രാവിലെ ചിയ വിത്ത്, രാത്രി പാല്, ചോക്ലേറ്റിനോട് നോ പറയും; അനുഷ്‌കയുടെ സൗന്ദര്യ രഹസ്യം
സിനിമ നടിമാരുടെ സൗന്ദര്യം കാണുമ്പോൾ ശരിക്കും നമുക്കും അത്ഭുതം തോന്നാറില്ലേ. എങ്ങനെയാണ് സൗന്ദര്യവും ശരീരവും ഒക്കെ സംരക്ഷിക്കുന്നതെന്ന് ആലോചിക്കാറില്ലേ. കൃത്യമായ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ടിപ്പുകളും ഒക്കെ പിന്തുടർന്നുകൊണ്ടാണ് ഇവർ സൗന്ദര്യവും ശരീരഭംഗിയും ഒക്കെ നിലനിർത്തുന്നത്.
ബോളിവുഡിൽ ഏറെ താരമൂല്യം ഉള്ള നടിയാണ് അനുഷ്‌ക. വളരെ ഭംഗിയായിട്ടാണ് അനുഷ്ക തന്റെ സൗന്ദര്യവും ശരീരവും കൊണ്ടുനടക്കുന്നത്. അനുഷ്‌ക ശർമ്മ തന്റെ ഏറ്റവും മികച്ച രീതിയിൽ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ വളരെയധികം പരിശ്രമിക്കുന്നു.

അനുഷ്‌ക ശർമ്മയുടെ ഭക്ഷണക്രമവും ചർമ്മസംരക്ഷണവും വ്യായാമ സമയവുമാണ് അവരുടെ മെലിഞ്ഞ രൂപത്തിനും തിളങ്ങുന്ന ചർമ്മത്തിനും പ്രധാനമായും കാരണം. വിശക്കുമ്പോൾ എല്ലാ ഭക്ഷണവും കഴിക്കില്ല.. ചിപ്സോ ചോക്ലേറ്റോ ഒന്നും അനുഷ്ക കഴിക്കില്ല. പകരം നട്സ്, പ്രോട്ടീൻ ബാറുകൾ, പഴങ്ങൾ എന്നിവയാണ് തിരഞ്ഞെടുക്കാറുള്ളത്.
പുറത്തുനിന്നുള്ള ഭക്ഷണ കഴിയുന്നതും ഒഴിവാക്കും, അനുഷ്‌ക ശർമ്മയുടെ ഭക്ഷണക്രമം കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും മിശ്രിതമാണ്, അത് എല്ലാവർക്കും ചെയ്യാൻ കഴിയും.
പ്രഭാതഭക്ഷണം - പഴങ്ങൾ, ചിയ വിത്തുകൾ അല്ലെങ്കിൽ ഫ്രഷ് ജ്യൂസ്, കട്ട് ഫ്രൂട്ട്സ് എന്നവയാണ്. രാവിലെ ലഘുഭക്ഷണം - ചീസും തേങ്ങാ വെള്ളവും ചേർത്ത ടോസ്റ്റ്
ഉച്ചഭക്ഷണം- രണ്ട് ചപ്പാത്തി, പരിപ്പ് (ധാന്യങ്ങൾ), പച്ചക്കറികൾ, സാലഡ്
വൈകുന്നേരത്തെ ലഘുഭക്ഷണം - പഴങ്ങൾ അല്ലെങ്കിൽ പ്രോട്ടീൻ ബാറുകൾ
അത്താഴം- പച്ചക്കറികളും റൊട്ടിയും. ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാൽ.
അനുഷ്ക ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ടിപ്പുകളിൽ ഒന്ന്, മൊത്തം കലോറി ഉപഭോഗം നിലനിർത്തിക്കൊണ്ട് ദിവസം മുഴുവൻ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക എന്നതാണ്. സസ്യാഹാരിയായ അവർ ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും (ധാരാളം വെള്ളത്തോടൊപ്പം) കഴിക്കുന്നു.
ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് അവരുടെ ജീവിതശൈലിയുടെ താക്കോൽ.
മനസ്സിനെ ശാന്തമാക്കാനും സമാധാനം നിലനിർത്താനും അവർ ദിവസവും രണ്ടുതവണ ധ്യാനം ചെയ്യുന്നു.
ജിമ്മിൽ പോകുന്നത് അത്ര ഇഷ്ടമല്ലെങ്കിലും, ആഴ്ചയിൽ 3-4 തവണയെങ്കിലും വ്യായാമം ചെയ്യുന്നു. അനുഷ്ക ശർമ നൃത്തം, യോഗ, ധ്യാനം എന്നിവ ഇഷ്ടപ്പെടുന്നു, അത് അവരുടെ ഫിറ്റ്നസ് ഷെഡ്യൂളിന്റെ വലിയൊരു ഭാഗമാണ്. ഇഷ്ടമുള്ളത് ചെയ്യുന്നതിൽ അനുഷ്ക വിശ്വസിക്കുന്നു.












Click it and Unblock the Notifications