തടി കൂടി കൂടി വരികയാണോ? കുറക്കാൻ പോംവഴി തേടി അലയേണ്ട; ഇത് കഴിക്കൂ, ഇനി എല്ലാം എളുപ്പം
തടി കുറക്കാനുള്ള പോംവഴി തേടി നാടുമുഴവുൻ അലയും മുൻപ് വീട്ടിലെ മുരിങ്ങയിലേക്ക് ഒന്ന് നോക്കൂ. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്ന മുരിങ്ങ ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ തീർച്ചയായിം സഹായിക്കും. എങ്ങനെയെന്നല്ലേ, അറിയാം
പോഷക സമ്പന്നം; വിറ്റാമിനുകൾ (എ, സി, ഇ, ബി-കോംപ്ലക്സ്), ധാതുക്കൾ (കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം), പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങയില. അത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം തന്നെ മെറ്റബോളിസം നടക്കാനും സഹായിക്കുന്നു. മുരിങ്ങയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് അനുഭവപ്പെടില്ല. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൂടുതൽ കലോറി കത്തിക്കുകയും ചെയ്യുന്നു.

92 തരം പോഷകങ്ങൾ അടങ്ങിയ മുരിങ്ങ പഞ്ചസാരയെ പുതിയ കൊഴുപ്പ് കോശങ്ങളായി മാറ്റുന്നത് തടയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങയിലടങ്ങിയ മമെഥിയോണിൻ കൊഴിപ്പിനെ ആഗിരണം ചെയ്ത് കൊളസ്ട്രോൾ കുറക്കുന്നു. ഇതുവഴി വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ; ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ മുരുങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇൻഫ്ലമേഷൻ ലെവൽ കുറക്കുന്നതിലൂടെ മെറ്റബോളിക് ആരോഗ്യത്തേയും ശരീരഭാരം നിയന്ത്രിക്കുന്നതിനേയും ഇത് സഹായിക്കുന്നു.
മുരിങ്ങയിൽ അടങ്ങിയ നാരുകൾ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശരിയായ രീതിയിലുള്ള പോഷകാഹാരം ആഗിരണം ചെയ്യുന്നതിന് ഇതിന് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് പരോക്ഷമായി ഇത് സഹായിച്ചേക്കും.
എന്നാൽ മുരിങ്ങ മാത്രം കഴിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുമെന്ന് തെറ്റിധരിക്കരുത് കേട്ടോ. അതിന് സമീകൃത ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, സ്ട്രെസ് മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. അത് മാത്രമല്ല ഡയബറ്റിക്ക് ആണെങ്കിൽ ഒരു ഡോക്ടറുടെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഡയറ്റ് പാലിക്കേണ്ടത്. അതുമാത്രമല്ല ഡയറ്റ് പിന്തുടരുമ്പോൾ തന്നെ ഒറ്റയടിക്ക് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് കൊണ്ടാകരുത്. പകരം ക്രമേണ മാത്രമേ കുറക്കാവൂ. പിന്നെ ശരീരത്തിന് ആവശ്യമായി വെള്ളം കുടിക്കേണ്ടതിനെ കുറിച്ച് പ്രത്യേകം ഓർമ്മിക്കേണ്ടതില്ലല്ലോ...












Click it and Unblock the Notifications