Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുന്നേറ്റാല്‍ ചീരയും മഞ്ഞളും ചേര്‍ത്ത വെള്ളം, സാറ അലി ഖാന്റെ ഡയറ്റ് ഇങ്ങനെ, കഴിക്കുന്നത് ഇക്കാര്യം

ബോളിവുഡ് നടിമാര്‍ ഫിറ്റ്‌നെസില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ്. ഒരു ദിവസത്തിലെ നല്ലൊരു പങ്കും ജിമ്മില്‍ ചെലവിടുന്ന നടിമാര്‍ വരെ അവിടെയുണ്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം പുതുമുഖ നടിമാര്‍ വരെ ഫിറ്റ്‌നെസിന്റെ ഡയറ്റിന്റെയും കാര്യത്തില്‍ ഏറ്റവും മുമ്പിലാണ് എന്നതാണ്. ദീപിക പദുക്കോണ്‍ മുല്‍ ആലിയ ഭട്ട് വരെയുള്ളവര്‍ ഇത്തരത്തില്‍ പേരുകേട്ടവരാണ്.

താരതമ്യേന ചെറുപ്പമായ സാറാ അലി ഖാന്റെ ഡയറ്റ് മുതല്‍ ഫിറ്റ്‌നെസ് രീതികള്‍ വരെ ഇവരേക്കാള്‍ എല്ലാം അമ്പരപ്പിക്കുന്നതാണ്. നടി ബോളിവുഡിലേക്ക് വരുന്നത് തന്നെ വലിയൊരു മേക്കോവര്‍ നടത്തിയാണ്. എന്താണ് സാറ ഇത്ര സുന്ദരിയായിരിക്കാന്‍ കാരണം. അവരുടെ ഡയറ്റ് ടിപ്‌സ് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

sara-ali-khan

എഴുന്നേറ്റാല്‍ വെള്ളം വേണം

സാറ അലി ഖാന്‍ ധാരാളം വെള്ളം കുടിച്ചാണ് ദിവസം തുടങ്ങുന്നത്. ആ വെള്ളം ഹെല്‍ത്തിയായിരിക്കാന്‍ നടി ശ്രദ്ധിക്കാറുണ്ട്. തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞളും, ചീരയും ചേര്‍ത്താണ് നടി കഴിക്കുക. ഇത് ഹെല്‍ത്തിയായിരിക്കാന്‍ നടിയെ സഹായിക്കും.

ധാരാളം ഉന്മേഷവും ലഭിക്കും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതിന് പകരം ഒരു ദിവസം മുഴുവന്‍ വിവിധ ഇടവേളകളിലായി നടി വെള്ളം കുടിക്കും. അത് തേങ്ങാ വെള്ളം, ഹെര്‍ബല്‍ ചായകള്‍, എന്നിവയെല്ലാം ഡയറ്റില്‍ അടങ്ങിയിട്ടുണ്ടാവും.

ബ്രേക്ഫാസ്റ്റ് ഫുഡ്

പ്രഭാത ഭക്ഷണത്തിന് സാറ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇഡലിയാണ് പ്രധാന ഭക്ഷണം. അതിനൊപ്പം പുഴുങ്ങിയ മുട്ടയും കഴിക്കും. ഒപ്പം ഓംലെറ്റ് ടോസ്റ്റുമുണ്ടാകും.

രാവിലെ കഴിക്കുന്ന ആദ്യ ഭക്ഷണവും ഇത് തന്നെയാണ്. പ്രോട്ടീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, എന്നിവ അടങ്ങുന്നതാണ് ഒരു ദിവസത്തെ സാറയുടെ ഡയറ്റ്. വാരിവലിച്ച് കഴിക്കാന്‍ സാറ തയ്യാറല്ല.

ലഞ്ചിനും ചിട്ടകള്‍

ഉച്ചഭക്ഷണത്തിനും ചിട്ടകള്‍ ധാരാളം സാറയ്ക്കുണ്ട്. പച്ചക്കറികള്‍, പരിപ്പ്, ചപ്പാത്തി, സലാഡ്, എന്നിവയാണ് ഉച്ചഭക്ഷണത്തിലുള്ളത്. ഇതിനിടയ്ക്ക് വൈകീട്ടുള്ള ഭക്ഷണവും സാറ കഴിക്കാറുണ്ട്. ഉപ്പുമാവാണ് അതിലെ പ്രധാന വിഭവം. അത് വളരെ ലഘു ഭക്ഷണമാണ്.

അത്താഴത്തിന് പച്ചക്കറികളും, ഒപ്പം ചപ്പാത്തിയുമാണ് കഴിക്കുക. വര്‍ക്കൗട്ടിന് മുമ്പുള്ള നടി ഭക്ഷണം കഴിക്കാറുണ്ട്. പഴങ്ങളും, മ്യൂസ്ലിയുമാണ് കഴിക്കുക. വര്‍ക്കൗട്ട് കഴിഞ്ഞാല്‍ ഗ്രീക്ക് യോഗര്‍ട്ടും, ഒരു സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡറും, ഒരു കപ്പ് കാപ്പിയുമാണ് നടി കഴിക്കുക.

ഉറക്കവും വര്‍ക്കൗട്ടും

കൃത്യമായ ഉറക്കമാണ് നടിയുടെ ഫിറ്റ്‌നെസ് പ്രോഗ്രാമുകളിലൊന്ന്. ഇത് ഭാരം കുറയാനും സഹായിക്കും. ഡയറ്റിന് ഇടയ്ക്ക് ഇടവേളയും നടി നല്‍കാറുണ്ട്. വേണ്ടപ്പെട്ട ഭക്ഷണമെല്ലാം ആ സമയത്ത് കഴിക്കും.

ഒപ്പം നല്ല ഉറക്കവും ഫിറ്റായിരിക്കാന്‍ നടിയെ സഹായിക്കും. കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമം, സ്‌ട്രെങ്ങ്ത് ട്രെയിനിങ്ങ്, യോഗ എന്നിവയാണ് സാറയുടെ നിത്യേനയുള്ള വര്‍ക്കട്ടുകള്‍. ഇത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+