Get Updates
Get notified of breaking news, exclusive insights, and must-see stories!

11 മാസം കൊണ്ട് 92-ൽ നിന്ന് 60 കിലോയിലേക്ക്; ഭാരം കുറയ്ക്കാൻ യുവതി ഒഴിവാക്കിയത് ഈ 5 ഭക്ഷണങ്ങൾ

അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം എടുക്കേണ്ട തീരുമാനം തങ്ങളുടെ ഭക്ഷണപ്ലേറ്റിൽ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. ജിമ്മിൽ പോയി മണിക്കൂറുകളോളം വിയർപ്പൊഴുക്കിയാലും കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല. വലിയ ഡയറ്റീഷ്യൻമാരുടെ സഹായമോ ഡയറ്റ് പ്ലാനുകളോ ഇല്ലാതെ സ്വന്തമായി ചെയ്യുന്ന ചില മാറ്റങ്ങൾ കൊണ്ട് മാത്രം 11 മാസം കൊണ്ട് 32 കിലോ കുറച്ച ഒരു വീട്ടമ്മയുടെ വെയ്റ്റ് ലോസ് കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുരുഗ്രാം സ്വദേശിയായ ദീപ്തി ഹർഷാന എന്ന യുവതിയാണ് തന്റെ ഭാരം 92 കിലോയിൽ നിന്നും 60 കിലോയാക്കി കുറച്ച് എല്ലാവരെയും ഞെട്ടിച്ചത്. തന്റെ ഡയറ്റിൽ നിന്ന് അഞ്ച് സാധാരണ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയതാണ് ഈ വിജയത്തിന് പിന്നിലെന്ന് ദീപ്തി പറയുന്നു.

1. മധുരപാനീയങ്ങൾ

വണ്ണം കുറയ്ക്കാൻ ദീപ്തി ആദ്യം ചെയ്തത് സോഡ, പാക്കറ്റ് ജ്യൂസുകൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു. ഇവ ശരീരത്തിൽ അനാവശ്യ കലോറിയും കൊഴുപ്പും കൂട്ടാൻ മാത്രമേ സഹായിക്കൂ. ഇതിന് പകരമായി നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഗ്രീൻ ടീ എന്നിവയാണ് ദീപ്തി ശീലമാക്കിയത്.

2. വൈറ്റ് ബ്രെഡ്

നമ്മളിൽ പലരും ബ്രേക്ക്ഫാസ്റ്റിന് സ്ഥിരമായി കഴിക്കുന്ന വൈറ്റ് ബ്രെഡ് ദീപ്തി പൂർണ്ണമായി ഉപേക്ഷിച്ചു. ഇവയിലെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യും. ഇതിന് പകരമായി മൾട്ടിഗ്രെയിൻ ബ്രെഡ്, ഓട്സ്, പുളിച്ചമാവ് കൊണ്ടുള്ള ബ്രെഡ് എന്നിവ ഡയറ്റിന്റെ ഭാഗമാക്കി.

3. പാക്കറ്റ് ലഘുഭക്ഷണങ്ങൾ

ചിപ്സ്, കുർകുറെ പോലെയുള്ള പാക്കറ്റ് പലഹാരങ്ങളോട് ദീപ്തി പൂർണ്ണമായും 'നോ' പറഞ്ഞു. ഇവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും കലോറിയും വയർ വീർക്കുന്നതിനും അനാവശ്യമായി കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നലിനും കാരണമാകും. ഇതിന് പകരമായി വറുത്ത കടല, നട്സ്, മഖാന എന്നിവയാണ് കഴിച്ചു തുടങ്ങിയത്.

weight-loss-24091783626406 jpg

4. എണ്ണപ്പലഹാരങ്ങളും ഫാസ്റ്റ് ഫുഡും

പുറത്തുനിന്നുള്ള വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡുകൾ ദീപ്തി ഒഴിവാക്കി. ഇത് വണ്ണം കൂട്ടുക മാത്രമല്ല, ശരീരത്തെ എപ്പോഴും ക്ഷീണിതമാക്കുകയും ചെയ്യും. ഇതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെൽത്തി റാപ്പുകൾ, പനീർ അല്ലെങ്കിൽ ചിക്കൻ ടിക്ക, സാധാരണ നാടൻ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കി.

5. രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ

രാത്രി വൈകി വെറുതെയിരിക്കുമ്പോൾ എന്തെങ്കിലും കൊറിക്കുന്ന ശീലം ദീപ്തി അവസാനിപ്പിച്ചു. ടിവി കാണുമ്പോഴും മറ്റും നമ്മൾ അറിയാതെ തന്നെ കൂടുതൽ കലോറി ശരീരത്തിലെത്താൻ ഇത് കാരണമാകും. രാത്രി എന്തെങ്കിലും കുടിക്കണം എന്ന് തോന്നിയാൽ ഹെർബൽ ടീ കുടിക്കുന്നതാണ് നല്ലതെന്ന് ദീപ്തി നിർദ്ദേശിക്കുന്നു.

താൻ ഒരു ഡയറ്റീഷ്യന്റെയും സഹായം തേടിയിട്ടില്ലെന്നും വീട്ടിൽ തന്നെയുണ്ടാക്കുന്ന ലളിതമായ ഭക്ഷണവും ഒപ്പം ദിവസവും 45 മിനിറ്റ് നീളുന്ന ലളിതമായ വ്യായാമവും മാത്രമാണ് തന്റെ ഈ ബോഡി ട്രാൻസ്ഫോർമേഷന് പിന്നിലെ രഹസ്യമെന്നും ദീപ്തി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+