5 മാസം, കുറച്ചത് 23 കിലോ! യുവതി ചെയ്ത 5 കാര്യങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
ശരീരഭാരം കുറയ്ക്കുക എന്നത് കേവലം വ്യായാമത്തിലോ ഭക്ഷണനിയന്ത്രണത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നമ്മുടെ ജീവിതശൈലിയിൽ കൊണ്ടുവരേണ്ട വലിയൊരു മാറ്റമാണ്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് സിമ്രുൻ ചോപ്ര തന്റെ ജീവിതത്തിലൂടെ ഇത് തെളിയിച്ചിരിക്കുകയാണ്. വെറും അഞ്ച് മാസം കൊണ്ട് 23 കിലോ ഭാരമാണ് സിമ്രുൻ കുറച്ചത്. തന്റെ ഈ ലക്ഷ്യത്തിലെത്താൻ അവർ ഉപേക്ഷിച്ച അഞ്ച് പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി
ഭാരം കുറയ്ക്കാൻ തീരുമാനിച്ച അഞ്ച് മാസക്കാലം സിമ്രുൻ തന്റെ ഭക്ഷണക്രമത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന് മാത്രമാണ് അവർ മുൻഗണന നൽകിയത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ മാത്രമാണ് അവർ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചത്. സുഹൃത്തുക്കളുടെ വീട്ടിലെ വിരുന്നിന് പോകുമ്പോൾ പോലും തനിക്കാവശ്യമായ ഭക്ഷണം സ്വന്തമായി തയ്യാറാക്കി കൊണ്ടുപോകുമായിരുന്നു എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
2. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോട് 'നോ'
എണ്ണയിൽ വറുത്ത പലഹാരങ്ങളും ജങ്ക് ഫുഡുകളും ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറി ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ലക്ഷ്യത്തിലെത്തുന്നത് വരെ ഇത്തരം പ്രലോഭനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അവർ ശ്രദ്ധിച്ചു.

3. മധുരപാനീയങ്ങൾ വേണ്ടേ വേണ്ട
പഞ്ചസാര അടങ്ങിയ ജ്യൂസുകൾ, സ്മൂത്തികൾ, സോഡകൾ, കോക്ടെയിലുകൾ എന്നിവയെല്ലാം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാണ്. സിമ്രുൻ ഇവയ്ക്ക് പകരം പഞ്ചസാരയില്ലാത്ത പാനീയങ്ങളോ പ്ലെയിൻ സോഡയോ ആണ് ഉപയോഗിച്ചിരുന്നത്. ദാഹം തോന്നുമ്പോൾ പ്ലെയിൻ സോഡ കുടിക്കുന്നത് മധുരപാനീയങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ അവരെ സഹായിച്ചു.
4. രാത്രികാല പാർട്ടികളും ഉറക്കമില്ലായ്മയും
കൃത്യമായ ഉറക്കം ഫിറ്റ്‌നസ് യാത്രയിൽ അത്യാവശ്യമാണ്. രാത്രി വൈകിയുള്ള പാർട്ടികൾ ഉറക്കത്തെ ബാധിക്കുകയും അടുത്ത ദിവസത്തെ വ്യായാമം മുടങ്ങാൻ കാരണമാവുകയും ചെയ്യും. അതിനാൽ, വ്യായാമത്തിന് തടസ്സമാകുന്ന തരത്തിലുള്ള ആഘോഷങ്ങളിൽ നിന്ന് അവർ ബോധപൂർവ്വം വിട്ടുനിന്നു.
5. മധുരപലഹാരങ്ങൾ മിതമായി മാത്രം
മധുരത്തോടുള്ള പ്രിയം മാറ്റിയെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. സിമ്രുൻ മധുരം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം അതിന്റെ അളവ് വല്ലാതെ കുറച്ചു. മറ്റുള്ളവർ മധുരം കഴിക്കുമ്പോൾ അതിൽ നിന്ന് ഒരു ചെറിയ സ്പൂൺ മാത്രം രുചിച്ചു നോക്കുന്ന രീതിയാണ് അവർ പിന്തുടർന്നത്. ഇത് അമിതമായി മധുരം കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ അവരെ സഹായിച്ചു.
കൃത്യമായ ചിട്ടയും അച്ചടക്കവും ഉണ്ടെങ്കിൽ ഏതൊരാൾക്കും തങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് സിമ്രുൻ ചോപ്രയുടെ ഈ അനുഭവം വ്യക്തമാക്കുന്നു.












Click it and Unblock the Notifications