വെള്ളം കുടിച്ച് ദിനം തുടങ്ങുക, ദുല്‍ഖറിന്റെ നായികയുടെ ഡയറ്റ് ഇങ്ങനെ, കഴിക്കുന്നത് ഇക്കാര്യങ്ങള്‍
ഫിറ്റ്‌നെസ് സംരക്ഷിച്ച് നിര്‍ത്തുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. നടിമാരും നടന്മാരുമെല്ലാം അത്തരത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നവരാണ. നമ്മുടെ ശരീരം ആരോഗ്യത്തോടെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് സിനിമാ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ വളരെ ആവശ്യവുമാണ്. ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കും, ഡാന്‍സ് കൊറിയോഗ്രാഫിക്കുമെല്ലാം ഫിറ്റ്‌നെസ്സ് ഒരു അഭിനേതാവിന് ആവശ്യമാണ്.
ബോളിവുഡിലെ നടിമാരെല്ലാം അക്കാര്യത്തില്‍ പേരുകേട്ടവരാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാര്‍വാ എന്ന ഹിന്ദി ചിത്രത്തെ കുറിച്ച് കേട്ടിട്ടില്ലേ. അതിലെ നായിക മിഥില പാല്‍ക്കറെ ഓര്‍മയില്ലേ. നടിയും ഫിറ്റ്‌നെസ്സില്‍ ഏറെ താല്‍പര്യമുള്ളയാളാണ്. എന്താണ് അവരുടെ ശീലങ്ങള്‍ എന്ന് നോക്കാം.

ഫിറ്റ്‌നെസ്സിന് വന്‍ പ്രാധാന്യം
ബോളിവുഡ് നടിമാരിലെ ശീലം മിഥിലയ്ക്കുമുണ്ട്. ഫിറ്റ്‌നെസ്സില്‍ വലിയ ശ്രദ്ധ നടിക്കുണ്ട്. ജിമ്മിലെ വര്‍ക്കൗട്ടാണ് മിഥില പ്രധാന ഫിറ്റ്‌നെസ് രഹസ്യങ്ങളില്‍ ഒന്ന്. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണയാണ് അവര്‍ ജിമ്മില്‍ വര്‍ക്കൗട്ടിനായി പോകാറുണ്ട്.
എന്നാല്‍ അടുത്തിടെയായി അവസരങ്ങള്‍ വര്‍ധിച്ചതോടെ കൂടുതല്‍ നേരം ജിമ്മില്‍ ചെലവഴിക്കാറുണ്ട് മിഥിലയെന്ന് ബോളിവുഡ് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലോറികള്‍ കുറയ്ക്കാന്‍ ഫംഗ്ഷണല്‍ ട്രെയിനിംഗും നടത്തി നടത്താറുണ്ട്.
യോഗയും നൃത്തവും
വെറും ജിമ്മില്‍ പോയത് കൊണ്ട് മാത്രം ഫിറ്റ്‌നെസ്സ് സംരക്ഷിക്കാനാവില്ലെന്ന് മിഥിലയ്ക്ക്് നന്നായി അറിയാം. അതുകൊണ്ട് മറ്റ് ചില ഫിറ്റ്‌നെസ് രീതികളും നടി പിന്തുടരുന്നുണ്ട് യോഗയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മിഥിലയ്ക്ക് ഏറ്റവും ഇഷ്ടവും യോഗ ചെയ്യുന്നതാണ്.
ഏറ്റവും സമ്മര്‍ദമേറിയ ഘട്ടങ്ങളില്‍ ശാന്തമായി ഇടപെടാന്‍ യോഗ അവരെ സഹായിക്കുന്നുണ്ട്. മറ്റൊന്ന് നൃത്തമാണ്. അത് ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തും. വര്‍ക്കൗട്ടിന്റെ ഭാഗമായി നിത്യേന നൃത്തം പരിശീലിക്കുന്നുണ്ട് നടി.
ഡയറ്റ് ഹെല്‍ത്തിയാണ്
ഭക്ഷണം ഏറ്റവും ഹെല്‍ത്തിയായി കഴിക്കുകയാണ് മിഥിലയുടെ മറ്റൊരു ഡയറ്റ് പ്ലാന്‍. എന്തൊക്കെയാണ് നിത്യേന കഴിക്കുന്നത എന്നത് സംബന്ധിച്ച് കൃത്യമായ പ്ലാന്‍ നടിക്കുണ്ട്. പഴങ്ങള്‍, നട്‌സ് എന്നിവയാണ് മിഥില തന്റെ ഡയറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ധാരാളം വെള്ളം കുടിക്കുന്നതാണ മിഥിലയുടെ ആരോഗ്യ രഹസ്യങ്ങളിലൊന്ന്.
രാത്രി ഉറങ്ങുന്നത വരെ പല ഘട്ടങ്ങളിലായി ധാരാളം വെള്ളം നടി കഴിക്കാറുണ്ട്. ചര്‍മത്തിന് തിളക്കമേറാന്‍ ഇത് സഹായിക്കാറുമുണ്ട്. മികച്ച ശരീരപോഷണവും മിഥിലയ്ക്കുണ്ട്. ഇത് കൂടൂതല്‍ സ്ലിമ്മായിരിക്കാന്‍ അവരെ സഹായിക്കും.












Click it and Unblock the Notifications