മുട്ട ഇങ്ങനെ കഴിച്ച് നോക്കൂ; മടുപ്പും മാറ്റാം തടിയും കുറയ്ക്കാം വളരെ എളുപ്പത്തില്‍
ശരീര ഭാരം കുറക്കാൻ വ്യായാമത്തെ പോലെ തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണവും. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ന്യട്രീഷണിസ്റ്റുകൾ നിർദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് വിശപ്പ് കുറക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രാതലിന് മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം. മുട്ട പുഴുങ്ങിയതും ഓംലെറ്റും കഴിച്ച് മടുക്കില്ലേ എന്നാണോ? അതിനല്ലേ ഈ പുതിയ റെസിപ്പികൾ പരീക്ഷിച്ച് നോക്കൂ.

മുട്ട നിറച്ച കാപ്സിക്കം
രണ്ട് കാപ്സിക്കം, രണ്ട് മുട്ട, അൽപം ചീര, ഉപ്പ്, കുരുമുളക് പൊടി എന്നിവയാണ് ആവശ്യം.
തയ്യാറാക്കുന്ന വിധം
ഓവനിൽ വെച്ച് കാപ്സിക്കം ചൂടാക്കി എടുക്കാം. അതിന് ശേഷം കാപ്സിക്കം മുറിച്ച് കളഞ്ഞ് അതിലെ വിത്തുകൾ നീക്കം ചെയ്യാം. ഇനി ഒരു പാനിൽ അൽപം ചീര വേവിച്ച് എടുക്കാം.ചീര വേവിച്ചുകഴിഞ്ഞാൽ, അത് മുളകിൽ നിറയ്ക്കുക. ഇതിനൊപ്പം മുട്ട രണ്ടായി മുറിച്ച് രണ്ട് കാപ്സിക്കം കഷ്ണത്തിലും ചേർത്ത് കൊടുക്കാം. അതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് കൊടുക്കാം.പ്രീ-ഹീറ്റ് ചെയ്ത ഓവന്റെ നടുവിൽ ഏകദേശം 20 മിനിറ്റ് വേവിച്ച ശേഷം കഴിക്കാം.
മുട്ടയും പരിപ്പും ചേർത്ത സൂപ്പ്-
1 കപ്പ് ചുവന്ന പരിപ്പ്,4 മുതൽ 5 വരെ കപ്പ് പച്ചക്കറി സൂപ്പ്, 2 മുട്ട, 1 ഉള്ളി,
2 തക്കാളി, മൂന്നോ നാലോ വെളുത്തുള്ളി, ഗ്രാമ്പൂ, ഇഞ്ചി 1 ടീസ്പൂൺ,
ജീരകപ്പൊടി 1 ടീസ്പൂൺ,
1 ടീസ്പൂൺ മല്ലിപ്പൊടി,
1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി,
1/2 ടീസ്പൂൺ മുളകുപൊടി
ഉപ്പ്, കുരുമുളക്, പാഴ്സ്ലി
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രം എടുത്ത് അതിൽ എണ്ണ ചൂടാക്കുക, അതിലേക്ക് ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കാം.ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം. തുടർന്ന് തക്കാളി ഇട്ട് കൊടുക്കാം. ജീരകപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇവയുടെ പച്ചമണം മാറുന്നതുവരെ ഇളക്കിയതിന് ശേഷം പരിപ്പ് ചേർത്ത് കൊടുക്കാം. തിളപ്പിച്ച ശേഷം പച്ചക്കറി സൂപ്പ് ഇതിലേക്ക് ചേർത്ത് കൊടുത്ത് തീ കുറക്കാം.പാത്രം മൂടി 20 മുതൽ 25 മിനിറ്റ് വരെ വേവിക്കുക.
ഈ സമയം മുട്ട പുഴുങ്ങിയെടുക്കുകയോ അല്ലെങ്കിൽ നേരിട്ട് പരിപ്പിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുകയോ ചെയ്യാം. പരിപ്പ് വെന്തതിന് ശേഷം നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് അൽപം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം.












Click it and Unblock the Notifications