ചോറും സാമ്പറും ഇഷ്ട വിഭവങ്ങളില്‍; എന്നിട്ടും എങ്ങനെ തടികൂടാതെ ഇങ്ങനെ; അനുപമയുടെ ഡയറ്റ് പ്ലാന്‍ കിടിലന്‍
അനുപമ പരമേശ്വർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്ന ചിത്രം ഭംഗിയുള്ള മുടിയ ആയിരിക്കും. ഇന്ന് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന താരമാണ് അനുപമ. കുറഞ്ഞ കാലയളവിൽ തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്.
വളരെ സുന്ദരിയായിട്ടാണ് താരത്തെ സിനിമകളിലായാലും പരിപാടികളിലായാലും കാണാറുള്ളത്. ആരോഗ്യ കാര്യങ്ങളിലും ചർമ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒക്കെ ഏറെ പ്രാധാന്യം നൽകുന്ന താരമാണ് അനുപമ. കൃത്യമായ ഡയറ്റും അനുപമ പിന്തുടരുന്നുണ്ട്. ശരീര ഭാരം കുറയ്ക്കാൻ അനുപമ പിന്തുടരുന്ന ഡയറ്റ പ്ലാൻ എന്താണ് എന്ന് നോക്കാം.

സ്വന്തമായുള്ള പാചകം: സമയം കിട്ടുമ്പോഴൊക്കെ സ്വന്തമായി പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് അനുപമ. വളറെ ആരോഗ്യകരമായ ഭക്ഷണമാണ് അനുപമ പാകം ചെയ്യാറുള്ളത്.
മുട്ട: അനുപമയ്ക്ക് മുട്ട കഴിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അനപമയുടെ ബ്രേക്ക് ഫാസ്റ്റിൽ സാധാരണയായി ഉണ്ടാവുന്ന ഒന്നാണ് മുട്ട. വളറെ വേഗത്തിൽ പാകം ചെയ്യാൻ എന്നതോടാെപ്പം ധാരാളം പ്രോട്ടിനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ: അനുപമ തന്റെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്താറുണ്ട് എന്നാണ് പറയുന്നത്. ബ്രൊക്കോളി, ചീര, കാപ്സിക്കം , മറ്റ് പച്ചക്കറികൾ എന്നിവയൊക്കെ അനുപമ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്,,
അവക്കാഡോ ടോസ്റ്റ്: അനുപമയുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ഒന്നാണ് അവക്കാഡോ ടോസ്റ്റ്. ബ്രേക്ക് ഫാസ്റ്റിനൊപ്പമോ, സ്നാക്കായോ ആണ് അവക്കാഡോ ടോസ്റ്റ് കഴിക്കാറുള്ളത്.
സാമ്പാറും ചോറും: അനുപമയുടെ ഇഷ്ട ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ് സാമ്പാറും ചോറും എന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications