Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറങ്ങുന്നതിന് മുമ്പ് ഈ പാനീയങ്ങൾ ശീലമാക്കൂ, വയറും തടിയും കുറയും; അറിയാം

നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ശ്രമിച്ചാൽ തീർച്ചയായും മാറ്റം കാണും. പതിവ് വ്യായാമവും സമീകൃത ആഹാരവും ഒപ്പം മെറ്റാബോളിസവും ഇതിൽ പങ്കുവഹിക്കുന്നു. നിങ്ങളുടെ മെറ്റാബോളിസം വേ​ഗത്തിലാകുമ്പോൾ ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്.

ചിലർക്ക് ഉയർന്ന മെറ്റാബോളിസം നിരക്ക് ഉണ്ടാക്കും. എന്നാൽ ചിലർക്ക് മെറ്റാബോളിസം കൂട്ടേണ്ടതായി വരും. നിങ്ങൾക്ക് മെറ്റാബോളിസം കുറവ് ആണെങ്കിൽ നിങ്ങളുടെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും അധിക ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ബൈഡ് ടൈം ഡ്രിങ്ക്സിനെക്കുറിച്ചാണ് പറയുന്നത്.

weight tt

നിങ്ങളുടെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന 5 പാനീയങ്ങൾ;

നാരങ്ങ ഡിറ്റോക്സ് വെള്ളം: നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. കൂടാതെ ആന്റി ഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇതിലെ സിട്രിക് ആസിജ് ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. കിടക്കുന്നതിന് മുൻപ് ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ​ഗഹനം വർദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും മെറ്റാബോളിസം കിക്ക് സ്റ്റാർട്ട് ചെയ്യാനും സഹായിക്കും.

ചാമോമൈൽ ടീ: ചമോമൈൽ ടീ നമുക്ക് ​ഗുണനിലവാരം ഉള്ള ഉറക്കം തരും. മികച്ച ഉറക്കം മെറ്റബോളിസത്തിന് സഹായിക്കും. കിടക്കുന്നതിന് മുൻപ് ചമോമൈൽ ടീ കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.

പെരുംജീരകം ചായ: പെരുംജീരകം ദഹനത്തിന് സഹായിക്കുന്നതിന് പേര് കേട്ട ഒന്നാണ്. അവശ്യ വിറ്റാമിനുകളും പോഷകങ്ങളും കാെണ്ട് സമ്പന്നവുമാണ്. പെരുംജീരകം ചായ കുടിക്കുന്നത് മലബന്ധം, വയറിളക്കം എന്നിവ ഇല്ലാതാക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.കൂടുതൽ ​ഗുണത്തിനായി ഈ ചായയിൽ ഇഞ്ചിയും ചേർക്കാം.

പെപ്പർമിന്റ് ടീ: പെപ്പർമിന്റ് ടീ നിങ്ങളുടെ ദഹനത്തിന് സഹായിക്കും. മാത്രമല്ല വയറുവേദന ശമിപ്പിക്കും. ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ചായ കുടിക്കുന്നത് നിങ്ങൾ കഴിച്ച അത്താഴത്തെ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കും.


നെല്ലിക്ക ജ്യൂസ്: നെല്ലിക്ക ജ്യൂസ് അതിന്റെ പോഷക ​ഗുണങ്ങൾക്കും ഔഷധ ​ഗുണങ്ങൾക്കും പേരുകേട്ടതാണ്. ഇതിന്റെ ആൽക്കലൈൻ സ്വഭാവം കുടലിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മെറ്റാബോളിക് പ്രവർത്തനത്തെ സന്തുലിതമാക്കുകയും ചെയ്യും. അത് കൊണ്ട് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+