സോയാ മില്‍ക്കും, കിടിലന്‍ വ്യായാമവും, വിരാട് കോലിയുടെ ഡയറ്റ് ഇങ്ങനെ, കഴിക്കുന്നത് ഇക്കാര്യങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് വിരാട് കോലി. റണ്‍സടിച്ച് എടുക്കുന്നതില്‍ മാത്രമല്ല, സര്‍വ മേഖലയിലും സൂപ്പര്‍ താരമാണ് അദ്ദേഹം. ഫാഷനിലായാലും, ഫിറ്റ്‌നെസ്സിലായാലും, ഡയറ്റില്‍ ആയാലും കോലി കിംഗ് ആണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇത്രയ്ക്ക് തീവ്രമായി ഫിറ്റ്‌നെസ്സിനെ സ്‌നേഹിക്കുന്ന ആരെങ്കിലും ഉണ്ടെന്ന് പറയാനാവില്ല.
പക്ഷേ ഡയറ്റ് ശീലങ്ങളില്‍ എന്തൊക്കെയാണ് കോലി ഉള്‍പ്പെടുത്തുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. പക്ഷേ ഇത് കോലി തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കോലിയുടെ ഡയറ്റും വര്‍ക്കൗട്ടും അങ്ങേയറ്റം എക്‌സ്ട്രീമാണ്. ഇതിന് അച്ചടക്കം നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ നമുക്കിത് പിന്തുടരാന്‍ സാധിക്കില്ല.

കിടിലന്‍ വ്യായാമത്തില്‍ തുടക്കം
വിരാട് കോലിയുടെ ഒരു ദിനം തുടങ്ങുന്നത് മികച്ച വ്യായാമത്തിലാണ്. ഗോബ്ലറ്റ് സ്‌ക്വാട്‌സിനെ കുറിച്ച് കേട്ടിട്ടുണ്ടോ? മള്‍ട്ടി ജോയിന്റ് എക്‌സര്‍സൈസാണിത്. ഇത് നമ്മുടെ ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. ശരീരത്തിന്റെ ചലനത്തിന് ആവശ്യമായ കരുത്ത് ഇവ വര്‍ധിപ്പിക്കും.
ഇവ മസിലുകള്‍ക്ക് ആവശ്യമായ കരുത്തുമുണ്ടാക്കും. സിക്‌സ് പാക്കിന് അടക്കം ഇവ സഹായിക്കും. ഗോബ്ലറ്റ് സ്‌ക്വാട്‌സിലൂടെ പരിക്കേല്‍ക്കാനും സാധ്യതയും കുറഞ്ഞ് കിട്ടും. നമ്മുടെ നടുവിനുള്ള വേദനയും ഇത് കുറയ്ക്കും.
വെള്ളത്തിന് പകരം മറ്റൊന്ന്
വിരാട് ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളയാളാണ്. എന്നാല്‍ ബ്ലാക് വാട്ടറാണ് അദ്ദേഹം കഴിക്കാറുള്ളത്. പലര്‍ക്കും ഇതിന്റെ ഗുണം എന്താണെന്ന് അറിയില്ല. ഇതൊരു പ്രേേത്യക തരം വെള്ളമാണ്. ബ്ലാക് അലകലീന്‍ വാട്ടര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. മലിന ജലമായി ഇതിനെ കാണേണ്ട. വളരെ സുരക്ഷിതമാണ് ഇത് കഴിക്കുന്നത്.
ഇവയുടെ നിറം കറുപ്പായത് ധാരാളം ധാതുലവണങ്ങള്‍ അടങ്ങിയത് കൊണ്ടാണ്. ടെക്‌സസിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. വളരെ പ്രത്യേകതകളുള്ള ധാതു ലവണങ്ങളാണ് ഇതിലുള്ളത്. വളരെയധികം ഹെല്‍ത്തിയാണ് ഇവ.
വ്യായാമത്തിന് ശേഷം ഫുഡ്
വിരാടിന്റെ ഭക്ഷണത്തിലും ധാരാളം വെറൈറ്റികളുണ്ട്. വ്യായാമത്തിന് ശേഷം പ്രോട്ടീന്‍ ഷേക്കുകളാണ് കോലി കഴിക്കുക. സോയാ മില്‍ക്ക്, ബട്ടര്‍ പനീര്‍ എന്നിവയും ഫിറ്റായി നില്‍ക്കാന്‍ വിരാടിനെ സഹായിക്കും. പ്രഭാതഭക്ഷണത്തിലും അതുപോലെ ചിട്ടകളുണ്ട്.
പുഴുങ്ങിയ രണ്ട് മുട്ടകളാണ് കോലി കഴിക്കുക. ഒപ്പം ഒരു ബ്രെഡ് ഓംലെറ്റും കഴിക്കും. ഇതിനൊപ്പം ചീര, പനീര്‍-കുരുമുളക് സലാഡ് എന്നിവയും പ്രഭാതഭക്ഷണത്തില്‍ കോലി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലഞ്ച് മുതല്‍ കഴിക്കുന്നത് ഇക്കാര്യങ്ങള്‍
ഉച്ചഭക്ഷണം മുതല്‍ വിരാടിന്റെ ഡയറ്റ് കുറച്ച് കൂടി മികച്ചതാകും. നട്‌സ്, ബ്രൗണ്‍ ബ്രെഡ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് ഉച്ചഭക്ഷണത്തിന് കഴിക്കുക. ഇതിനൊപ്പം മികച്ചൊരു പ്രോട്ടീന്‍ ഷേക്കും വിരാട് കഴിക്കും. കോലിയുടെ വര്‍ക്കൗട്ട് പ്രകാരം ഈ ഭക്ഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ രാത്രി ഭക്ഷണം വളരെ സിംപിളാണ്.
കോലിയുടെ അത്താഴത്തില്‍ റോട്ടി, ദാല്‍ എന്നിവയാണ് ഉണ്ടാവുക. ഒപ്പം ഇലകള്‍ നിറഞ്ഞ പച്ചക്കറികളും ഉള്‍പ്പെടുത്തും. ദിവസം മുഴുവന്‍ കോലിയെ ഫിറ്റായി നിലനിര്‍ത്താന്‍ ഇവ സഹായിക്കും. അനാവശ്യമായ ഒരു കാര്യങ്ങള്‍ പോലും ഭക്ഷണ ക്രമത്തില്‍ കോലി ഉള്‍പ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications