കുടവയറും കുറയും നല്ല ഷേയ്പ്പുള്ള അരക്കെട്ടും ലഭിക്കും; രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി
വയറൊക്കെ ചാടി വല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണോ. എന്നാൽ കൊഴുപ്പ് കുറയ്ക്കാനുള്ള വഴികൾ ഉടൻ തന്നെ പിന്തുടരാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനായി നിങ്ങളെ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇനി പറയാൻ പോകുന്നത്. അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട ഏറ്റവും മികച്ച ചില പ്രഭാത ശീലങ്ങളാണ് ഇവിടെ പറയുന്നത്.
വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ച് മടുത്ത അവസ്ഥയിലെത്തിയിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ കൊഴുപ്പ് എരിയിച്ച് കളയാൻ സഹായിക്കും. കൊഴുപ്പ് എരിയിക്കുന്ന പ്രക്രിയ എളുപ്പത്തിൽ ആക്കുകയും നേർത്ത അരക്കെട്ട് നേടാൻ സഹായിക്കുകയും ചെയ്യും.

കൃതമായ ഉറക്കം: പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഇത്. നിങ്ങളുടെ ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. മതിയായ ഉറക്കം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ആവശ്യമാണ്. മാത്രമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി എല്ലാ ദിവസവും കുറഞ്ഞത് 7-9 മണിക്കൂർ ഉറങ്ങേണം. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങുന്നത് ദിവസം മുഴുവൻ ഊർജസ്വലത നിങ്ങൾക്ക് നൽകും.
വെള്ളം കുടിക്കുക: ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. നിങ്ങൾ കാപ്പിയോ ചായയോ ആണ് എഴുന്നേറ്റയുടൻ കുടിക്കുന്നതെങ്കിൽ ഈ ശീലം ഉപേക്ഷിക്കേണ്ട സമയമായി. ചായയോ കാപ്പിയോ കുടിക്കാതെ നിങ്ങൾക്ക് വെള്ളം കുടിക്കാം.
നന്നായി ജലാംശം നൽകി നിങ്ങളുടെ ദിവസം ആരംഭിക്കുക. ചെറു ചൂട് വെള്ളത്തിൽ നാരങ്ങനീരോ കലർത്തി കുടിക്കുന്നത് മെറ്റാബോളിസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. മാത്രമല്ല നിങ്ങളുടെ കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
സൂര്യന്റെ വെളിച്ചം: രാവിലെ സൂര്യന്റെ വെളിച്ചം ഏൽക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഇത് സഹായകമാകും. മൃഗങ്ങളിൽ നടത്തിയ പഠനമനുസരിച്ച് അൾട്രാവയലറ്റ് രശ്മികൾ എക്സ്പോഷർ ചെയ്യുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന എലികളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായിട്ടാണ് കണ്ടെത്തിത്. ദിവസവും രാവിലെ 10 - 15 മിനിറ്റ് സൂര്യന്റെ പ്രകാശം കൊള്ളം. ഇത് ശരീര ഭാ4രം കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications