമയം ചെലവഴിക്കാൻ വലിയ ഇഷ്ടമല്ല, പക്ഷേ അവരുടെ ശരീരത്തിന്റെ ആകൃതി നിലനിർത്താൻ സ്ഥിരമായി ജിമ്മിൽ പോകുന്നു. ട്രെഡ്‌മില്ലിൽ ഓടുന്നത് വളരെ ഇഷ്ടമാണ്.

കഴിയുന്നത്ര തവണ അത് ചെയ്യുന്നു. വർക്ക്ഔട്ട് ദിനചര്യയിൽ ഏർപ്പെട്ടുന്ന ആളുകൾക്ക് ട്രെഡ്മിൽ ശുപാർശ ചെയ്യപ്പെടുന്നു.

കാർഡിയോ വ്യായാമങ്ങൾ: ഓട്ടത്തിനും നൃത്തത്തിനും പുറമെ ഫിറ്റ്‌നസിലും ശ്രദ്ധ കൊടുക്കാറുണ്ട് ശ്രുതി. ചില കാർഡിയോ വ്യായാമങ്ങൾ ശ്രുതി ചെയ്യാറുണ്ട്.

ശ്രുതിയുടെ ഡയറ്റ്: എല്ലാവരു ചെയ്യുന്നത് പോലെ തടി കുറയ്ക്കാൻ വേണ്ടി ക്രാഷ് ഡയറ്റിംഗ് പോലുള്ളവ ശ്രുതിയും പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, താരം ഇപ്പോൾ തന്റെ ശരീരം മനസ്സിലാക്കി അതിനനുസരിച്ച് തന്റെ ഭക്ഷണക്രമം നിയന്ത്രിക്കുന്നുവെന്നും ആണ് പറയുന്നത്.

തന്റെ ശരീരത്തിന് അനുയോജ്യമായത് എന്താണെന്ന് മനസിലാക്കാൻ അവർ മുമ്പ് ഒരു വിദഗ്ധ ഡയറ്റീഷ്യന്റെ സഹായം തേടിയിരുന്നു. ഇപ്പോൾ സ്വന്തമായി തന്നെയാണ് ശ്രുതി ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് എന്നാണ് പറയുന്നത്. ഒട്ടും വിട്ടുവീഴ്ചയില്ലാതെ താരം ഡയറ്റ് പിന്തുടരുന്നുണ്ടെന്ന് ശ്രുതിയെ കാണുമ്പോൾ തന്നെ മനസ്സിലാകും.

പ്രഭാത ഭക്ഷണം: പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വലിയ തെറ്റാണെന്ന് ശ്രുതി കരുതുന്നു. മുമ്പ് താരം പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രഭാത ഭക്ഷണം താരം കൃതമായി കഴിക്കും. നെയ്യ് ചേർത്ത സാമ്പാറിനും ഉരുളക്കിഴങ്ങ് കറികളും ശ്രുതിയുടെ വീക്ക്നസ്സ് ആണ്.

മുട്ട, മ്യൂസ്‌ലി, പഴം അല്ലെങ്കിൽ ഇഡ്‌ലി എന്നിവയാണ് ശ്രുതിയുടെ പ്രഭാതഭക്ഷണം. അതുപോലെ ശ്രുതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയങ്ങളിൽ തേങ്ങ വെള്ളവും തണ്ണിമത്തൻ ജ്യൂസും ഉൾപ്പെടുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ രണ്ടും താരം ഒഴിവാക്കാറില്ല.

പ്രോട്ടീനും കാർബോഹൈഡ്രേറ്റും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നത് എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ നമ്മൾ കഴിക്കുന്ന എല്ലാറ്റിന്റെയും പോഷകമൂല്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോ​ഗ്യകരമായ ശരീരത്തിനും ചർമ്മത്തിനും ഇത് ഏറെ പ്രാധാന്യമുള്ളത്. തന്നെയാണ് ഡയറ്റിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+