ബ്ലാക്ക് കോഫി മുടങ്ങാതെ കഴിക്കുക, അമിത ഭാരവും കുടവയറും മാറി കിട്ടും, കഴിക്കേണ്ടത് ഇങ്ങനെ
നമ്മുടെ ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് നമ്മള് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവില്ല. ബ്ലാക്ക് കോഫിയാണ് അതിലൊരു മികച്ച മാര്‍ഗം. ഇത് നമ്മുടെ ഡെയ്ലി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നോക്കണം. എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം. നമ്മുടെ അമിത ഭാരത്തെ കുറയ്ക്കാനുള്ള പാനീയമാണ് ബ്ലാക് കോഫി. അത് ഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കും.
ശരീര പോഷണത്തെ വര്‍ധിപ്പിക്കുന്ന പ്രകൃതിദത്തമായ കാര്യമാണ് ബ്ലാക് കോഫി. അതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനത്തെ നല്ല രീതിയിലാക്കാനും, അത് വഴി കൃത്യമായ ശരീര പോഷണത്തെയും ഇവ സഹായിക്കും. നിങ്ങള്‍ ഒരു ഗ്ലാസ് ബ്ലാക്ക് കോഫി കഴിക്കുമ്പോള്‍, കഫീന്‍ നിങ്ങളുടെ കേന്ദ്ര നാഡീ വ്യവസ്ഥയായി പ്രവര്‍ത്തിക്കും. അത് ശരീരത്തില്‍ നിന്ന് അഡ്രിനാലിന്‍ കൂടുതലായി പുറന്തള്ളാന്‍ നമ്മുടെ ശരീരത്തെ സഹായിക്കും.

ഈ ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പേറിയ കോശങ്ങളെ ഫാറ്റി ആസിഡുകളായി മാറ്റും. ഇതിലൂടെ ഊര്‍ജ സ്രോതസ്സായി അത് മാറും. അത് നമ്മളെ ഊര്‍ജസ്വലരായി നില്ക്കാന് സഹായിക്കും. നമ്മുടെ ദഹനവ്യവസ്ഥയും, ശരീര പോഷണവും മികച്ചതാവുമ്പോള്‍ കലോറികള്‍ വേഗം ഇല്ലാതാവും. അതിലൂടെ ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും. കുടവയര്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനെയും ഇല്ലാതാക്കാന്‍ സാധിക്കും.
ബ്ലാക് കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നമ്മുടെ ഫിസിക്കലായിട്ടുള്ള പെര്‍ഫോമന്‍സിനെ കരുത്തുറ്റതാക്കും. കാരണം അഡ്രിനാലിന്‍ ലെവല്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് കൊണ്ടാണ്. നമ്മുടെ ശരീരം കൊണ്ട് ചെയ്യേണ്ട പല കാര്യങ്ങളും ഊര്‍ജസ്വലതയോടെ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ മികവ് അതിനുണ്ടാവും.
ഇതിനൊപ്പം മികച്ച വ്യായാമം കൂടിയുണ്ടെങ്കില്‍ കൂടുതല്‍ കലോറികള്‍ ശരീരത്തില്‍ കുറയ്ക്കാനാവും.പിന്നെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടി വരില്ല. ബ്ലാക്ക് കോഫി കൃത്യമായ അളവിലാണ് കഴിക്കുന്നതെന്ന മാത്രം ഉറപ്പുവരുത്തുക. പരമാവധി രണ്ട് ബ്ലാക്ക് കോഫികള്‍ മാത്രം കഴിക്കുക. അതില്‍ കൂടുതലായാല്‍ ശരീരത്തെ അത് നെഗറ്റീവായി ബാധിക്കും.
ഭാരം കുറയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതാണ്. അമിതമായി വിശക്കുന്നതിനെ നിയന്ത്രിക്കാന്‍ ബ്ലാക്ക് കോഫിക്ക് സാധിക്കും. അതിലൂടെ കൂടുതല്‍ കലോറികള്‍ ശരീരത്തില്‍ എത്തുന്നില്ലെന്നും ഉറപ്പിക്കാം. ഒരു കപ്പ് ബ്ലാക്ക് കോഫി കഴിച്ചാല്‍ അത് നമ്മുടെ തലച്ചോറിലേക്ക് വയര്‍ നിറഞ്ഞിരിക്കുകയാണെന്ന സന്ദേശം നല്കി. ഇതിലൂടെ കൂടുതല്‍ കഴിക്കേണ്ടെന്ന സന്ദേശം നമുക്ക് ലഭിക്കും. ഭാരം കുറയ്ക്കാന്‍ ഇതെല്ലാം ഗുണം ചെയ്യും. നമ്മുടെ ശരീരം കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റി ഉപയോഗിക്കുന്നതും ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഇതിനും ബ്ലാക് കോഫി സഹായിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications