Get Updates
Get notified of breaking news, exclusive insights, and must-see stories!

weight loss; ശരീര ഭാരം കുറക്കാം, അതും ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ..ഇതാ ആ ഭക്ഷണങ്ങൾ

ദുർമേധസ് ഇല്ലാത്ത ആരോഗ്യത്തോടെയുള്ള ശരീരം എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ അത് അത്ര എളുപ്പമല്ലതാനും. സുന്ദരമായ ശരീരം ലഭിക്കണമെങ്കിൽ അൽപം അധ്വാനിച്ചേ പറ്റൂ. ചിട്ടയായ ജീവിത രീതി തന്നെയാണ് ഇതിൽ പ്രധാനം. അതായത് ഭക്ഷണം, വ്യായാമം എന്നിങ്ങനെ എല്ലാം കൃത്യമായി പാലിക്കേണ്ടതുണ്ട്.

ചിലർ തടി കുറയ്ക്കാനായി പട്ടിണി കിടക്കുകയും ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഇവരെ കാത്തിരിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുമായിരിക്കും. കാരണം ആരോഗ്യത്തോടെയുള്ള ശരീരം ലഭിക്കണമെങ്കിൽ കൃത്യമായ അളവിൽ പോഷകങ്ങൾ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് ശീലിക്കാൻ പറ്റിയ ചില ഭക്ഷണ കോമ്പിനേഷനുകൾ പരിചയപ്പെടാം

foodnew-

ഓട്സും ചിയ വിത്തും

രാവിലെ കറുവപ്പട്ടയും ചിയ വിത്തുകളും ചേർത്ത് ഓട്സ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഇതിനായി ചിയ വിത്തുകൾ തലേന്ന് തന്നെ വെള്ളത്തിൽ കുതിർത്ത് വെയ്ക്കാം. നാരുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം കുറക്കാൻ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഓട്സ്. ഇവ ആരോഗ്യം നിലനിർത്താൻ വളരെയേറെ സഹായിക്കുന്നു. ഓട്സിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇവ അമിത വിശപ്പും ഇല്ലാതാക്കുന്നു.

ഔഷധ പാനീയങ്ങൾ

കറുവാപ്പട്ട, തേൻ എന്നിവയ്‌ക്കൊപ്പം ആപ്പിൾ സിഡെർ വിനെഗറും സംയോജിപ്പിച്ച് ഔഷധ പാനീയങ്ങൾ കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു.

ഒമേഗ-3 ഫുഡ്സ്

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളായ അണ്ടിപ്പരിപ്പ്, വിത്തുകൾ എന്നിവ കഴിക്കുന്നത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ചിയ വിത്ത്, ചണ വിത്ത്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയാണ് ശരീരഭാരം കുറയ്ക്കാൻ കഴിക്കാവുന്ന ഏറ്റവും മികച്ചവ.

പച്ചക്കറികളും പഴങ്ങളും

സാലഡിൽ ബ്രൊക്കോളി ചേർത്ത് കഴിക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ദർ പറയുന്നത്. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന സസ്യ സംയുക്തങ്ങൾ കൊഴുപ്പിനെ ഉത്തേജിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഇത് വയറുവേദനയും ദഹന സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

ഇവ മെറ്റബോളിസം വർദ്ധിപ്പിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കടും നിറമുള്ള പഴങ്ങൾ, ബ്രൊക്കോളി, ചീര, ധാന്യ പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ചേർക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+