നെയ്യ് സൂപ്പറല്ലേ, ഭാരം കുറയ്ക്കുന്നത് സിംപിളാണ്, രാവിലെ കഴിക്കേണ്ടത് ഇങ്ങനെ
ശരീര ഭാരം ഒന്ന് കുറയ്ക്കണം. പെട്ടെന്ന് വര്‍ക്കൗട്ട് ചെയ്ത് കുറയ്ക്കാനുള്ള ഒരു സമയം നമ്മുടെ കൈവശമില്ല. എന്ത് ചെയ്യും. നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഭക്ഷണം നിയന്ത്രിച്ച് നമുക്ക് ഭാരം കുറയ്ക്കാന്‍ സാധിക്കും. നമുക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നല്ല പറഞ്ഞ് വരുന്നത്. പകരം അതിന്റെ അളവ് കുറയ്ക്കുക എന്നതാണ്.
ചിലത് പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്യാം. എന്നാല്‍ എന്തൊക്കെ വേണമെന്ന് നമുക്ക് പലപ്പോഴും അറിഞ്ഞ് വരില്ല. അപ്പോള്‍ ഒരു വിദഗ്ധയുടെ സഹായം തേടുന്നതില്‍ യാതൊരു തെറ്റുമില്ല. നടി കരീന കപൂറിന് അടക്കം ഡയറ്റില്‍ നിര്‍ദേശം നല്‍കുന്ന ഒരു ഡയറ്റീഷ്യന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നോക്കാം.

നെയ്യ് ധൈര്യമായി കഴിക്കാം
നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് നെയ്യ്. ഭാരം കുറയ്ക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ നെയ്യ് കഴിക്കാം. എല്ലാ കൊഴുപ്പുകളും നിങ്ങളുടെ ശരീര ഭാരം വര്‍ധിപ്പിക്കുന്നതല്ല. പ്രത്യേകിച്ച് നെയ്യ് വീട്ടില്‍ ഉണ്ടാക്കുന്നതാണെങ്കില്‍ ഏറ്റവും ഗുണമേറിയതാണ്. എല്ലാ തരം പോഷകങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്.
പാലുല്‍പ്പന്നങ്ങള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ ഒഴിവാക്കാം. പക്ഷേ അവര്‍ക്ക് നെയ്യ് കഴിക്കാം. ഒരു പ്രശ്‌നവും വരില്ല. കാരണം ലാക്ടോസ്, കാസീന്‍, എന്നിവ അതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കോകും പഴം കഴിച്ചിരിക്കണം
കോകും പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ചിലര്‍ ഇതിനെ പുലാര്‍ പുളിയെന്ന് വിളിക്കാറുണ്ട്. വിറ്റാമിന്‍ ബി12, ഡി എന്നിവയുടെ അളവ് ബാലന്‍സ് ചെയ്ത് നിലനിര്‍ത്തും ഈ പഴം. ഹൃദയാരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കാനും കോകും സഹായിക്കും. ബാക്ടീരിയയെ നേരിടാനും ഇവയ്ക്ക് സാധിക്കും.
പരിപ്പ്, സബ്‌സി പോലള്ളവയുടെ ഒപ്പമോ, മസാലയോ, ഉപ്പോ ചേര്‍ത്ത് ഇവ കഴിക്കാം. അതുപോലെ കോകും സര്‍ബത്ത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ആലിയ ഭട്ട് മുതല്‍ അനുപം ഖേര്‍ വരെയുള്ളവര്‍ ഇതിന്റെ ആരാധകരാണ്. ചര്‍മത്തെ തിളങ്ങി നില്‍ക്കാനും കോകും സഹായിക്കും.
വാഴപ്പഴം റീച്ചാര്‍ജറാണ്
ശരീരത്തെ റീച്ചാര്‍ജ് ചെയ്ത് നിര്‍ത്തുക എന്ന പ്രയോഗം ഒട്ടും അതിശയോക്തി ഇല്ലാത്തതാണ്. വാഴപ്പഴം അതിന് പറ്റിയ സാധനമാണ്. നടി കരിഷ്മ കപൂര്‍ വാഴപഴത്തിന്റെ ആരാധികയാണ്. ഒരുപാട് പോഷകങ്ങളാണ് ഇതിലുള്ളത്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6, എന്നിവയെല്ലാം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. നിത്യേന കഴിച്ചാല്‍ ഉറപ്പായും ഭാരം കുറയും.
അമ്പാടി സൂപ്പറാണ്
ഇലഭക്ഷണങ്ങളില്‍ കേമനാണ് അമ്പാടി. പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലാണ് ഇവ അമ്പാടിയെന്ന് അറിയപ്പെടുന്നത്. തെലുങ്കില്‍ ഇത് ഗോങ്കുരയാണ്. മഴക്കാലത്ത് ഇവ കഴിക്കുന്നത് നല്ലതാണ്. ഇത് ആദിവാസികള്‍ ഉപയോഗിക്കാറുണ്ട്. ഫോലിക് ആസിഡിനും, ഇരുമ്പിനുമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. പെട്ടെന്ന് പാകം ചെയ്യാം.
അതുപോലെ തന്നെ ദഹിക്കുകയും ചെയ്യും. പക്ഷേ നമുക്ക് വേഗത്തില്‍ വിശക്കാതെ ഇവ സംരക്ഷിക്കും. ഗ്ലൈക്കെമിക് കുറഞ്ഞ ഉച്ചഭക്ഷണവും, ഒപ്പം അമ്പാടി ഭാജിയും, ഫൈബര്‍ അടങ്ങി ഭക്രികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ ഇലകള്‍ ചായയില്‍ ഇട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്.
തേങ്ങ ശരീരത്തിന് ആവശ്യം
നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കാന്‍ തേങ്ങയ്ക്കും, അതിലെ വെള്ളത്തിനും സാധിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് ഹെല്‍ത്തിയാണ്. മീഡിയം-ചെയിന്‍ ട്രൈഗ്‌ളിസെറൈഡ്‌സ് ധാരാളം ഇതിലുണ്ട്.
അതുകൊണ്ടാണ് അത്‌ലറ്റുകളും, ഓട്ടക്കാരും, സൈക്ലിസ്റ്റുകളെല്ലാം തേങ്ങാ വെള്ളമോ, അതിന്റെ പൂളോ ഉപയോഗിക്കുന്നത്. ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ അതുപോലെ ശരീരത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തും. നമ്മുടെ ഭാരം കുറയ്ക്കാനും ഇത് സ്ഥിരമായി ഉപയോഗിക്കാം.












Click it and Unblock the Notifications