Get Updates
Get notified of breaking news, exclusive insights, and must-see stories!

84-ൽ നിന്ന് 54 കിലോയിലേക്ക്! വണ്ണം കുറയ്ക്കാൻ കിടിലൻ വർക്കൗട്ട് പങ്കുവെച്ച് ഫിറ്റ്നസ് കോച്ച്

തടി കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനും ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യം തിരഞ്ഞെടുക്കുന്നത് കാർഡിയോ വ്യായാമങ്ങളാണ്. എന്നാൽ തുടക്കത്തിൽ തന്നെ കഠിനമായ വർക്കൗട്ടുകളിലേക്ക് ചാടിവീഴുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പെട്ടെന്ന് ഒരു ദിവസം കൊണ്ട് 10,000 ചുവടുകൾ നടക്കാൻ ശ്രമിച്ച് ആഴ്ചകൾക്കുള്ളിൽ മടുപ്പ് തോന്നി വ്യായാമം ഉപേക്ഷിക്കുന്നവരാണ് പലരും. ഇത്തരത്തിൽ അമിത ആവേശത്തോടെ വ്യായാമം ആരംഭിച്ച് പരിക്കുകളിലേക്ക് എത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് പ്രശസ്ത ഫാറ്റ് ലോസ് കോച്ചായ അഞ്ജലി സചാൻ.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അഞ്ജലി, 84 കിലോയിൽ നിന്നും 54 കിലോയിലേക്ക് ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച 5 ഘട്ടങ്ങളുള്ള കാർഡിയോ വർക്കൗട്ട് പ്ലാൻ പങ്കുവെച്ചത്. പെട്ടെന്ന് ശരീരത്തിന് അമിത ഭാരം നൽകാതെ ഘട്ടം ഘട്ടമായി വ്യായാമത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഒരു 'ഗ്രാജ്വൽ പ്രോഗ്രഷൻ' രീതിയാണ് ഇവർ നിർദ്ദേശിക്കുന്നത്.

അഞ്ജലി സചാന്റെ 5 ഘട്ടങ്ങളുള്ള കാർഡിയോ പ്ലാൻ

അമിതഭാരമുള്ളപ്പോൾ നമ്മുടെ സന്ധികളിലും ടെൻഡനുകളിലും വലിയ സമ്മർദ്ദമുണ്ടാകും. അതിനാൽ തുടക്കത്തിൽ തന്നെ കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നത് കാൽമുട്ട് വേദന, ഷിൻ സ്പ്ലിന്റ്സ് (Shin Splints - കടുപ്പമേറിയ പേശി വേദന), അമിതമായ ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ഇതൊഴിവാക്കാൻ താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളിലൂടെ കടന്നുപോകാം.

ഫേസ് 1: തുടക്കക്കാർക്കായി
ലക്ഷ്യം: പ്രതിദിനം 4,000 ചുവടുകൾ.

ശരീരഭാരം കൂടുതലുള്ളവർ വ്യായാമം ആരംഭിക്കുമ്പോൾ സ്ഥിരതയ്ക്കാണ് മുൻഗണന നൽകേണ്ടത്. നിങ്ങളുടെ ശരീരം ഈ പുതിയ മാറ്റവുമായി പൊരുത്തപ്പെടാൻ സമയം നൽകുക.

weight-loss-1779523198 jpg

ഫേസ് 2: ബേസ് ബിൽഡിംഗ്
ലക്ഷ്യം: പ്രതിദിനം 8,000 ചുവടുകൾ + ആഴ്ചയിൽ ഒരു സോൺ-2 സെഷൻ

ശരീരം വ്യായാമവുമായി പൊരുത്തപ്പെടുകയും സ്റ്റാമിന വർദ്ധിക്കുകയും ചെയ്യുമ്പോൾ ചുവടുകളുടെ എണ്ണം 8,000 ആക്കാം. ഇതിനൊപ്പം ആഴ്ചയിൽ ഒരിക്കൽ ശ്വാസം മുട്ടലില്ലാത്ത, എന്നാൽ സുഖകരമായ വേഗതയിലുള്ള 'സോൺ-2' കാർഡിയോ കൂടി ഉൾപ്പെടുത്താം.

ഫേസ് 3: കൂടുതൽ ഫിറ്റ്നസ് നേടുമ്പോൾ

ലക്ഷ്യം: പ്രതിദിനം 10,000 മുതൽ 12,000 ചുവടുകൾ + ആഴ്ചയിൽ രണ്ട് സോൺ-2 സെഷനുകൾ.

ഈ ഘട്ടത്തിൽ നിങ്ങളുടെ സന്ധികൾ കൂടുതൽ ശക്തമാവുകയും ശരീരത്തിന് കൂടുതൽ വർക്കൗട്ട് ലോഡ് താങ്ങാൻ ശേഷി വരികയും ചെയ്യും. അതിനാലാണ് ചുവടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.

ഫേസ് 4: ഫാറ്റ് ലോസ് വേഗത്തിലാക്കാൻ

ലക്ഷ്യം: പ്രതിദിനം 15,000 ചുവടുകൾ + ആഴ്ചയിൽ 2 മുതൽ 3 സോൺ-2 സെഷനുകൾ.

ഇവിടെ വെച്ചാണ് കൊഴുപ്പ് കുറയുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാകുന്നത്. എന്നാൽ ഈ ഘട്ടത്തിൽ ശരീരത്തിന്റെ റിക്കവറി കൃത്യമായി നിരീക്ഷിക്കണം. പ്രകടനം കുറയുന്നതായി തോന്നിയാൽ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിന് മുൻപായി കാർഡിയോയുടെ അളവ് ചെറുതായി കുറയ്ക്കുക.

ഫേസ് 5: മികച്ച റിസൾട്ടിനായി

ലക്ഷ്യം: പ്രതിദിനം 20,000 ചുവടുകൾ + ആഴ്ചയിൽ 2 മുതൽ 3 സോൺ-2 സെഷനുകൾ.

ഉയർന്ന അളവിലുള്ള ആക്റ്റിവിറ്റി വേഗത്തിൽ ഫലം നൽകും. മാസങ്ങളെടുത്ത് ശരീരം ക്രമമായി പരുവപ്പെടുത്തിയെടുത്തത് കൊണ്ട് മാത്രമാണ് ഈ ഘട്ടത്തിൽ ശരീരം സുരക്ഷിതമായിരിക്കുന്നത്.

പ്രധാനപ്പെട്ട കാര്യം

ഭാരം കുറയ്ക്കുക എന്നത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് പകരം ലളിതമായ കാര്യങ്ങൾ മാസങ്ങളോളം കൃത്യമായ പ്ലാനിംഗോടെ ചെയ്യുമ്പോഴാണ് സുരക്ഷിതമായി തടി കുറയ്ക്കാൻ സാധിക്കുന്നത്. വ്യായാമം ആരംഭിക്കുന്നതിന് മുൻപ് ഒരു വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് എപ്പോഴും നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+