Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കൂടുന്നത് കൊണ്ട് പഞ്ചസാര ഉപേക്ഷിച്ചോ? പകരം കഴിക്കാന്‍ ശര്‍ക്കരയാണോ തേനാണോ ബെസ്റ്റ്?

അമിതമായ ഭാരം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ്. മാറിയ ജീവിതശൈലി, ഉറക്കക്കുറവ്, വ്യായാമത്തിന്റെ അഭാവം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയെല്ലാം ശരീരഭാരം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. എങ്കിലും അനിയന്ത്രിതമായ ഭക്ഷണക്രമമാണ് ശരീരഭാരം വര്‍ധിപ്പിക്കാന്‍ പലപ്പോഴും കാരണമാകുന്നത്. തടി കുറയ്ക്കാന്‍ പൊതുവെ എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗം മധുരം കുറയ്ക്കുക എന്നതാണ്.

മധുരം എന്നതിനേക്കാളുപരി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക അല്ലെങ്കില്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. ശര്‍ക്കരയും തേനും ശുദ്ധീകരിച്ച പഞ്ചസാരയുടെ ആരോഗ്യകരമായ ബദലുകളായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവയില്‍ ഏതാണ് ഏറ്റവും നല്ലത് എന്ന് നമ്മളില്‍ പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയേക്കാം. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

Weight Loss

ശര്‍ക്കരയ്ക്കും തേനിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ ശരീരഭാരം കുറയ്ക്കുന്നതിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം. കരിമ്പില്‍ നിന്നോ ഈന്തപ്പന നീരില്‍ നിന്നോ വേര്‍തിരിച്ചെടുക്കുന്ന അസംസ്‌കൃത പഞ്ചസാരയുടെ ഒരു രൂപമാണ് ശര്‍ക്കര. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതു സംയുക്തങ്ങളുടെ അംശം ശര്‍ക്കരയില്‍ കാണപ്പെടുന്നു.

അതിനാല്‍ തന്നെ ശര്‍ക്കര പഞ്ചസാരയേക്കാള്‍ പോഷകഗുണമുള്ളതാകുന്നു. ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ചില അവശ്യ ധാതുക്കള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിലെ മഗ്നീഷ്യം കൊഴുപ്പിനെ ദഹിപ്പിക്കുന്നു. ഇരുമ്പ് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു. മലബന്ധം ഒഴിവാക്കുന്നതിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും ശര്‍ക്കര സഹായിക്കുന്നു.

100 ഗ്രാം ശര്‍ക്കരയില്‍ 383 കലോറിയും 98.5 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 0.4 ഗ്രാം പ്രോട്ടീനും ആണ് അടങ്ങിയിരിക്കുന്നത്. ശര്‍ക്കരയിലെ സുക്രോസിന്റെ ഗ്ലൈസെമിക് സൂചിക 84 നും 94 നും ഇടയിലാണ്. ഗ്ലൈസെമിക് സൂചിക കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാന്‍ കാരണമാകും. അതിനാല്‍ പഞ്ചസാരയ്ക്ക് ബദലാണെങ്കിലും ശര്‍ക്കര മിതമായ അളവില്‍ കഴിക്കണം.

ഇനി നമുക്ക് തേനിന്റെ കാര്യത്തിലേക്ക് കടക്കാം. പോഷകഗുണങ്ങളാലും ഔഷധഗുണങ്ങളാലും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. തേനിലെ കാര്‍ബോഹൈഡ്രേറ്റ് പ്രധാനമായും ഗ്ലൂക്കോസും ഫ്രക്ടോസും ആണ്. തേനിന്റെ തരം അനുസരിച്ച് അതിന്റെ ഗ്ലൈസെമിക് സൂചിക 45 മുതല്‍ 64 വരെയാണ്. ശര്‍ക്കരയെ അപേക്ഷിച്ച് ഗ്ലൈസെമിക് സൂചിക തേനില്‍ കുറവാണ് എന്ന് സാരം.

100 ഗ്രാം തേനില്‍ 304 കലോറിയും 82 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 0.3 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. തേനില്‍ ഫ്‌ലേവനോയ്ഡുകളും ഫിനോളിക് ആസിഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളും തേനിനുണ്ട്.

എന്നിരുന്നാലും തേനില്‍ ഗണ്യമായ അളവില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് അധികമായി കഴിച്ചാല്‍ എളുപ്പത്തില്‍ കൊഴുപ്പായി മാറും. അതിനാല്‍ ശര്‍ക്കരയേക്കാള്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉണ്ടെങ്കിലും മിതത്വം തേനിനും പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+