Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം കുറക്കാൻ ചണ വിത്ത് കഴിക്കുന്നവരാണോ? എട്ടിന്റെ പണി കിട്ടും; വിദഗ്ദർ പറയുന്നത് ഇതാണ്

പോഷകങ്ങളാൽ സമ്പുഷ്ടമായ ആരോഗ്യപ്രദമായ ഭക്ഷണമാണ് ചണ വിത്ത്. ഇവയിൽ ഒമേഗ ത്രി ഫാറ്റി ആസിഡ്, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ ഇവ ഉത്തമമാണ്. പ്രത്യേകിച്ച് വയറിലെ കൊഴുപ്പുകൾ എരിച്ച് കളയാൻ.

എന്നാൽ അമിതമായി ചണ വിത്ത് കഴിക്കുന്നത് ചില ആളുകളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വയറുവേദന, ഗ്യാസ് ട്രെബിൾ പോലുള്ള പ്രശ്നങ്ങളായിരിക്കും അനുഭവപ്പെട്ടേക്കുക. കൂടുതലായി അറിയാം.

flaxseed2-

ചണവിത്തുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. പ്രത്യേകിച്ച് കൂടിയ അളവിൽ കഴിക്കുമ്പോൾ. അതുകൊണ്ട് തന്നെ ചണ വിത്ത് കഴിക്കുമ്പോൾ ആദ്യഘട്ടത്തിൽ വളരെ കുറഞ്ഞ അളവിൽ ഇവ കഴിക്കുന്നതാണ് ഉചിതം.

മരുന്നുകൾ കഴിക്കുന്ന ചിലരിൽ ചണ വിത്തുകൾ വിപരീത ഫലം ഉണ്ടാക്കിയേക്കുമെന്നാണ് പട്‌പർഗഞ്ച് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ റീജണൽ ഹെഡ് റിതിക സമദർ പറയുന്നത്. ശരീരത്തിലെ ഈസ്ട്രജൻ അളവിനെ ബാധിക്കുന്ന തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർ ചണവിത്ത് കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈറ്റോ ഈസ്ട്രജൻ എന്നിവ ചണവിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ദിവസേന കുറഞ്ഞത് 30 ഗ്രാം മാത്രം കഴിക്കുന്നതാണ് ഉചിതമെന്നും ഇവർ വ്യക്തമാക്കി. അമിതമായാൽ ദഹനക്കുറവ്, വയറിളക്കം, ഗ്യാസ് പ്രശ്നങ്ങൾ,ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ചണ വിത്തുകൾ രക്തം കട്ടപിടിക്കുന്നത് മന്ദഗതിയിലാക്കിയേക്കാം. അസിട്രോം പോലുള്ള മരുന്നുകൾക്കൊപ്പം ചണ വിത്ത് കഴിക്കുന്നത് ചതവ്, രക്തസ്രാവം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും.

അതുകൊണ്ട് തന്നെ എന്തെങ്കിലും മരുന്ന് കഴിക്കുന്നവർ ചണ വിത്ത് കഴിക്കുമ്പോൾ തീർച്ചയായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ചിലരിൽ ചണ വിത്തുകൾ അലർജിക്കും കാരണമായേക്കും. ചണ വിത്ത് കഴിക്കുമ്പോൾ ചൊറിച്ചൽ, നീർവീക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അലർജി സംബന്ധമായ പരിശോധനകൾ നടത്തി ഉചിതമായ ചികിത്സ സ്വീകരിക്കേണ്ടതുണ്ട്.

അതേസമയം ചണ വിത്ത് ഉപയോഗിക്കുന്നത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണെന്ന് റിതിക പറയുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ ചണ വിത്തുകൾ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്. ഫൈറ്റോ ഈസ്ട്രജൻ ഗുണങ്ങൾ ഉള്ളതിനാൽ ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകൾ ചണ വിത്ത് കഴിക്കുന്നത് വളരെ ഉത്തമമാണെന്നും വിദഗ്ദർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+