Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ വല്യ പാടൊന്നും ഇല്ലെന്നേ; പക്ഷെ ഇവ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

വീട്ടിൽ തന്നെ വളരെ എളുപ്പം ലഭിക്കുന്ന ഔഷധഗുണമുള്ള ചേരുവകൾ ഉള്ളപ്പോൾ തടി കുറക്കാൻ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? തീർച്ചയായും ഇല്ല. ഇഞ്ചി ,മഞ്ഞൾ, കറുവപ്പട്ട, ഉലുവ തുടങ്ങി ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാൻ സഹായിക്കുന്ന ആയുർവേദ സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇവ തടി കുറക്കാൻ സഹായിക്കുമെന്ന് മാത്രമല്ല മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യില്ല. വിശദമായി വായിക്കാം

ഇഞ്ചിയും മഞ്ഞളും

ഇഞ്ചി ദഹനഗുണങ്ങൾക്ക് പേര് കേട്ടതാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട മഞ്ഞൾ ദഹനത്തിന് ഉത്തമമാണ് . മാത്രമല്ല ഇവയിൽ കുർക്കുമിനും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് ടിഷ്യൂകളുടെ വളർച്ച കുറക്കാൻ നിങ്ങളെ സഹായിക്കും.

spice2

കറുവപ്പട്ടയും ഉലുവയും

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അതോടൊപ്പം തന്നെ ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കുകയും ചെയ്യും. കറുവപ്പട്ട ചായയിൽ ചേർത്ത് കഴിക്കാം. സ്മൂത്തികളിലും മറ്റ് ചേർത്ത് കഴിക്കാവുന്നതാണ്. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉലുവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇതോടെ ഇല്ലാതാകും.

കുരുമുളകും ത്രിഫലയും

കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറിൻ പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്ത് മെറ്റബോളിസം വേഗത്തിലാക്കും. ത്രിഫല മൂന്ന് പഴങ്ങളുടെ പരമ്പരാഗത ആയുർവേദ മിശ്രിതമാണ്, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ജീരകവും ഏലവും

ജീരകം ദഹനം വേഗത്തിലാക്കുകയും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.ഭക്ഷണത്തെ കൂടുതൽ ഫലപ്രദമായി വിഘടിപ്പിക്കാനും ഇവ സഹായിക്കും. അതുവഴി പോഷകങ്ങളുടെ ആഗിരണവും ഉറപ്പാക്കും. ജീരകം വെള്ളത്തിൽ ചേർത്തോ അല്ലെങ്കിൽ പൊടിച്ച് ഭക്ഷണത്തിനൊപ്പം ചേർത്തോ കഴിക്കാം.

വയറിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും ഏലം കഴിക്കാം. ചായയിലോ മധുരപലഹാരങ്ങളിലോ ഏലം ഉൾപ്പെടുത്തുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ദഹനവ്യവസ്ഥ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും. ശരീരഭാരം കുറക്കുന്നതിന് ഇത് പ്രധാനമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നെല്ലിക്ക ഉത്തമമാണ്.

ശരീരഭാരം കുറക്കണമെങ്കിൽ ഭക്ഷണത്തോടൊപ്പം തന്നെ വ്യായാമവും അതിപ്രധാനമാണ്. കൃത്യമായ ഡയറ്റും അതോടൊപ്പം തന്നെ ആരോഗ്യകരമായ വ്യായാമമുറകളും ശീലമാക്കിയാൽ തന്നെ അധികം അധ്വാനിക്കാതെ തടി കുറക്കാവുന്നതേ ഉള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+