എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? എന്നാൽ ഇനി മുളപ്പിച്ച പയർവർഗങ്ങൾ കഴിച്ച് നോക്കൂ, ഫലം ഉറപ്പ്
ശരീരത്തിന് ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മുളപ്പിച്ച പയർവർഗങ്ങൾ. ശരീര വളർച്ചയ്ക്കും പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം, വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്കും മുളപ്പിച്ച പയർവർഗങ്ങൾ ഉത്തമമാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ ഡയറ്റിൽ മുളപ്പിച്ച ധാന്യങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു
മുളപ്പിച്ച ചെറുപയർ പോലുള്ളവയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമോഹ രോഗികൾക്ക് ഇവ ധൈര്യത്തിൽ കഴിക്കാം. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽ തന്നെ ഇവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാനാകും, അതുവഴി ഇൻസുലിൻ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
2. ദഹനപ്രക്രിയ വേഗത്തിലാക്കുന്നു
ശരീര ഭാരം നിയന്ത്രിക്കാനുള്ള നിങ്ങളുടെ യാത്രയിൽ ഏറ്റവും അത്യാവശ്യമാണ് മുളപ്പിച്ച ധാന്യങ്ങൾ. ഇത് നിങ്ങളുടെ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. വയറ്റിലെത്തി പൂർണ്ണമായും ദഹിക്കുന്നതിന് പകരം ഈ ഫൈബറുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമായി മാറുന്നു. നല്ല ദഹന വ്യവസ്ഥയ്ക്ക് അത്യാവശ്യമാണ് ഈ ബാക്ടീരിയൾ
3. ഹൃദയത്തിന്റെ ആരോഗ്യത്തിന്
മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിൽക്കാൻ സഹായിക്കുന്നു. പ്രമേഹമോ അമിതവണ്ണമോ ഉള്ളവരിൽ മുളകൾ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയുകയെന്നാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കുറവായിരിക്കുമെന്ന് അർത്ഥം.
4. വണ്ണം കുറയാൻ സഹായിക്കും
മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുന്നതിലൂടെ കൂടുതൽ ഫൈബർ ശരീരത്തിലെത്താൻ കാരണമാകുന്നു. ഇത് പലപ്പോഴും വയറ് നിറഞ്ഞിരിക്കാൻ നമ്മളെ സഹായിക്കുമെന്ന് മാത്രമല്ല ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കുന്നു.
5.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകമായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് മുളപ്പിച്ച പയർവർഗങ്ങൾ. ഇവയിൽ ഉള്ള വിറ്റാമിൻ സി ഏത് തരം അസുഖങ്ങളേയും ചെറിക്കാൻ സഹായിക്കുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ സാലഡ് ആയോ, അല്ലെങ്കിൽ നേരിട്ടോ തന്നെ കഴിക്കാം. അതേസമയം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഏത് ഭക്ഷണവും അമിതമായ അളവിൽ കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിച്ചേക്കും. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാനാണങ്കിലും എത്ര അളവിൽ ഇവ കഴിക്കണമെന്നത് ഒരു ഡയറ്റീഷ്യന്റെ നിർദ്ദേശത്തോടെ കഴിക്കാൻ ശ്രമിക്കാം.












Click it and Unblock the Notifications