തടി കുറയുന്നില്ലെന്ന സങ്കടം മറക്കാം; പട്ടിണിയൊന്നും കിടക്കുകയേ വേണ്ട, ഇതാ ഇവ കഴിക്കൂ
ഭക്ഷണത്തിന്റെ അളവ് കുറച്ചാലും കൃത്യമായി വ്യായാമം ചെയ്താലും ചിലപ്പോൾ ശരീരഭാരം കുറയ്ക്കുകയെന്നത് വെല്ലുവിളിയായിരിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, നാരുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ ,പതിവ് വ്യായാമം, കൃത്യമായ ശരീരക്രമം, മതിയായ ഉറക്കം എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ആരോഗ്യകരവും വേഗമേറിയതുമായ വഴികൾ നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തുകയെന്നതാണ്. ഇവ പൂർണത നൽകാൻ സഹായിക്കും അതുവഴി വിശപ്പ് നിയന്ത്രിക്കാനും സാധിക്കും,ശരീരഭാരം കുറയ്ക്കുകയും ചെയ്യാം. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

ഗ്രിൽ ചെയ്ത പച്ചക്കറികൾ
സുകിനി, വഴുതിന, , കാപ്സിക്കം എന്നിവ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയിൽ കലോറിയും വളരെ കുറവാണ്. പച്ചക്കറികൾ ഗ്രിൽ ചെയ്ത് കഴിക്കുമ്പോൾ എണ്ണകളോ മറ്റ് ചേരുകളോ ആവശ്യമില്ല. പച്ചക്കറികൾ ആരോഗ്യമായി കഴിക്കാനുള്ള മികച്ച മാർഗം കൂടിയാണിത്.പച്ചക്കറികളിലെ കൊഴുപ്പ് ഉരുകാൻ ഗ്രില്ലിങ് സഹായിക്കും. ഇത് ശരീരഭാരം കുറക്കാനുള്ള മികച്ച വഴികളിലൊന്നാണ്.
ബെറികൾ
ഉയർന്ന അളവിലുള്ള ജലാംശം അടങ്ങിയവയാണ് ബെറികൾ. ഇവയിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്. അതുവഴി വയറിൽ പൂർണത അനുഭവപ്പെടുകയും ഇടയ്ക്കിടെ വിശപ്പ് കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്വീറ്റ് കോൺ
ഫൈബർ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സ്വീറ്റ് കോൺ. സ്വീറ്റ് കോണിലെ ലയിക്കാത്ത നാരുകൾ ആമാശയത്തിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.അതുവഴി ദഹനത്തെ സഹായിക്കുന്നു.
തണ്ണിമത്തൻ
തണ്ണിമത്തനിൽ 90 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. നാരുകൾ കൂടുതലുള്ളതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ ഹൃദ്രോഗം, കാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാനും ഉത്തമമാണ്.
ബീൻസ്, പയർവർഗ്ഗങ്ങൾ
പ്രോട്ടീൻ, ഫൈബർ, അമിനോ ആസിഡുകൾ എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ബീൻസും പയർവർഗ്ഗങ്ങളും ചേർക്കുന്നത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാനും നല്ല കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇവ സാലഡുകളിൽ ചേർത്ത് കഴിക്കാൻ നോക്കാം.
എൻബി: ശരീരഭാരം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. സ്വന്തമായി ഡയറ്റ് നിശ്ചയിക്കുന്നത് ആരോഗ്യകരവുമല്ല. അതുകൊണ്ട് തന്നെ ആരോഗ്യ വ്ദഗ്ദരുടെ നിർദേശം സ്വീകരിച്ച് മാത്രം ഡയറ്റ് പിന്തുടരാം.
തട












Click it and Unblock the Notifications