Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറഞ്ഞ് കിട്ടിയാൽ മതിയോ? രണ്ടാമതൊന്ന് ആലോചിക്കേണ്ട, കഴിക്കാം ഈ സൂപ്പുകൾ; ഇങ്ങനെ തയ്യാറാക്കാം

പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ, ഔഷധങ്ങൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പുകൾ പോഷകപ്രദമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവയ്ക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും നൽകാൻ സാധിക്കും. ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താനും ഇവ ഉത്തമമാണ്.

കൂടാതെ, ഇവയുടെ ഉയർന്ന ജലാംശവും നാരുകളാൽ സമ്പുഷ്ടമായ ചേരുവകളും സംതൃപ്തി പ്രോത്സാഹിപ്പിക്കുകയും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ചെയ്യും. അതുവഴി കലോറി ഉപയോഗവും കുറയും. ഇന്ന് തടി കുറക്കാൻ സഹായിക്കുന്ന ചില സൂപ്പുകൾ പരിചയപ്പെടാം.

suop

ബ്രോക്കോളി-ബദാം സൂപ്പ്: വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് ബ്രൊക്കോളി. ഇതിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും നിങ്ങളെ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും.

ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. വിശപ്പ് കുറക്കാൻ ബദാം ഉത്തമമാണ്.

ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾക്കൊപ്പം നാരുകളാൽ സമ്പുഷ്ടമായ ബ്രോക്കോളിയും കൂടി സംയോജിപ്പിച്ച് കഴിക്കാം. ഇതിനായി ആദ്യം ഉള്ളിയും വെളുത്തുള്ളിയും നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് അരിഞ്ഞ് വെച്ച ബ്രോക്കോളി ചേർത്ത് ചെറുതായി വേവിക്കാം. പച്ചക്കറി വേവിച്ച വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം.നന്നായി യോജിപ്പിച്ചെടുക്കാം.അവസാനം അൽപം ബദാം പാൽ ചേർത്ത് കൊടുക്കാം. അൽപം കുരുമുളകും ഉപ്പും ചേർത്ത് ആസ്വദിക്കാം.

കോൺ സൂപ്പ്: കലോറി കുറഞ്ഞ ഭക്ഷണമാണ് ചോളം.ശരീരഭാരം കുറയ്ക്കാൻ നാരുകൾ അത്യന്താപേക്ഷിതമാണ്. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, ഇ എന്നിവയും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. കോൺ സൂപ്പിൽ ഉയർന്ന ജലാംശം ഉണ്ട്, ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ഉപാപചയ പ്രക്രിയയെ പിന്തുണയ്ക്കുകയു ചെയ്യും.

സൂപ്പ് തയ്യാറക്കുന്നതിനായി അൽപം വെണ്ണയിൽ വെളുത്തുള്ളിയും ഉള്ളിയും ചേർത്ത് വഴറ്റാം. ഇതിന് ശേഷം കോൺ ചേർത്ത് കൊടുക്കാം. അൽപം വേവിച്ചതിന് ശേഷം ഇതിലേക്ക് പച്ചക്കറി അല്ലെങ്കിൽ ചിക്കൻ വേവിച്ച സൂപ്പോ അല്ലെങ്കിൽ പച്ചക്കറി സൂപ്പോ ചേർത്ത് കൊടുക്കാം. നന്നായി യോജിപ്പിച്ചെടുത്ത് കുരുമുളകും ഉപ്പും ചേർത്ത് കഴിക്കാം.

കൂൺ-പുതിനയില സൂപ്പ്

കൂണിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.മെറ്റബോളിസം വർദ്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്. പുതിന ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

സൂപ്പ് തയ്യാറാക്കുന്നതിനായി ആദ്യം കൂൺ നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും ചേർക്കുക, മൃദുവാകുന്നതുവരെ വേവിക്കുക. പച്ചക്കറി സൂപ്പ് ചേർത്ത് കൂൺ വേവുന്നത് വരെ അടുപ്പിൽ വെക്കാം.അതിന് ശേഷം പുതിന ഇലകൾ ചേർത്ത് കഴിക്കാം. ഉപ്പും കുരുമുളകും ആവശ്യമെങ്കിൽ ചേർക്കാം കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+