അമിതവണ്ണം കുറയ്ക്കാം; ഡയറ്റും വ്യായാമവും വേണ്ട; ഭക്ഷണം കഴിക്കുന്ന കൈ മാത്രം ഒന്ന് മാറ്റിപ്പിടിക്കാം
നിങ്ങൾ തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ പല വഴികളും ഇതിനകം തന്നെ പരീക്ഷിച്ചു കാണുമല്ലോ? ഡയറ്റിൽ ആയിരിക്കും ഭൂരിഭാഗവും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ അതൊന്നുമല്ലാതെ മറ്റൊരു വഴി പരീക്ഷിച്ചാലോ. ജിമ്മിൽ പോകാതെ കാര്യമായി ഡയറ്റ് പിന്തുടരാതെ ചിലപ്പോൾ നിങ്ങൾ ഇതുവരെ ചിന്തിച്ച് കൂടി നോക്കിയിട്ടില്ലാത്ത ഒരു വഴി.
വിദഗ്ധർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ എല്ലാ കാര്യങ്ങൾക്കുപം വലത് കയ്യാണ് ഉപയോഗിക്കുന്നതെങ്കിൽ അതാണ് നിങ്ങളുടെ ആധിപത്യമുള്ള കൈ. അപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് ഇടത് കൈ ഉപയോഗിക്കം. ഇടതു കയ്യിൽ സ്പൂൺ പിടിച്ചോ മറ്റും കഴിക്കാം.

നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് ആദ്യം അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇത് കലോറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയുന്നത്. മൈൻഡ് ഫുൾ ഈറ്റിംഗ് ആണ് പിന്തുടരേണ്ടത്. എന്താണ്, എങ്ങനെയാണ്, എപ്പോഴാണ്, എവിടെയാണ്, എന്തിനാണ് നിങ്ങൾ കഴിക്കുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി എങ്ങനെയാണ് ആധിപത്യം ഇല്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായകമാകുന്നത് എന്ന് നോക്കാം.
ശ്രദ്ധാപൂർവ്വമുള്ള ഭക്ഷണം പരിശീലിക്കുന്നതിനുള്ള മാർഗമാണ് ആധിപത്യമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുക എന്നത്. നിങ്ങൾ എന്ത്, എത്രമാത്രം കഴിക്കുന്നു എന്നതിനെ കുറിച്ചുള്ള അവബോധം വർധിപ്പിച്ച് കുറച്ച് ഭക്ഷണം കഴിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം വേഗത്തിൽ കഴിക്കാൻ സാധിക്കില്ല. നിങ്ങളുടെ ചലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ഉള്ള അവബോധം വർദ്ധിപ്പിക്കും. നിങ്ങൾ സാധാരണയേക്കാൾ കുറച്ച് ഭക്ഷണം കഴിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.
വാസ്തവത്തിൽ മുകളിൽ സൂചിപ്പിക്കുന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ഒരു പഠനം ഉണ്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ നടത്തിയ പഠനം അനുസരിച്ച് ആധിപത്യമില്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിച്ചവർ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നവരെക്കാൾ 30 ശതമാനം കുറവാണ് കഴിച്ചത്.
നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എങ്ങനെ പരിശീലിക്കാം?
നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ലളിതമായി തോന്നിയേക്കാം, എന്നാൽ ആദ്യം അത് ബുദ്ധിമുട്ട തന്നെ ആയിരിക്കും. നിങ്ങൾക്ക് ദേഷ്യവും നിരാശയുമൊക്കെ തോന്നും. എന്നാൽ പിന്നീട് അത് ശരിയായി വരുന്നതാണ്.












Click it and Unblock the Notifications