Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയറ്റില്‍ നട്‌സും ഫ്രൂട്‌സും, സൂര്യയുടെ നായികയുടെ ഡയറ്റ് ടിപ്‌സ് ഇങ്ങനെ, കഴിക്കുന്നത് ഇക്കാര്യങ്ങള്‍

ദക്ഷിണേന്ത്യയിലെ നടിമാര്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാറുണ്ടോ? ഇങ്ങനെ ചോദിക്കാന്‍ തന്നെ പാടില്ല അല്ലേ. കാരണം ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും, ഏതറ്റം വരെ പോകുന്നതും ദക്ഷിണേന്ത്യന്‍ നടിമാരാണ്. നയന്‍താര മുതല്‍ മലയാളത്തില്‍ മംമ്താ മോഹന്‍ദാസ് വരെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വേറെ ലെവലാണ്.ഇനി അതിന് താഴേക്കുള്ള നടിമാര്‍ എടുത്താലും ഫിറ്റ്‌നെസിലും, ബോഡി ബില്‍ഡിംഗിലും വരെ താല്‍പര്യപ്പെടുന്നവരുണ്ട്.

സൂര്യയുടെ നായികയായി എതിര്‍ക്കും തുണൈന്തവന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തിന്റെ മനസ്സ് കവര്‍ന്ന നായികയാണ് പ്രിയങ്ക മോഹന്‍. നിരവധി സൂപ്പര്‍ താര ചിത്രങ്ങളുടെ ഭാഗമാണ് അവര്‍. നടിയുടെ ഫിറ്റ്‌നെസ് ടിപ്പുകള്‍ ഇപ്പോള്‍ വൈറലാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

priyanka-mohan

പ്രിയങ്കയ്ക്ക് വലിയ ശ്രദ്ധ

ധരിക്കുന്ന മേക്കപ്പ് മുതല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരെ നടി പ്രിയങ്ക മോഹന് വളരെയധികം ശ്രദ്ധയുണ്ട്. അതുകൊണ്ട് ഒന്നും അമിതമാവാതെ നോക്കുന്നതാണ് നടിയുടെ ശൈലി. മറ്റ് നടിമാരില്‍ നിന്ന് വ്യത്യസ്തമാണ് ഈ രീതി. ഭക്ഷണത്തില്‍ മാത്രമല്ല മികച്ച വര്‍ക്കൗട്ടിലും നടി ശ്രദ്ധിക്കുന്നുണ്ട്.

വര്‍ക്കൗട്ട് രീതികള്‍

നിത്യേന വര്‍ക്കൗട്ട് പ്രിയങ്കയ്ക്ക് മസ്റ്റാണ്. ഹൈ ഇന്‍സ്റ്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗ് അഥവാ എച്ച്‌ഐഐടിയാണ് പ്രിയങ്കയുടെ പ്രധാന വര്‍ക്കൗട്ട്. ഇതില്‍ തന്നെ അവരുടെ വര്‍ക്കൗട്ട് കഠിനമാണെന്ന് വ്യക്തമാണ്. യോഗയും ഫംഗ്ഷനല്‍ വ്യായാങ്ങളും അതുപോലെ ഫിറ്റ്‌നെസ് പ്രോഗ്രാമില്‍ പ്രിയങ്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശരീരചംക്രമണത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രിയങ്കയെ ഇവ സഹായിക്കും. കലോറികള്‍ കുറ്ക്കാനും, കാഡിയോവാസ്‌കുലര്‍ ആരോഗ്യത്തെ ശക്തമാക്കാനും പ്രിയങ്കയുടെ വര്‍ക്കൗട്ട് കൊണ്ട് സാധിക്കും.

യോഗയുടെ വലിയ ഫാന്‍

ശരീര ഭാരം കുറയ്ക്കാനും, പൊണ്ണത്തടി ഇല്ലാതാക്കാനും യോഗയാണ് പ്രധാനപ്പെട്ടതെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞതാണ്. തന്റെ ഫിറ്റ്‌നെസിനും മാനസികാരോഗ്യത്തിനും പ്രധാന കാരണമായി പ്രിയങ്ക പറയുന്നത് യോഗയെയാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് സ്‌ട്രെസ്സിനെ നീക്കം ചെയ്യാനും യോഗ സഹായിക്കും. ഫ്‌ളെക്‌സിബിളിറ്റി അടക്കമുള്ള കാര്യങ്ങളും വര്‍ധിക്കുമെന്ന് പ്രിയങ്ക പറയുന്നു.

ഭക്ഷണ രീതികള്‍ ഇങ്ങനെ

അനാരോഗ്യപ്രദമായ ഭക്ഷണമൊന്നും പ്രിയങ്കയുടെ ജീവിതത്തില്‍ ഇല്ല. പോകഷക സമൃദ്ധമായ ഭക്ഷണത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. നട്‌സ്, വിത്തുകള്‍, ഗ്രീക്ക് യോഗര്‍ട്ട്, പഴങ്ങള്‍ എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്നതും അവരുടെ ശീലത്തില്‍ ഇല്ല. അതുകൊണ്ട് അമിത ഭാരത്തിന്റെ പ്രശ്‌നങ്ങളും പ്രിയങ്ക്ക്കില്ല. ഭാരം അമിതമായി വര്‍ധിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ നടിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+