തടി കൂടിയെന്ന് പറഞ്ഞ് കരയേണ്ട; കുറക്കാൻ അവക്കാഡോ തന്നെ ധാരാളം,പക്ഷെ ഇങ്ങനെ കഴിക്കണം
തടി കുറക്കണമെങ്കിൽ ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അത്തരത്തിൽ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ പഴങ്ങളിലൊന്നാണ് അവക്കാഡോ. ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാകാൻ സഹായിക്കുകയും ചെയ്യും.
ഫൈബറിന്റേയും നല്ല കൊഴുപ്പിന്റേയും മികച്ച ഉറവിടം കൂടിയായ അവക്കാഡോ തടി കുറക്കാനുള്ള നിങ്ങളുടെ യാത്ര വേഗത്തിലാക്കാൻ സഹായിക്കും. ഇവയുടെ ആരോഗ്യഗുണങ്ങൾ വിശദമായി പരിശോധിക്കിക്കാം. ഒപ്പം എങ്ങനെയാണ് തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയിൽ അവക്കാഡോ ഉൾപ്പെടുത്തേണ്ടതെന്നും.

ഫൈബർ സമ്പുഷ്ടം
അവോക്കാഡോയിൽ 2.0 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. 30 ഗ്രാമിൽ ഏകദേശം 4.6 ഗ്രാം നാരുകളാണ് ഉള്ളത്. ഫൈബർ ഉള്ളതിനാൽ തന്നെ വയറിന് പൂർണത അനുഭവപ്പെടും. ദഹനം മെല്ലയാക്കുന്നതോടെ ശരീരത്തിലെ രക്തസമ്മർദ്ദവും സന്തുലിതമാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കും. സ്വാഭാവികമായും തടി കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പുകൾ
മോണോസാച്വറേറ്റഡ് കൊഴുപ്പുകളായ ഒലെയ്ക്ക് ആസിഡ് അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തിച്ച് കളയാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. അവക്കാഡോ കഴിക്കുന്നത് ഊർജം നൽകുന്നത്. അതിനാൽ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ കുറയും. വിശപ്പ് കുറക്കാനും ഒലെയ്ക്ക് ആസിഡ് സഹായിക്കുമത്രേ.
ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും
അവോക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉപപാചയം വേഗത്തിലാക്കി കൊഴുപ്പ് എരിച്ചുകളയുന്നു. ഉപാപയ നിരക്ക് വർധിച്ചാൽ സ്വാഭാവികമായും വെറുതെ ഇരുന്നാൽ പോലും ശരീരത്തിലെ കലോറി കത്തിക്കാൻ സഹായിക്കും. അവോക്കാഡോയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിക് സിൻഡ്രോം പോലുള്ള സാധ്യതകളെ കുറക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
പൊട്ടാസ്യം സമ്പുഷ്ടം
ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് സന്തുലിതമാക്കി വയർ വീർക്കുന്നത് പോലുള്ള അവസ്ഥയെ ഇത് ചെറുക്കും. പൊട്ടാസ്യം പേശികളുടെ പ്രവർത്തനം മെച്ചപ്പെടും. കുറഞ്ഞ ജലാംശവും കൂടതൽ ശാരിക പ്രവർത്തനങ്ങളും ശരീരഭാരം കുറക്കാൻ സഹായിക്കും.
ഇനി എങ്ങനെയാണ് കഴിക്കേണ്ടതെന്ന് നോക്കാം
അരകഷ്ണം അവക്കാഡോ കഴക്കുന്നതാണ് ഉചിതം. കാരണം ഒരു മുഴുവൻ അവക്കാഡോയിൽ 240 കലോറി ഉണ്ട്. 13 ഗ്രാം കാർബോഹൈഡ്രേറ്റും മൂന്ന് ഗ്രാം പ്രോട്ടീനും. അതിനാൽ ശരീരത്തിന് ആവശ്യമായ അളവിൽ കഴിക്കാം. മയൊണൈസ്, ബട്ടർ, എന്നിവയ്ക്ക് പകരം അവക്കാഡോ ഉപയോഗിക്കാം. തടികുറക്കാനാണ് അവക്കാഡോ കഴിക്കുന്നതെങ്കിൽ അവയ്ക്കൊപ്പം എപ്പോഴും പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. ഉദാഹരണത്തന് ചിക്കൻ, മുട്ട, മത്സ്യം അല്ലെങ്കിൽ പച്ചക്കറി പോലുള്ളവ.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications