Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാനുളള തിവ്രശ്രമത്തിലാണോ?; എന്നാൽ ആപ്പിൾ സിഡർ വിനഗർ കഴിക്കൂ, ഇങ്ങനെ

അതിരാവിലെ എഴുന്നേറ്റ് ആപ്പിൾ സിഡാർ വിനഗർ കലർത്തി വെള്ളം കുടിക്കാറുണ്ടെന്ന് മുൻപ് നടി സാമന്ത പറഞ്ഞിട്ടുണ്ട്. സാമന്ത മാത്രമല്ല പല സിനിമാ താരങ്ങളും ഈ പതിവ് പിന്തുടരാറുണ്ട്. ആപ്പിൾ സിഡാർ വിനനഗർ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നുവെന്നത് കൂടി കൊണ്ടാണ് ഇത്. മാത്രമല്ല ഇവയിൽ പൊട്ടാസ്യം, മംഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, അസഡിക് ആസിഡ് തുടങ്ങി ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ഉപാപചയ പ്രക്രിയ വേഗത്തിലാക്കുകയും വിശപ്പ് കുറയ്ക്കുയും ചെയ്യും. കൊഴുപ്പ് എരിച്ച് കളയാനും ഇവ ഉത്തമമാണ്.

ആപ്പിൾ സിഡാർ വിനഗർ ലഭിക്കുക വളരെ എളുപ്പമാണെങ്കിലും അവയുടെ രുചി പലർക്കും ഇഷ്ടമാകണമെന്നില്ല. അതിനാൽ ഇത്രയും ആരോഗ്യപ്രദമായ ഒരു പാനീയം യാതൊരു മടിയും കൂടാതെ ചിലർ അങ്ങ് ഒഴിവാക്കികളയും. എന്നാൽ ഇനി മുതൽ ധൈര്യമായി തന്നെ ഇവ വാങ്ങിക്കോളൂ, കാരണം വളരെ രുചികരമായി ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള എളുപ്പ വഴിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.

applecidarv

ഒന്ന് വെള്ളത്തിനൊപ്പം ചേർത്ത് കഴിക്കാം

പലരും ചെയ്യുന്ന രീതിയാണിത്. അതിരാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കാം. രണഅട് ടേബിൾ സ്പൂൾ വിനേഗർ ആണ് ചേർക്കേണ്ടത്. രാവിലെ തന്നെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ എളുപ്പമാക്കും.

സാലഡ് ആണ് മറ്റൊരു മാർഗം

സാലഡ് ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. തടി കുറക്കാൻ തീവ്രമായി ശ്രമിക്കുന്നവർ ഡയറ്റിൽ തീർച്ചയായും സാലഡുകൾ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും ധാരാളമായി ചേർത്ത്. അങ്ങനെയുള്ള സാലഡുകൾക്കൊപ്പം നിങ്ങൾക്ക് ആപ്പിൾ സിഡാർ വിനേഗറും ചേർക്കാം. ഇത് സാലഡുകളുടെ രുചി വർധിപ്പിക്കുക മാത്രമല്ല അവയെ കൂടുതൽ രുചികരമാക്കുകയും ചെയ്യും.

വിഷാംശം കളയാം

അതിരാവിലെ ഇഞ്ചിയും നാരങ്ങയുമെല്ലാം ചേർത്ത് വെള്ളം കുടിക്കുന്ന പതിവ് ഉണ്ട് നമ്മുക്ക്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന പാനീയമാണ് ആപ്പിൾ സിഡാർ വിനഗർ. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുക്കാം. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനഗറും ചെരുനാരങ്ങ നീരും ഇഞ്ചിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ പാനീയം മെറ്റബോളിസവും ദഹനവും വേഗത്തിലാക്കുകയും വയർ ഏറെ നേരം നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ചെയ്യും.

പാചകം ചെയ്യുമ്പോൾ ഉപയോഗിക്കാം

സോസുകൾ , വേവിച്ച പച്ചക്കറികൾ എന്നിവയിലെല്ലാം അൽപം ആപ്പിൾ സിഡാർ വിനേഗർ ചേർക്കുന്നത് രുചികരമാണെന്നതിനപ്പുറം ആരോഗ്യപ്രദവുമാണ്.

സ്മൂത്തികളിലും ചേർക്കാം

തടി കുറക്കാനുള്ള യാത്രയിൽ തീർച്ചയായും സ്മൂത്തികൾ ഉൾപ്പെടുത്തുമല്ലോ, അവയ്ക്കൊപ്പം ആപ്പിൾ സിഡാർ വിനഗർ കൂടി ചേർക്കൂ. ഏത് പച്ചക്കറികൾക്കും പഴങ്ങൾക്കും ഒപ്പം ഇവ ചേർക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+