വണ്ണം കുറയ്ക്കുന്നത് ഇപ്പോള്‍ ഈസിയാണ്; ഗ്രീന്‍ ടീക്കൊപ്പം ഇക്കാര്യങ്ങള്‍ ശീലമാക്കുക, മാറ്റം അറിയാം
ശരീര വണ്ണം വല്ലാതെ കൂടുന്നുണ്ടല്ലേ. ഇത് പൊതുവേ എല്ലാവരും പറയുന്നൊരു പരാതിയാണ്. നമ്മുടെ തിരക്കിട്ട ജീവിതത്തില്‍ പലര്‍ക്കും ആരോഗ്യത്തെ കൃത്യമായി നോക്കാന്‍ സമയമുണ്ടാവില്ല. അത് പക്ഷേ നമ്മുടെ ശരീരത്തെ നെഗറ്റീവായി ബാധിക്കാം. ജീവിത ശൈലീ രോഗങ്ങള്‍ അടക്കം നമ്മളെ തേടിയെത്താം. ഭാരം കൂടുന്നതും, അതുപോലെ കുടവയര്‍ വരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
പക്ഷേ ഇത് കേട്ട് നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. നമ്മുടെ നിശ്ചദാര്‍ഢ്യം തീര്‍ച്ചയായും ഈ പ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കും. അതിനായി ചില മാറ്റങ്ങള്‍ നമ്മുടെ ചിട്ടയില്‍ കൊണ്ടുവരും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

നട്സും ഓട്മീലും വേറെ ലെവല്‍
നമ്മുടെ ശരീരത്തിന് ഏറ്റവും ഹെല്‍ത്തിയാണ് ഓട്മീലും നട്സും. നമ്മുടെ ഡയറ്റിന് വേണ്ട ഫൈബര്‍ ഇവ നല്‍കും. എളുപ്പത്തില്‍ ദഹനവും നടക്കും. ദഹനപ്രക്രിയയ മൊത്തത്തില്‍ ഇത് സഹായിക്കും. ഡയറ്റില്‍ ഫൈബര്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിലൂടെ ഭാരം കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ഫൈബറിനെ പെട്ടെന്ന് ദഹിപ്പിക്കാന്‍ ശരീരത്തിനാവില്ല.
പക്ഷേ അത് വിശപ്പ് വര്‍ധിപ്പിക്കാതിരിക്കാന്‍ സഹായിക്കും. ദഹനം മെല്ലെയായത് കൊണ്ട് ശരീരത്തെ അത് ബാധിക്കില്ല. പക്ഷേ സമയമെടുക്കും എന്ന് മാത്രം. ഒരു കപ്പ് ഓട്മീലില്‍ നാല് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട് വാല്നട്ടിലൂടെ രണ്ട് ഗ്രാം വേറെയും ലഭിക്കും.
വെണ്ണപഴം ട്രൈ ചെയ്യൂ
വെണ്ണപഴവും, പച്ചിലകളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഹെല്‍ത്തിയായ ഭക്ഷണങ്ങളില്‍ ഇവര്‍ മുന്നിലാണ്. ഡയറ്റിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താനും ഇവ സഹായിക്കും. വെണ്ണപഴത്തില് ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇവ ശരീരത്തെ സ്ട്രെസ്സുകളില്‍ നിന്ന് രക്ഷിക്കും. അതുപോലെ നമ്മള് കറികളില്‍ ഉള്‍പ്പെടുത്തുന്ന ഇലകള്‍ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിലും ഉള്‍പ്പെടുത്തുക. മാറ്റങ്ങള്‍ വേഗത്തില്‍ നിങ്ങള്‍ക്ക് അറിയാം.
മുട്ടയും, ക്യാപ്സിക്കവും
ഏത് തരം മുട്ടകളും ശരീരത്തിന് ആവശ്യമാണ്. കോഴിമുട്ടകള്‍ രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് അമിത വണ്ണം കാരണം ധരിക്കാന്‍ കഴിയാത്ത ഒരു പാന്റ് ഉണ്ടെന്ന് കരുതുക. കോഴിമുട്ട അടങ്ങിയ ഡയറ്റിലൂടെ ഭാരത്തെ നിയന്ത്രിക്കാനാവും. സ്വഭാവികമായും ശരീര ഭാരം കുറയും. അതിലൂടെ ആ വസ്ത്രവും നിങ്ങള്‍ക്ക് ധരിക്കാം.
ശരീരപോഷണത്തിന് ഇത് വേഗത്തില്‍ സഹായിക്കും. അതുപോലെ ക്യാപ്സിക്കത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. നമ്മുടെ വയറിലെ കൊഴുപ്പ് വര്‍ധിപ്പിച്ച് അത് കുടവയറിലേക്ക് എത്തിക്കുന്നത് കോര്ട്ടിസോണുകളാണ്. അതിനെ നേരിടാന്‍ വിറ്റാമിന്‍ സിയാണ് നല്ലത്. കോഴിമുട്ടയും, ക്യാപ്സിക്കവും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ഗ്രീന്‍ ടീം വേറെ ലെവലാണ്
ഗ്രീന്‍ ടീം അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കുന്ന പാനീയമാണ്. വേഗത്തില്‍ നിങ്ങളുടെ ഭാരവും, കുടവയറും കുറയും. കൊഴുപ്പിനെ ഇല്ലാതാക്കുന്ന ആന്റിഓക്സിഡന്റ് ഇസിജിസി ധാരാളമായി ഗ്രീന്‍ ടീയിലുണ്ട്. കാറ്റെച്ചിനുകളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇതുമൊരു ആന്റിഓക്സിഡന്റാണ്.
നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ കരളിനെ ഇത് സഹായിക്കും. കോശങ്ങളില്‍ നിന്ന് കൊഴുപ്പിനെ പുറത്തേക്ക് വിടാനും ഇതിലൂടെ സാധിക്കും. ഒരല്‍പ്പം നാരങ്ങനീരും ഗ്രീന്‍ ടീയ്ക്കൊപ്പം ചേര്‍ക്കാം.
ചിക്കനും പച്ചക്കറികളും
പ്രോട്ടീന്‍ ധാരാളം ചിക്കനിലുണ്ട്. ആരോഗ്യകരമായ ഫാറ്റുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ചിക്കനും ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ ശരീരത്തിലെത്താന്‍ ഇവ സഹായിക്കാം. അതിനൊപ്പം തന്നെ ധാരാളം പച്ചക്കറികളും കഴിക്കണം.
ഇത് ബാലന്‍സ് ചെയ്ത് നില്ക്കാന് നമ്മളെ സഹായിക്കാം. എല്ലാ പോഷകങ്ങളും ശരീരത്തിലെത്തും. ഓരോ വ്യക്തിയിലും വ്യത്യസ്തമായ അളവാണ് ഇവയ്ക്കെല്ലാം ആവശ്യം. നല്ലൊരു ന്യൂട്രിഷന്റെ സഹായം തേടിയ ശേഷം ഇവ ശരിയായ രീതിയില്‍ കഴിക്കുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications