Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയൊക്കെ സ്വിച്ചിട്ട പോലെ കുറയും; 7 ദിവസം ഈ ഡയറ്റ് പിന്തുടർന്ന് നോക്കൂ..ഫലം ഉറപ്പ്

കൃത്യമായ ഡയറ്റ് പിന്തുടർന്നില്ലെങ്കിൽ ശരീരഭാരം കുറയില്ലെന്ന് മാത്രമല്ല തടി കൂടാൻ അടക്കം കാരണമായേക്കും. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ, കൃത്യമായ അളവിൽ സമയത്ത് കഴിച്ചാൽ തീർച്ചയായും ശരീരഭാരം കുറയുക തന്നെ ചെയ്യും. അത്തരത്തിൽ ഒരാഴ്ച പാലിക്കേണ്ട ഡയറ്റ് ക്രമം അറിയാം

പഴം കഴിച്ച് ആദ്യ ദിനം തുടങ്ങാം. രാവിലെ ഒര ഒരു ഇടത്തരം ആപ്പിൾ കഴിക്കാം. അതുകഴിഞ്ഞ് 10.30 ഓടെ മസ്ക് മെലൺ കഴിക്കാ. ഉച്ച ഭക്ഷണത്തിന് ഏകദേശം 12.30 യോടെ ഒരു ബൗളിൽ തണ്ണിമത്തൻ കഴിക്കാം. നാല് മണിക്ക് ഒരു മൂസമ്പി, അതുകഴിഞ്ഞ് 6.30യോടെ അനാറും മസ്ക്മലനും ചേർത്ത് സാലഡ് കഴിക്കാം. 8.30യോടെ ഒരു കപ്പ് തണ്ണിമത്തൻ കഴിച്ച് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കാം. 8 മുതൽ 12 ഗ്ലാസ് വെള്ളം വരെ കുടിക്കാൻ മറക്കരുത് കേട്ടോ.

weight-1699854353

രണ്ടാം ദിനം പച്ചക്കറികളാണ്. എട്ട് മണിയോടെ വേവിച്ച ഒരു കപ്പ് ഉരുളക്കിഴഞ്ഞ് ഴിച്ചാണ് ദിവസം തുടങ്ങേണ്ടത്. തുടർന്ന് 10:30 ന് അര ബൗൾ കുക്കുമ്പർ. ഉച്ചയ്ക്ക് 12:30-ന് ലെറ്റ്യൂസ്, കുക്കുമ്പർ,ചീര, കാപ്സിക്കം എന്നിവ കൂട്ടി ഉച്ചഭക്ഷണം. വൈകുന്നേരം 4:00 മണിക്ക് ക്യാരറ്റ് അരിഞ്ഞ് നാരങ്ങ നീര് ചേർത്ത് കഴിക്കാം, 6:30 ന് ഒരു ബൗൾ വേവിച്ച ബ്രോക്കോളിയും ഗ്രീൻ പീസും കഴിക്കുക. മതിയായ വെള്ളവും കുടിക്കണം.

മൂന്നാം ദിനം ഒരു ബാലൻസ് ഡയറ്റ് പിന്തുടരാം. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ളതാകണം ഇത്. രാവിലെ 8 ഓടെ ഒരു ബൗൾ മസ്ക് മെലൺ കഴിക്കാം. അതിന് ശേഷം 10.30യോടെ ഒരു കപ്പ് പൈനാപ്പിളോ അല്ലെങ്കിൽ പിയറോ കഴിക്കാം. ഉച്ചഭക്ഷണത്തിന് ലെറ്റ്യൂസും കാപ്സിക്കവും ചീരയും നാലിന് ക്യാരറ്റ് അരിഞ്ഞ് നാരങ്ങ നീര് ചേർത്ത് കഴിക്കാം. 6.30 യ്ക്ക് ഒരു ബൗൾ വേവിച്ച ബ്രോക്കോളിയും ഗ്രീൻ പീസും രാത്രി എട്ടരയോടെ കുക്കുമ്പറും കഴിച്ച് ദിവസം അവസാനിപ്പിക്കാം.

നാലാം ദിനം പഴവും പാലും ആണ് പ്രധാന ഭക്ഷണം. രണ്ട് പഴം കഴിച്ച് ദിവസം തുടങ്ങാം. 8 ന് തന്നെ കഴിക്കാം. 10.30 യോടെ ഒരു പഴം, ഉച്ചയ്ക്ക് 1യ30യ്ക്ക് രണ്ട് പഴം, കൊക്കോ പൗഡർ, ഒരു ഗ്ലാസ് പാൽ എന്നിവ ചേർത്ത് ഷെയ്ക്ക്, 4 മണിക്ക് രണ്ട് പഴം, ആറരയ്ക്ക് ഒരു ഗ്ലാസ് പാലും പഴയും രാത്രി 8.30 ന് ഒരു ഗ്ലാസ് പാൽ എന്നിവയാണ് കഴിക്കേണ്ടത്.

അഞ്ചാം ദിവസം രാവിലെ 8 ന് മൂന്ന് തക്കാളി കഴിച്ച് ആരംഭിക്കാം. 10.30 യോടെ വിവിധതരം പച്ചക്കറികളോടൊപ്പം മട്ട അരിയുടെ ചോറ് അരക്കപ്പ് കഴിക്കാം. 12.30ക്ക് രണ്ട് തക്കാളി, 4 മണിക്ക് വീണ്ടും ഒരു ബൗൾ മട്ടയരി ചോറു അതിനൊപ്പം ഒരു തക്കാളിയും അരക്കപ്പ് വേവിച്ച പച്ചക്കറികളും കഴിക്കാം. രാത്രി 830യോടെ ഒരു ബൗൾ ടൊമാറ്റോ സൂപ്പ് കഴിച്ച് അവസാനിപ്പിക്കാം.

ആറാം ദിനം രാവിലെ എട്ടിന് മൂന്ന് തക്കാളികൾ, 10.30ക്ക് അരക്കപ്പ് മട്ട ചോറ്, അതിനൊപ്പം വേവിച്ച പച്ചക്കറികൾ, ഉച്ചയ്ക്ക് 12.30ക്ക് രണ്ട് തക്കാളികൾ, ഇതിന് ശേഷം ഒരു തക്കാളി അതിനൊപ്പം അരക്കപ്പ് വേവിച്ച പച്ചക്കറികൾ എന്നിലയും 8.30യ്ക്ക് തക്കാളി സൂപ്പും കഴിക്കാം.

അവസാന ദിവസം പോഷക സമൃദ്ധമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താം. രാവിലെ 9ന് ഒരു ഗ്ലാസ് ഓറഞ്ച് അല്ലെങ്കിൽ ആപ്പിൾ ജ്യൂസ്. ഉച്ചയ്ക്ക് 12.30 ന് അര കപ്പ് മട്ട ചോറിനൊപ്പം അര കപ്പ് വേവിച്ച പച്ചക്കറികൾ നാലിന് ഒരു കപ്പ് തണ്ണിമത്തനും അതിനൊപ്പം ബെറീസും കഴിക്കാം. . വൈകുന്നേരം 6.30 ന് ഒരു കപ്പ് സൂപ്പ് ആസ്വദിച്ച്, രാത്രി 8.30 ന് മട്ടചോറും വേവിച്ച പച്ചക്കറികളും കഴിക്കാം.

എൻബി- ആരോഗ്യ വിദഗ്ദരുടെ കൃത്യമായ നിർദ്ദേളത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഡയറ്റ് പിന്തുടരേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+