തടി കുറക്കുകയല്ലേ വേണ്ടത്? കാരറ്റും മുള്ളങ്കിയും ഉണ്ടോ? എന്നാൽ ഈ പാനീയം കുടിച്ച് നോക്കൂ
ശരീര ഭാരം കുറക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഭക്ഷണത്തോടൊപ്പം വ്യായാമവും അതിന് അത്യാവശ്യമാണ്. അതേസമയം ചില ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും ശരീരഭാരം നിയന്ത്രിക്കാനുള്ള നിങ്ങളുടെ യാത്രയെ അൽപം കൂടി എളുപ്പമാക്കാൻ സാധിക്കും. അത്തരത്തിലൊരു പാനീയത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. കാരറ്റും മുളളങ്കിയും ചേർത്താണ് പാനീയം തയ്യാറാക്കേണ്ടത്.

കാരറ്റ് ശരീരഭാരം കുറക്കാൻ സഹായിക്കുമോ?
കാരറ്റിൽ കുറഞ്ഞ കലോറി മാത്രമേ ഉള്ളൂ, എന്നാൽ ഇവയിൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാൻ ധൈര്യമായി ഇവ തിരഞ്ഞെടുക്കാം. കാരറ്റ് ജ്യൂസ് കുടിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കും. നാരുകളാൽ സമ്പന്നമാണ് ഇവ. ഇത് ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യം. മെറ്റബോളിസത്തെ വർധിപ്പിക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ക്യാരറ്റ് ജ്യൂസ് വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ്, ഇത് ആരോഗ്യകരമായ ചർമ്മവും കാഴ്ചയും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സി, കെ, പൊട്ടാസ്യം, വിവിധ ബി വിറ്റാമിനുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
മുള്ളങ്കി
പോഷകാഹാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കലോറി ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ് മുള്ളങ്കി. 100 ഗ്രാം മുള്ളങ്കിയിൽ ഏകദേശം 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇവയിൽ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കന്നു. ഉയർന്ന ജലാംശമാണ് മുള്ളങ്കിയുടെ മറ്റൊരു ഗുണം. ഇവയിൽ 95 ശതമാനവും ജലാംശമാണ്. മുള്ളങ്കിയിൽ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. മുള്ളങ്കിയിലെ വിറ്റാമിനുകളും ധാതുക്കളും ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. മുള്ളങ്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
ഇനി പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
അരക്കപ്പ് വീതം കാരറ്റും മുള്ളങ്കിയുമാണ് ഈ പാനീയം തയ്യാറാക്കാനായി ആവശ്യം. ഇവ രണ്ടും നന്നായി ഗ്രേറ്റ് ചെയ്തെടുത്തതിന് ശേഷം വേവിക്കാം. ഇതിന് ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കാം.












Click it and Unblock the Notifications