Get Updates
Get notified of breaking news, exclusive insights, and must-see stories!

കഠിനമായ പണിയില്ലാതെ കൊഴുപ്പ് ഇല്ലാതാക്കിയാലോ? ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

നിങ്ങൾ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ക്രാഷ് ഡയറ്റുകളുടെയും മറ്റും സഹായത്തോടെ പെട്ടെന്ന് തടി കുറയ്ക്കാൻ നോക്കാറുണ്ട്. അത് കലോറി എരിയിച്ചു കളയുന്നതിനുള്ള ആരോ​ഗ്യകരമായ രീതിയല്ല. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ പാർശ്വഫലത്തിന് കാരണമായേക്കാം. എന്നാൽ ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് സഹായമാകുന്ന ചില വഴികളാണ് പറയുന്നത്.വീട്ടിലിരുന്ന് തന്നെ ചെയ്യാം.

ശരീരഭാരം കുറയ്ക്കാനുള്ള ചില വഴികൾ:

കറുവപ്പട്ട: നമ്മുടെ അടുക്കളയിൽ ഉണ്ടാവുന്ന ഒരു സാധനമാണ്. ആൻറി ഓക്സിഡൻറുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളം ഇതിനുണ്ട്. ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും , കൊഴുപ്പ് ഇല്ലാതാക്കാനും ഒക്കെ കറുവപ്പട്ട സഹായകമാണ്. ഇതിനൊക്കെ സഹായിക്കുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുറച്ച് കറുവപ്പട്ട പൊടി വെള്ളത്തിൽ ഒഴിച്ച് വെറും വയറ്റിൽ‌ പതിവായി കുടിക്കുന്നത് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് സഹായകമാകും.

Weight

ധാരാളം വെള്ളം കുടിക്കുക: മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം കൂട്ടാനും സഹായിക്കും ദഹനത്തിനും നല്ലതാണ് . പ്രതിദിനം കുറഞ്ഞത് 8 കപ്പ് ( 64 ഔൺസ്) വെള്ളം കുടിക്കാനാണ് പറയുന്നത്.

നാരുകളാൽ നിറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക: ഉയർന്ന ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം അവ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ തോന്നിക്കുകയും വിശപ്പിനെ നിയന്ത്രക്കാനായി സഹായിക്കുകയും ചെയ്യുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് വശപ്പ് നിയന്ത്രിക്കാൻ മാത്രമല്ല പോഷകങ്ങളും നൽകുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക: ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ നിർണായകമായതാണ്. കാരണം ഇത് വയർ നിറഞ്ഞിരിക്കുന്നതാഇ തോന്നിപ്പിക്കും പേശികൾക്കും നല്ലതാണ്. മെറ്റാബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. നിങ്ങൾ ഭക്ഷണത്തിൽ
ചിക്കൻ, മത്സ്യം, മുട്ട, ടോഫു, ബീൻസ്, പയർ തുടങ്ങിയ പ്രോട്ടീൻ്റെ ലീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ നിങ്ങൾക്ക് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ഭക്ഷണം ഇടയ്ക്കിടെ വേണമെന്ന് തോന്നില്ല,. അങ്ങനെ തടി കുറയ്ക്കാം. എന്ത് ചെയ്താലും എക്സൈസ് കൂടെ ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+