ഈ പാനീയങ്ങൾ കുടിച്ച് നോക്കൂ, തടി എപ്പോൾ കുറഞ്ഞെന്ന് ചോദിച്ചാൽ മതി, അമിത വിശപ്പും ഇല്ലാണ്ടാകും
അമിത വണ്ണം കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ ചില്ലറയല്ല. തടി കുറക്കാൻ പഠിച്ചപണി പതിനെട്ടും ചെയ്താലും ചിലരുടെ തടി കുറയല്ല. എന്നാൽ ഇനി മുതൽ ഈ പാനീയങ്ങൾ ഒന്ന് കഴിച്ച് നോക്കിയേ,ഇവ നിങ്ങളുടെ ശരീരഭാരം കുറക്കുന്നുവെന്ന് മാത്രമല്ല അമിത വിശപ്പിനെ പിടിച്ചുകെട്ടാനും സഹായിക്കുന്നു. പാനീയങ്ങൾ അറിയാം
വെള്ളമോ എന്ന് അത്ഭുതപ്പെടേണ്ട, വെള്ളം തന്നെ.ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. കാരണം ഇത് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.എത്ര വെള്ളം കുടിക്കുന്നുവോ അത്രയും ഭാരം കുറയും എന്നാണ് ചില ന്യൂട്രീഷ്ണലിസ്റ്റുകൾ പറയുന്നത്.ഒരാൾ പ്രതിദിനം 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കണം. ചിലർക്ക് 3 ലീറ്റർ വരെയാകാം. വെള്ളം കുടിച്ചത് കൊണ്ട് മാത്രം ശരീരഭാരം കുറയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ അധികമായാൽ അമൃതും വിഷമെന്ന് ഓർമ്മിപ്പിക്കട്ടെ. വെള്ളം കുടിക്കുന്നത് ചർമ്മത്തിനും നല്ലതാണ്.

ഗ്രീൻ ടീ-ഇവയിൽ അടങ്ങിയ കാറ്റെച്ചിൻസ് എന്ന ആന്റി ഓക്സിഡന്റുകൾ മെറ്റബോളിസത്തെ ഉത്തേജിപ്പിച്ച് കൂടുതൽ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കും. രാവിലെ കാപ്പി പോലുള്ള പാനീയങ്ങൾക്ക് പകരം ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കാം.
മുന്തിരി ജ്യൂസ്-പഴച്ചാറുകൾ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും ചില പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഭാരം കുറക്കാനാണ് ഉദ്ദേശമെങ്കിൽ ആ വഴിക്കേ പോകരുത്. എന്നാലും ജ്യൂസുകൾ കുടിച്ചേ പറ്റൂ എന്നാണെങ്കിൽ അൽപം മുന്തിരി ജ്യൂസ് കുടിക്കാം.ഇവ ശരീരഭാരം കുറക്കാൻ സഹായിക്കുമത്രേ.
പൊണ്ണത്തടിയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഉറക്കക്കുറവായിരിക്കും. നല്ല ഉറക്കം കൂടി കിട്ടണമെങ്കിൽ ധൈര്യമായി പുളിയുള്ള ചെറി പഴങ്ങൾ കഴിക്കാം. ചെറിയിൽ സ്വാഭാവിക മെലറ്റോണിൻ, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. എലികളിൽ നടത്തിയ പഠനത്തിൽ ചെറി ജ്യൂസ് കഴിച്ചവയിൽ വയറിലെ കൊഴുപ്പുകൾ വേഗത്തിൽ എരിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ കലോറിയുള്ള സ്മൂത്തികൾ-പ്രോട്ടീൻ സമ്പന്നമാണ് സ്മൂത്തികൾ വിശപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും.ബെറികൾ ചേർത്ത് സ്മൂത്തി ത്യയാറാക്കി കുടിക്കുന്നത് നല്ലതാണ്. സ്മൂത്തി തയ്യാറാക്കാനായി അൽപം ബെറീസ്, ബദാം മിൽക് എന്നിവ നന്നായി യോജിപ്പിച്ചെടുത്ത് തയ്യാറാക്കാം.
കാപ്പി-ഒരു കപ്പ് കാപ്പി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമത്രേ.ധാരാളം പാലും പഞ്ചസാരയും ചേർത്ത് കഴിക്കാത്തിടത്തോളം കാപ്പി വളരെ നല്ലതാണ്.ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.ഗവേഷകർ പറയുന്നതനുസരിച്ച് കഫീൻ മെറ്റബോളിസത്തെ സ്വാധീനിക്കുമത്രേ.












Click it and Unblock the Notifications