Get Updates
Get notified of breaking news, exclusive insights, and must-see stories!

52 ലും 30ന്റെ ചെറുപ്പം; ഹൃത്വിക് റോഷന്റെ സഹോദരി സുനൈന 12 മാസം കൊണ്ട് അമിതവണ്ണം കുറച്ചത് ഇങ്ങനെ

നമ്മുടെ ശരീരം നമുക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. അമിതവണ്ണം കാരണം പലപ്പോഴും നിങ്ങൾക്കും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാകാം. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്നാണല്ലോ. മനസ്സുണ്ടെങ്കിൽ പോരാടാൻ തയ്യാറാണെങ്കിൽ അമതിവണ്ണവും നമുക്ക് പിടിച്ചുകെട്ടാം. ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മൂത്ത സഹോദരി സുനൈന റോഷൻ മുമ്പ് വളരെ തടിയുള്ള വ്യക്തിയായിരുന്നു.

2017 ൽ ആണ് സുനൈന ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയത്. 2017-ൽ ബാരിയാട്രിക് സർജറിയിലൂടെ 50 കിലോയിലധികം ഭാരമാണ് സുനൈന കുറച്ചത്. എന്നാൽ ഈ സർജറിക്ക് ശേഷം ആരോ​ഗ്യകരമായ ജീവിതശൈലിയാണ് സുനൈന സ്വീകരിച്ച് വരുന്നത്. ഭക്ഷണത്തിലും വ്യായമത്തിലുമൊക്കെ അതീവ ശ്രദ്ധ കൊടുക്കാറുണ്ട് സുനൈന. അടുത്തിടെ സുനൈന പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ തന്റെ മുൻകാല അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഇപ്പോൾ താൻ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും 52കാരിയായ സുനൈന പറയുന്നുണ്ട്.

Sunina

"ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ജങ്ക് ഫുഡിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണത്തിലേക്കുള്ള എൻ്റെ മാറ്റത്തെക്കുറിച്ചാണ്. ഞാൻ അടിസ്ഥാനപരമായി എല്ലാം കഴിക്കുമായിരുന്നു, സൂര്യനു കീഴിലുള്ള അനാരോഗ്യകരമായ എന്തും - പിസ്സ, ബർഗറുകൾ, നിങ്ങൾ പറയൂ. ആരോഗ്യകരമായ ഒന്നും എൻ്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നില്ല." സുനൈന ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.

"എനിക്ക് ഗ്രേഡ് 3 ഫാറ്റി ലിവർ ഉണ്ടായിരുന്നു എന്നതാണ് എൻ്റെ മഞ്ഞപ്പിത്തം രൂക്ഷമാക്കിയത്. മഞ്ഞപ്പിത്തത്തിനൊപ്പം നിങ്ങൾക്ക് മസാലയോ വറുത്ത ഭക്ഷണമോ കഴിക്കാൻ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് മാറ്റത്തിന് കാരണമായി, ദിവസം തോറും പടിപടിയായി സംഭവിച്ചു" സുനൈന പറഞ്ഞു. ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിലേക്ക് മാറാൻ രോ​ഗം വരുന്നത് വരെ കാത്ത് നിൽക്കരുതെന്നും നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് ഭയപ്പെടരുത്, വളരെ വൈകുന്നതിന് മുമ്പ് അത് ചെയ്യുക, എന്നതാണ് സുനൈനയ്ക്ക് നൽകാനുള്ള ഉപദേശം.

ഭക്ഷണക്രമത്തിനപ്പുറം, മൊത്തത്തിലുള്ള ക്ഷേമത്തിൽ നിർണായക പങ്ക് വഹിക്കുന്ന രാത്രി ദിനചര്യകളും സുനൈന റോഷൻ പങ്കിട്ടു. രാത്രി 8 - 8:30 യ്ക്കുള്ളിൽ അത്താഴം കഴിക്കും, തുടർന്ന് ജാതിക്കയും കുങ്കുമപ്പൂവും ചേർത്ത് ഒരു കപ്പ് ചമോമൈൽ ചായ കുടിക്കും. ഉറങ്ങുന്നതിന് മുമ്പ് സോഷ്യൽ മീഡിയ ഒഴിവാക്കും. അതിന് പകരം, സുഖകരമായ സംഗീതം കേൾക്കുകയും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+