Get Updates
Get notified of breaking news, exclusive insights, and must-see stories!

തേനും നാരങ്ങയും ചേര്‍ത്ത വെള്ളം കുടിക്കുക, ദീപികയെ സുന്ദരിയാക്കുന്നത് ഇക്കാര്യങ്ങള്‍, ടിപ്‌സ് ഇങ്ങനെ

നമ്മുടെ ശരീര ഭാരം കുറയ്ക്കാനും, കുടവയര്‍ ഇല്ലാതാക്കാനുമെല്ലാം എന്ത് ചെയ്യുമെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടുണ്ടാവും. തീര്‍ച്ചയായും നിരാശപ്പെടേണ്ട കാര്യമില്ല. അതിപ്പോള്‍ കുറച്ച് ഈസിയായിട്ടുള്ള കാര്യമാണ്. ബോളിവുഡ് നടിമാരെ നമുക്ക് അക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. ദീപിക പദുക്കോണിനെ കണ്ടിട്ടില്ല. മനോഹരമായ ചിരിയും, അതുപോലെ സുന്ദരിയുമാണ് അവര്‍.

എന്താണ് ദീപികയുടെ സൗന്ദര്യ രഹസ്യം. മറ്റൊന്നുമല്ല കൃത്യമായ ഡയറ്റും, അതുപോലെ നല്ല വര്‍ക്കൗട്ടുമാണ്. ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ ദീപിക പേരുകേട്ടയാളാണ്. അതുപോലെ ഭക്ഷണകാര്യത്തിലും വിട്ടുവീഴ്ച്ചയില്ല. മികച്ചൊരു ഭക്ഷണപ്രേമിയാണ് അവര്‍. എന്നിട്ടും വണ്ണം വെക്കാത്തതിന് കാരണം പറഞ്ഞ് തരാം.

deepika-padukone

ഭക്ഷണത്തോട് നോ പറയില്ല

ദീപികയുടെ ഡയറ്റ് പ്ലാന്‍ പ്രകാരം ഭക്ഷണമല്ല നിയന്ത്രിക്കുന്നത്. അതിന്റെ അളവാണ്. വേണ്ടെന്ന് പറയുന്ന ഒരു കാര്യവും ദീപികയുടെ ഡയറ്റില്‍ ഇല്ല. എന്നാല്‍ സ്മാര്‍ട്ടായിട്ടാണ് ദീപിക ഭക്ഷണം കഴിക്കുന്നത്. വോഗിലെ റിപ്പോര്‍ട്ടില്‍ അവര്‍ എല്ലാ ഭക്ഷണവും കഴിക്കുന്നതായി പറയുന്നുണ്ട്. എന്നാല്‍ അളവ് കുറയ്ക്കാറുണ്ട്.

6 തവണ ഭക്ഷണം കഴിക്കും

ദീപിക ഒരു ദിവസം ആറ് തവണ ഭക്ഷണം കഴിക്കുക. അതായത് ചെറിയ അളവിലാണ് കഴിക്കുന്നത്. ഇത് നമുക്ക് വിശപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കും. ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ദീപികയുടെ രീതി.

ഓരോ രണ്ട് മണിക്കൂറാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. വയര്‍ നിറഞ്ഞിരിക്കുക. അല്ലാതെ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ആവശ്യമായ പോഷകങ്ങള്‍ ആറ് തവണ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും.

ദിനം ആരംഭിക്കുന്നത് ഇങ്ങനെ

ദീപിക ഉണര്‍ന്നാല്‍ ആദ്യം കഴിക്കുന്നത് ചൂടില്ലാത്ത വെള്ളമാണ്. അതില്‍ തേനും, നാരങ്ങും ചേര്‍ത്ത് കഴിക്കും. അതല്ലെങ്കില്‍ ഉലുവ വിത്തുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കും. ഇതിനായി ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിടണം. അതിന് ശേഷം പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കും.

രണ്ട് കോഴിമുട്ടയുടെ വെള്ളയോ ടോസ്‌റ്റോ ആണ് കഴിക്കുക. കൊളാജന്‍ ഉല്‍പ്പാദനത്തിനും, ചര്‍മത്തിനെയും, മുടിയെയും ആരോഗ്യത്തോടെ നിലനിര്‍ത്താനും കൊളാജന്‍ സഹായിക്കും. താന്‍ ഫില്‍റ്റര്‍ കോഫിയും, ഇഡ്‌ലിയും സാമ്പാറുമെല്ലാം ബെംഗളൂരുവിലെ വീട്ടിലെത്തിയാല്‍ കഴിക്കാറുണ്ടെന്ന് ദീപിക നേരത്തെ പറഞ്ഞിരുന്നു.

ലഞ്ചിനും പ്രത്യേക ശ്രദ്ധ

ദീപികയുടെ ഭക്ഷണത്തില്‍ ലഞ്ചിനും പ്രത്യേകം ശ്രദ്ധയുണ്ട്. ഇലഭക്ഷണവും, പഴങ്ങളുമാണ് കൂടുതലായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ളവയാണിത്. സ്ബ്‌സി, പരിപ്പ്, റോട്ടി, രണ്ട് ചപ്പാത്തി, ഗ്രില്‍ഡ് മത്സ്യം, ചോറും രസവും എന്നിവയും അടങ്ങിയിട്ടുണ്ട്.

വൈകീട്ട് നട്‌സ് അടങ്ങിയ ലഘുഭക്ഷണവും, രാത്രി ചോക്ലേറ്റ്, ചപ്പാത്തി, പച്ചക്കറികളും അടങ്ങിയതാണ് ദീപികയുടെ ഡയറ്റ്

എല്ലാത്തിനുമൊപ്പം ഡയറ്റ്

ദീപിക ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് ഭക്ഷണത്തിനൊപ്പം മികച്ച വര്‍ക്കൗട്ടുമുണ്ട്. കാലിന്റെ മസിലുകള്‍ക്കുള്ള വര്‍ക്കൗട്ട് ദീപികയ്ക്ക് പ്രിയപ്പെട്ടതാണ്. ശരീരത്തിന്റെ മൊത്തം ഫിറ്റ്‌നെസ്സിന് ചേര്‍ന്ന വര്‍ക്കൗട്ടുകളാണ് നടിക്ക് ഇഷ്ടം. അതിനൊപ്പം യോഗയും ചെയ്യാറുണ്ട്. മാനസികാരോഗ്യത്തിനും അതുപോലെ ദീപിക പ്രാധാന്യം നല്‍കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+