Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയറ്റില്‍ ഇനി ചീരയും വേണം, ഭാരം കുറയ്ക്കാന്‍ എങ്ങോട്ടും പോകേണ്ട, ഈ വിധം കഴിച്ചാല്‍ മാറ്റം ഉറപ്പ്

ശരീരത്തിന് വേണ്ടുന്നതും വേണ്ടാത്തതുമായ പല കാര്യങ്ങളും നമ്മള്‍ കഴിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം നമുക്ക് ഡയറ്റീഷ്യന്‍ ഇല്ല എന്നതാണ്. കാരണം അതൊക്കെ സിനിമാ താരങ്ങള്‍ വെക്കുന്നതാണ്. ജിമ്മില്‍ പോയാല്‍ അത്തരമൊരു ഡയറ്റീഷ്യന്റെ സേവനം നമുക്ക് ലഭ്യമാക്കാം. പക്ഷേ ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ എന്ത് ചെയ്യും.

അവര്‍ക്ക് ഭാരം കുറയ്ക്കാനും, വണ്ണം കുറയ്ക്കാനുമെല്ലാം വലിയ താല്‍പര്യമുണ്ടാവും. എന്നാല്‍ വര്‍ക്ക്ഔട്ട് അധികം ഇല്ലാതെ തന്നെ നമുക്ക് ഭാരം കുറയ്ക്കാന്‍ സാധിക്കും. അത് എങ്ങനെ എന്ന് അറിയുമോ? നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന ഒരു കിടിലന്‍ ഭക്ഷണത്തിലൂടെ അത് സാധ്യമാകാം. അത് എങ്ങനെ എന്ന് പരിശോധിക്കാം.

spinach-diet

ചീര കഴിച്ച് തുടങ്ങണം

അമിത ഭാരമുണ്ടെന്ന് തോന്നി തുടങ്ങിയാല്‍ അത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കണം. ഡയറ്റിലാണ് ആദ്യം മാറ്റം കൊണ്ടുവരേണ്ടത്. ഒരുപാട് കൊഴുപ്പ് നിറഞ്ഞ ഭക്ഷണവും, ഫാസ്റ്റ് ഫുഡും, എല്ലാം കുറയ്ക്കുക. ഇലഭക്ഷണം ശരീരത്തിന് ഏറെ നല്ലതാണ്.

ചീരയില്‍ നിന്ന് തന്നെയാവാം തുടക്കം. പോഷകങ്ങളാല്‍ സമ്പന്നമാണ് ചീര. നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.

പോഷക സമൃദ്ധമായ ആഹാരം

ചീരയുടെ ഇലകള്‍ പോഷകങ്ങള്‍ ധാരാളം അടങങിയതാണ്. അതുപോലെ കലോറികളും കുറഞ്ഞവയാണ്. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ചീരയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനത്തെ ഇത് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ കുറവും ഇത് പരിഹരിക്കും. അതായത് നിത്യേന ഒരിക്കലെങ്കിലും ചീര കഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തെ മൊത്തത്തില്‍ മികച്ചതാക്കി നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താം

ഇടയ്ക്കിടെ വിശപ്പ് വരുന്നതും, ഭക്ഷണം കഴിക്കുന്നതുമെല്ലാം നമ്മുടെ ഭാരം വര്‍ധിപ്പിക്കുന്ന കാര്യമാണ്. അതിനെ നേരിടാന്‍ ചീരയ്ക്ക് സാധിക്കും. ദീര്‍ഘനേരം ഇത് വിശപ്പിനെ പിടിച്ച് നിര്‍ത്തും. അതിലൂടെ നമുക്ക് ധാരാളം ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.

ഭാരം കുറയ്ക്കാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്. നമ്മുടെ അസ്ഥിയെ കരുത്തുറ്റതാക്കി നിലനിര്‍ത്താന്‍ ചീരയ്ക്ക് സാധിക്കും. അതില്‍ ധാരാളം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നത്തെയും നേരിടാന്‍ പര്യാപ്തമാക്കാന്‍ ചീരയ്ക്ക് സാധിക്കും.

ഈ പച്ചക്കറികളും കഴിക്കണം

പച്ചക്കറികള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ചീരയ്ക്ക് പുറമേ, ബ്രോക്കോളി, പച്ച പട്ടാണി, ക്യാരറ്റ്, ക്യാപ്‌സിക്കം എന്നിവയും ഉള്‍പ്പെടുത്താം. പട്ടാണിയില്‍ ധാരാളം ഫൈബറുകള്‍ ഉണ്ട്. ഇത് ശരീര ദഹനത്തെ സഹായിക്കും. അതുപോലെ ക്യാരറ്റില്‍ വിറ്റാമിനും, ബേറ്റ കരോട്ടീനും ധാരാളമുണ്ട്. ഇവ നേത്ര ആരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്തും.

സലാഡുകള്‍, സൂപ്പുകള്‍, ജ്യൂസുകള്‍ എന്നിവയില്‍ എല്ലാം ക്യാരറ്റ് ഉള്‍പ്പെടുത്താം. ഭാരം കുറയ്ക്കാനും, ആരോഗ്യത്തോടെ ഇരിക്കാനുമെല്ലം നമ്മളെ ഇവ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+