Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുന്നേറ്റ ഉടന്‍ ബദാമും, പിസ്തയും, പിന്നെ ഈ നട്‌സും, ഭാരം പെട്ടെന്ന് കുറയ്ക്കാം, ഇങ്ങനെ കഴിക്കണം

നമ്മുടെ ഡയറ്റില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാലോ? അങ്ങനെ വെറുതെ ഒരു മാറ്റം പറയുന്നതല്ല. നമ്മുടെ ശരീരവണ്ണം നിയന്ത്രണം വിട്ട് കുതിക്കുന്നുണ്ടോ? അതുപോലെ ശരീര ഭാരം വല്ലാതെ കൂടുന്നുണ്ടോ? അടുത്ത കാര്യം ഇവയൊക്കെ നിങ്ങളെ അലട്ടുന്നുണ്ടോയെന്നാണ്. എങ്കില്‍ തീര്‍ച്ചയായും ഡയറ്റില്‍ മാറ്റം കൊണ്ടുവരണം. കാരണം ഭാരം കൂടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായു രോഗങ്ങളും നമ്മളെ തേടിയെത്താം.

കൊളസ്‌ട്രോള്‍ അടക്കം വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജങ്ക് ഫുഡ് ആണ് നമ്മളെ പ്രശ്‌നത്തിലാക്കുന്നത്. അതിനെയെല്ലാം നേരിട്ട് നമുക്ക് വിജയിക്കാം. അതിന് ചെറിയ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അത് എന്താണെന്ന് നോക്കാം.

almond-nuts

വാള്‍നട്ടുകളുടെ ഗുണമറിയുമോ?

വാള്‍നട്‌സുകള്‍ ശരീരത്തിന് വേണ്ട എല്ലാ കാര്യങ്ങളും അടങ്ങിയതാണ്. ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റ് നട്‌സും ഇത് തന്നെയാണ്. പോളിസാറ്റുറേറ്റഡ് ഫാറ്റുകളും, പ്രോട്ടീനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയിലുണ്ട്. ആല്‍ഫാ ലൈനോലിക് ആസിഡ് എന്ന പ്രധാന ഘടകവും വാള്‍നട്ടിലുണ്ട്. ഇവ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും

ബദാം ശരീരത്തിന്റെ സംരക്ഷകന്‍

ബദാമുകള്‍ നിത്യേന കഴിക്കുക. തീര്‍ച്ചയായും ധാരാളം കലോറികള്‍ ഇതിലുണ്ട്. 400 കലോറികള്‍ കടന്നാലും നമ്മള്‍ പേടിക്കേണ്ടതില്ല. തീര്‍ച്ചയായും അത് ഭാരം വര്‍ധിപ്പിക്കില്ല. ബദാമിന്റെ ഗുണവും അതാണ്. രാവിലെ എഴുന്നേറ്റ ഉടനെ ബദാം കഴിച്ച് തുടങ്ങാം. അതുകൊണ്ട് വേഗത്തില്‍ വിശപ്പ് നമ്മളെ ബാധിക്കില്ല.

ഇടവേളകളിലായി ഇവ നമുക്ക് കഴിക്കാം. ശരീരത്തിന് വേണ്ട കൊഴുപ്പ് ഇതിലൂടെ ലഭിക്കും. എന്നാല്‍ കുറഞ്ഞ കലോറിയുള്ള ഡയറ്റിലൂടെ ഇത് കുറയും. ലഘുഭക്ഷണത്തിന് പകരം ബദാം കഴിക്കുന്നതും ശീലമാക്കുക.

പിസ്തയ്ക്ക് ഇത്രയും ഗുണമോ?

പിസ്തയ്ക്ക് ഭാരം കുറയ്ക്കുന്നതില്‍ നമ്മളെ സഹായിക്കാനാവും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. കൊളസ്‌ട്രോള്‍ നിരക്ക് ബാലന്‍സ് ചെയ്ത് നിര്‍ത്താം. നിത്യേന 25 മുതല്‍ 84 ഗ്രാം പിസ്ത കഴിക്കുക. തീര്‍ച്ചയായും അത് ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.

നിലക്കടല പവര്‍ഫുളാണ്

നിലക്കടല കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കലോറികള്‍ കുറവാണ് കടലയില്‍. ഒരുപാട് പ്രോട്ടീനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ വയര്‍ നിറയാന്‍ ഇത് സഹായിക്കും. അതും വളരെ പെട്ടെന്ന് തന്നെ വിശപ്പ് മാറും. പ്രോട്ടീനുകളുടെ കലവറയാണ് കടല. നമ്മുടെ ശരീരത്തിലെ കലോറികള്‍ ചോരാതെ ഇവ സഹായിക്കും.

കശുവണ്ടിയും ഹെയ്‌സല്‍നട്ടും

അണ്ടിപരിപ്പിലും, ഹെയ്‌സല്‍നട്ടിലും ഒരുപാട് ഗുണങ്ങളുണ്ട്. കശുവണ്ടിയില്‍ അണ്‍സാറ്റുറേറ്റഡ് ഫാറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് കുറവുമാണിതില്‍. അതുപോലെ പ്രോട്ടീനും, ഫൈബറും ധാരാളമുണ്ട്.

അതുകൊണ്ട് ഇറച്ചി കഴിക്കാതെ തന്നെ ആവശ്യമായ പ്രോട്ടീനുകള്‍ കശുവണ്ടിയില്‍ നിന്ന് ലഭിക്കും. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഹെയ്‌സല്‍നട്‌സ് കഴിക്കുന്നത് കൊണ്ട് കലോറികളെ കുറയ്ക്കാന്‍ സഹായിക്കും. അത് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+