Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറും തടിയും കുറക്കാൻ എളുപ്പ വഴി ഇതാ; ഗുണങ്ങൾ വേറേയും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും. ഇതിനൊപ്പം തന്നെ വണ്ണം കുറയാനുള്ള യാത്രയിൽ നിങ്ങളെ വളരെ അധികം സഹായിക്കുന്ന ചില വിത്തുകൾ കൂടിയുണ്ട്. പൊതുവേ ഭക്ഷണത്തിൽ ഇത്തരം വിത്തുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് എടുത്ത് കളഞ്ഞെന്ന് ഉറപ്പാക്കിയാകും നമ്മൾ കഴിക്കുക, യാതൊരു ഗുണവുമില്ലാത്ത ഇവയെന്തിന് കഴിക്കണമെന്നാകും നമ്മളിൽ പലരുടേയും ചിന്ത. എന്നാൽ അങ്ങനെയെല്ല ചെറിയതെന്ന് ഒഴിവാക്കുന്ന ഈ വിത്തുകൾ പോഷകങ്ങളുടെ കലവറയാണ്.

അതുകൊണ്ട് തന്നെ നിങ്ങളുടെ ഡയറ്റിൽ വിത്തുകൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ഡയറ്റീഷ്യൻമാർ നിർദ്ദേശിക്കുന്നത്.ആരോഗ്യമുള്ള ശരീരം ലഭിക്കാൻ മാത്രമല്ല പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാനും ഇത് മികച്ചതാണ്. മാത്രമല്ല ശരീര ഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. അത്തരത്തിലുള്ള 5 വിത്തുകളെ കുറിച്ച് ഇന്ന് അറിയാം

 burnbellyfat-

ചണ വിത്ത് (flaxseeds)- പോഷകങ്ങളാൽ സമ്പന്നമാണ് ചണവിത്ത് . ഇവയിൽ ഫൈബർ, ഒമേഗ 3 ഫാറ്റ്സ്,ആൽഫ-ലിനോലെനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പ്രധാന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി പോളിഫെനോളുകളും ചണവിത്തിൽ ഉണ്ട്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ക്യാൻസർ എന്നിവ കുറയ്ക്കാൻ ഈ ആൻറി ഓക്സിഡന്റുകൾ സഹായിക്കുന്നു. ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സാന്നിധ്യം കൊഴുപ്പ് കത്തിച്ച് കളയാൻ സഹായിക്കും.

മത്തൻ വിത്തുകൾ (Pumpkin seeds)-മത്തൻ വിത്തോയെന്ന് ചോദിക്കാനിരിക്കട്ടെ, വിറ്റാമിൻ, പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ കെ , സിങ്ക് എന്നിങ്ങളെ പോഷകങ്ങൾ നിറഞ്ഞതാണഅ മത്തൻ വിത്ത്. മത്തനിൽ അടങ്ങിയിരിക്കുന്ന അപൂരിത ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ വയറ് നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഉണ്ടാകില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഭാരം കുറയുമല്ലോയെന്നോർത്ത് വാരി വലിച്ച് അവ കഴിക്കരുത്. ഏത് ഭക്ഷണവും അമിതമായാൽ അത് അപകടമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ചിയ വിത്തുകൾ (Chia seeds)-ആൻറി ഓക്സിഡൻറുകൾ, ധാതുക്കൾ, നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. രാവിലെ ഓട്സിനൊപ്പമോ പുഡ്ഡിങ്ങ് ,സ്മൂത്തി ഇവയ്ക്കൊപ്പമെല്ലാം ചിയ വിത്തുകൾ നിങ്ങൾക്ക് കഴിക്കാം. ഇവ രാവിലെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

സൂര്യകാന്തി വിത്തുകൾ (Sunflower Seeds)-സൂര്യകാന്തി വിത്തിൽ ധാരാളം ഒലിക്, ലിനോലെയിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മാത്രല്ല ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഇവ. തടി കുറക്കുകയാണ് ലക്ഷ്യമെങ്കിൽ തീർച്ചയായും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

എപ്പോഴും വിദഗ്ദോപദേശം തേടി മാത്രം ഭക്ഷണം നിയന്ത്രിക്കുന്നതാകും ഉചിതം. പലപ്പോഴും ഏതൊക്കെ ഭക്ഷണങ്ങളിൽ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നോ അവ എത്ര അളവിൽ ശരീരത്തിന് ആവശ്യമാണെന്നതോ സംബന്ധിച്ച് നമ്മുക്ക് വ്യക്തത ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും ഡയറ്റീഷ്യന്റെ ഉപദേശം തേടാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+