Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം അമിതമായാൽ തടി കൂടുമോ? എന്താണ് വാട്ടർ വെയ്റ്റ്? വിശദമായി അറിയാം

അമിതവണ്ണം കുറയ്ക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. പലവഴികൾ പരീക്ഷിച്ചിട്ടും ഭാരം കുറയാത്തത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങൾ വാട്ടർ വെയ്റ്റ് എന്ന് കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഭാരം കുറയാത്തതിന് കാരണം ഒരുപക്ഷേ വാട്ടർ വെയ്റ്റ് ആവാം.

എന്താണ് വാട്ടർ വെയ്റ്റ് ?

നമ്മുടെ ശരീരം ഏകദേശം 60 ശതമാനം വെള്ളമാണ്. ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീര താപനില നിയന്ത്രിക്കാനും സന്ധികൾക്കുള്ള ലൂബ്രിക്കന്റായി പ്രവർത്തിക്കാനും പോഷകങ്ങളുടെ ഒഴുക്കിനും സഹായിക്കും.

weight

ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും നമ്മുടെ ശരീരത്തിനുള്ളിലെ ജലം ആവശ്യമാണ്. ജലത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം, അതേസമയം, ശരീരം അധിക ജലം നിലനിർത്താൻ തുടങ്ങുമ്പോൾ, അത് നമ്മുടെ ആരോഗ്യത്തെ പല വിധത്തിൽ ബാധിക്കും.

ശരീരഭാരം കുറയ്ക്കുമ്പോൾ, ഭാരം പെട്ടെന്ന് കുറയുന്നത് വാട്ടർവെയ്റ്റിന്റെ ഫലമായിരിക്കാം. പ്രാഥമിക ഭാരക്കുറവ് കൂടുതലും ജലഭാരമാണ്, കലോറി ഉപഭോഗം കുറയ്ക്കുമ്പോൾ, കൊഴുപ്പ് എരിച്ച ശേഷം ഊർജ്ജം ലഭിക്കുന്നതിന് നമ്മുടെ ശരീരം ഗ്ലൈക്കോജനിലേക്ക് മാറുന്നു.

ഗ്ലൈക്കോജൻ എന്നത് ലളിതമായ പഞ്ചസാര ഗ്ലൂക്കോസിന്റെ സംഭരണ ​​രൂപം ആണ്. അതിൽ വെള്ളവും ഉണ്ടാവും ഗ്ലൈക്കോജന്റെ വർദ്ധനവ് ഉണ്ടാകുമ്പോൾ, ജലത്തിന്റെ ഭാരം വർദ്ധിക്കുന്നു, തിരിച്ചും.

വാട്ടർ വെയ്റ്റ് കുറയ്ക്കുന്നതിനുള്ള വഴികൾ:

നാം എത്ര വെള്ളം കുടിക്കുന്നു, ഹോർമോണുകൾ, ഗ്ലൈക്കോജൻ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും വാട്ടർ വെയ്റ്റ്

കുറഞ്ഞ സോഡിയം ഉപഭോഗം: ഉപ്പ് പ്രധാനമായും ജലത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് കൂടുതൽ വെള്ളം നിലനിർത്തുന്നതിലേക്ക് കാര്യങ്ങളെത്തിക്കും. സോഡിയത്തിന്റെ അളവിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുക.

കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക: ശരീരത്തിൽ അധിക ജലാംശം സംഭരിക്കുന്നതിന് കാർബോഹൈഡ്രേറ്റുകൾ സഹായിച്ചേക്കാം. നമ്മൾ കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ, നമ്മൾ ഉടൻ ഉപയോഗിക്കാത്ത ഊർജ്ജം ഗ്ലൈക്കോജൻ തന്മാത്രകളായി സംഭരിക്കപ്പെടും.

ജലാംശം നിലനിർത്തുക: ഇത് കേൾക്കുമ്പോൾ ഒരു വിരോധാഭാസമായി തോന്നാം, പക്ഷേ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വെള്ളം വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, അധിക ജലവും സോഡിയവും സിസ്റ്റത്തിൽ നിന്ന് പുറന്തള്ളാൻ അനുവദിക്കുന്നു.

പതിവ് വ്യായാമം: വ്യായാമം വാട്ടർ വെയ്റ്റ് കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറിയും ഗ്ലൈക്കോജൻ ഊർജ്ജവും ‌എരിച്ചുകളയാൻ ഇത് സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+