ഓറഞ്ച് ഒരു ചെറിയ പഴയമല്ല; തടി കുറക്കാൻ ഇനി എളുപ്പം..വയറ് നിറയെ കഴിച്ചോളൂ
ഭക്ഷണം കുറച്ച് തടി കുറക്കുകയെന്നത് ബുദ്ധിമുട്ടാണോ? പേടിക്കേണ്ട, ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറക്കാം. അതിന് ഏറ്റവും സഹായകമായ പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. വിറ്റാമിനുകൾ , ധാതുക്കൾ, എന്നിവയാൽ സമ്പന്നമാണ് ഇവ. അതുകൊണ്ട് തന്നെ ശരിയായ അളവിലും രീതിയിലും നാരങ്ങ കഴിച്ചാൽ തീർച്ചയായും അത് നിങ്ങളുടെ ശരീരഭാരം കുറക്കാനുള്ള യാത്രയെ സഹായിക്കും.
ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങൾ കൂടുതലറിയാം
കലോറി കുറവ്
ഒരു ഇടത്തരം വലിപ്പത്തിലുള്ള ഓറഞ്ചിൽ 60 മുതൽ 80 വരെ കലോറി മാത്രമാണ് ഉള്ളത്. അതിനാൽ വയർ നിറയുന്നത് വരെ ഓറഞ്ച് ധൈര്യമായി കഴിച്ചോളൂ. കാരണം തടി കുറക്കുമ്പോൾ കുറഞ്ഞ കലോറി മാത്രം ശരീരത്തിൽ എത്താനാണല്ലോ ഏറ്റവും ശ്രദ്ധിക്കേണ്ടത് .

ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്
നാരുകളാൽ സമ്പന്നമാണ് ഓറഞ്ച്, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ. അതായത് ഇവ വയർ നിറഞ്ഞ് നിൽക്കുന്നതായി തോന്നാൻ സഹായിക്കും. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. അപ്പോൾ സ്വാഭാവികമായും കൂടുതൽ കലോറി ശരീരത്തിൽ എത്തുന്നത് കുറയുകയും ശരീരഭാരം കുറയുകയും ചെയ്യും. ഇനി ഡയറ്റിൽ ധൈര്യമായി ഓറഞ്ച് ഉൾപ്പെടുത്തുക്കോളൂ, കാരണം വയർ നിറയുകയും ചെയ്യും അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എത്തുകയും ചെയ്യും.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
ഓറഞ്ചിൽ 90 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. അതായത് ഓറഞ്ച് കഴിക്കുന്നതിനൊപ്പം തന്നെ ശരീരത്തിൽ ശരിയായ അളവിൽ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. തടി കുറക്കാനും മെറ്റബോളിസവും ശരീരത്തിന്റെ ഊർജ നിലയും നിലനിർത്താൻ വെള്ളം അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെളളം ശരീരത്തിൽ എത്തുമ്പോൾ ക്ഷീണവും കുറയും. ധാരാളം ജലാംശമുള്ള ഓറഞ്ച് പോലുള്ള പഴങ്ങൾ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാനും നിങ്ങളെ സഹായിക്കും.
ഗ്ലൈക്കമിക് ഇൻഡക്സും കുറവ്
ഗ്ലൈക്കമിക് ഇൻഡക്സ് കുറഞ്ഞ പഴമാണ് ഓറഞ്ച്. അതായത് ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. കാരണം ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. അതിനാൽ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നാൽ ഉണ്ടാകില്ല.
വിറ്റാമിൻ സി
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നു.ഇത്തരത്തിൽ കൊഴുപ്പ് എരിച്ച് കളയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നു. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന കാർനിറ്റൈൻ എന്ന സംയുക്തം ഉത്പാദിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നു.












Click it and Unblock the Notifications