Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ തണുപ്പ് കാലത്ത് തടി കുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ? അതിരാവിലെ ഈ പാനീയം കുടിച്ച് നോക്കൂ, ഫലം അറിയാം

തടി കുറക്കാനായി ചെറുനാര വെള്ളവും ആപ്പിൾ സിഡാർ വിനേഗറും പൊതുവേ ഉപയോഗിക്കാറുണ്ട്. എന്നാൽ ശൈത്യകാലത്ത് ഇവയിലേതാണ് ഉത്തമം? വിശദമായി അറിയാം

ആദ്യം ചെറുനാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ പരിശോധിക്കാം

കലോറി കുറഞ്ഞ പാനീയമാണിത്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ എന്നിവയും ഈ പാനീയത്തിൽ അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലത്ത് പൊതുവെ വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നിരുന്നാലും ചെറുനാരങ്ങ പാനീയം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഉപാപചയ പ്രവർത്തനങ്ങൾക്ക് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഇത് ദഹനത്തിന് സഹായിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. ശരീരഭാരം കുറക്കാനുള്ള യാത്രയിൽ ഇത് പ്രധാനമാണ്.

wigh2-17

ചെറുനാരങ്ങ പാനീയം പിത്തരസം ഉത്പാദിപ്പിക്കും, അതുവഴി ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രക്രിയ സ്വാഭാവികമാക്കും. ഇത് കൊഴുപ്പുകളെ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുമെന്ന് ചില പഠനങ്ങളും പറയുന്നു.

ആപ്പിൾ സിഡാർ വിനേഗർ

പ്രതിരോധ ശേഷി വർധപ്പിക്കാനും ദഹനം വേഗത്തിലാക്കാനും ഇവ സഹായിക്കും. ഇവയുടെ ശരീരത്തിലെ കൊഴുപ്പ് വളരെ എളുപ്പത്തിൽ കത്തിച്ച് കളയും, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്. ആപ്പിൾ സിഡാർ വിനേഗറിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ശൈത്യകാലത്ത് ഭക്ഷണത്തോട് തോന്നുന്ന ആസക്തി കുറക്കാൻ സഹായിക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെ കൊഴുപ്പ് സംഭരണവും തടയും.

തടി കുറക്കാൻ സഹായിക്കുമോ?

രണ്ട് പാനീയങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നിരുന്നാലും ശൈത്യകാലത്ത് തടി കുറക്കാൻ ഏറ്റവും ഉത്തമം ആപ്പിൾ സിഡാർ വിനേഗർ ആണ്. കാരണം ഇവ മെറ്റബോളിസം വേഗത്തിലാക്കുന്നതിനൊപ്പം തന്നെ വിശപ്പ് നിയന്ത്രിക്കുകയും കൊഴുപ്പിനെ എരിച്ചുകളയുകയും ചെയ്യും. ആപ്പിൾ സിഡാർ വിനേഗറിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് വളരെ വേഗത്തിൽ ശരീരഭാരം കുറക്കാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ആപ്പിൾ സിഡാർ വിനേഗർ കഴിക്കുന്നതാണത്രേ ഉത്തമം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+