Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരമൊക്കെ തനിയെ കുറയും, ആപ്പിള്‍ കഴിക്കാന്‍ മനസ്സുണ്ടായാല്‍ മാത്രം മതി, കഴിക്കേണ്ടത് ഈ രീതിയില്‍

ശരീരത്തെ ഹെല്‍ത്തിയായി സംരക്ഷിച്ച് നിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ പലപ്പോഴും അത് സംഭവിക്കാറില്ല. നമ്മുടെ ജീവിതശൈലിയില്‍ പലപ്പോഴും വിട്ടുവീഴ്ച്ച ചെയ്യേണ്ടതായി വരാറുമുണ്ട്. അതിലൂടെ നമ്മളെ ഏറ്റവും അലട്ടുന്ന കാര്യം ഭാരകൂടുതലാണ്. ശരീരവണ്ണം കാരണം നമ്മളെ പലരും പരിഹസിക്കുന്നത് പോലും സംഭവിക്കാവുന്ന കാര്യമാണ്.

എന്നാല്‍ ഇതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ശരീരവണ്ണം കുറയ്ക്കാനും, ഭാരത്തെ വളരെ താഴേക്ക് കൊണ്ടുവരാനുമെല്ലാം സാധിക്കുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു കാര്യമാണ് പഴങ്ങള്‍. അവ ഭാരം കുറയ്ക്കാന്‍ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

apple-weight-loss-tips-2023

പഴങ്ങളില്‍ കലോറികള്‍ കുറവ്

ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. പഴങ്ങളാണ് അവയില്‍ ഏറ്റവും മികച്ച ഓപ്ഷന്‍. ടേസ്റ്റും, മധുരവും, എല്ലാം അടങ്ങിയതാണ് പഴങ്ങള്‍. ഇവ വരുന്ന മറ്റ് കാര്യങ്ങള്‍ അതിനാല്‍ അവഗണിക്കാം.

കലോറികള്‍ കുറഞ്ഞതും, അതേസമയം പോഷകങ്ങള്‍ അടങ്ങിയതുമായ ഫ്രൂട്‌സിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.

ആപ്പില്‍ രോഗത്തെ അകറ്റും

പഴങ്ങളില്‍ ഏറ്റവും നല്ല ഓപ്ഷന്‍ ആപ്പിളുകളാണ്. രോഗത്തെ വരെ വീട്ടില്‍ നിന്ന് ്അകറ്റി നിര്‍ത്താനാവുമെന്നാണ് ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് ഡോക്ടര്‍മാര്‍ പറയുന്നത്. വിറ്റാമിന്‍ സി ധാരാളം ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ദഹനത്തിന് ആവശ്യമായ ഫൈബറുകളും ആപ്പിളിലുണ്ട്. നമ്മുടെ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ താളം തെറ്റാതെ ഇത് സഹായിക്കും. തീര്‍ച്ചയായും അതിലൂടെ ഭാരം കുറയുകയും ചെയ്യും.

ഗ്രേപ്പ് ഫ്രൂട്ടും കിടിലന്‍

ചെറു മധുരനാരങ്ങ ഡയറ്റില്‍ വിട്ടുപോകരുത്. ഇത് സിട്രസ് ഫ്രൂട്ടില്‍ വരുന്നതാണ്. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ സി ഇവയിലൂടെ ലഭിക്കും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ കുറയ്ക്കാനും, പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാനും മധുരനാരങ്ങകള്‍ക്ക് സാധിക്കും. എളുപ്പത്തില്‍ ഭാരം കുറയ്ക്കാനും ഇവ അതുപോലെ സഹായിക്കും.

പപ്പായയുടെ ഗുണം ഇങ്ങനെ

ധാരാളം ഗുണങ്ങള്‍ പപ്പായക്കുണ്ട്. കലോറി വളരെ കുറവാണ് പപ്പായകളില്‍. ആന്റിഓക്‌സിഡന്റുകളുടെ കേന്ദ്രമാണ് പപ്പായകള്‍, വിറ്റാമിന്‍ എ, സി, ഇ എന്നിയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഇവ ദഹനത്തെ മെച്ചപ്പെടുത്തും. ഭാരം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകളെ പപ്പായ കഴിക്കുന്നതിലൂടെ നീക്കം ചെയ്യാം.

സ്‌ട്രോബറികള്‍ ഹെല്‍ത്തിയാണ്

സ്‌ട്രോബറികള്‍ ടേസ്റ്റിയും ഹെല്‍ത്തിയുമാണ് ഒരുപോലെ. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഇവ വര്‍ധിപ്പിക്കും.

ദഹനത്തെ ശരിയാക്കി മാറ്റാനും ഇവയ്ക്ക് സാധിക്കും. കലോറികളും ഇവയില്‍ കുറയ്ക്കാം. ഭാരം കുറയ്ക്കാന്‍ എന്തുകൊണ്ടും ഡയറ്റില്‍ സ്‌ട്രോബെറി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഓറഞ്ച് ഹറോയാണ്

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ചുകള്‍. കലോറികളും അതുപോലെ കുറവാണ്. ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഭാരം കുറയ്ക്കാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കിവി പഴവും ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.

വിറ്റാമിന്‍ സി അതിലുണ്ട്. കൊളസ്‌ട്രോള്‍ ബാലന്‍സ് ചെയ്ത് നി്ര്‍ത്താന്‍ ഇവ സഹായിക്കും. ഭാരത്തെയും ഇവയുടെ സഹായത്തോടെ കുറച്ചെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+